വ്യോമസേനയുടെ ഹെലികോപ്റ്ററിൽ മോഡി നടത്തിയത് 128 അനൗദ്യോഗിക യാത്രകള്‍; ആകെ ചെലവ് 89 ലക്ഷം, തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി റിപ്പോർട്ട്

by News Desk 1 | May 10, 2019 5:46 am

ന്യൂഡല്‍ഹി: വ്യോമസേനയുടെ വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് 128 അനൗദ്യോഗിക യാത്രകള്‍. ഇവയില്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നടത്തിയ യാത്രകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മോഡി നടത്തിയ യാത്ര ചെലവിലേക്കായി ഏതാണ്ട് 89 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യോമസേനയ്ക്ക് നല്‍കിയിരിക്കുന്നത്.

വ്യക്തിപരവും രാഷ്ട്രീയപരവുമായി ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. അത്തരം ആവശ്യങ്ങള്‍ക്കായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഔദ്യോഗിക സേവനങ്ങള്‍ ഉപയോഗിച്ചാല്‍ സര്‍ക്കാരിലേക്ക് പണം അടയ്ക്കണമെന്നും കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ലംഘനമാണ് മോഡി നടത്തിയിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ആഭ്യന്തര യാത്രകള്‍ക്കായി സ്വകാര്യ വിമാന സര്‍വീസുകള്‍ ഈടാക്കുന്നതിന്റെ എത്രയോ മടങ്ങ് കുറവ് തുക മാത്രമാണ് വ്യോമസേന ഈടാക്കുന്നത്. ഇക്കാര്യത്തില്‍ 1999ലെ താരിഫ് നിലയാണ് വ്യോമസേന പിന്തുടരുന്നത്. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവ ചെറിയ ചെലവില്‍ ലഭ്യമാകാനും മോഡിക്ക് ഇതുവഴി സാധിച്ചു. ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മോഡി പര്യടനം നടത്തിയത് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പണം നല്‍കിയത് പ്രധാനമന്ത്രി ഓഫീസാണ്.

Endnotes:
  1. സൈന്യത്തിന്‍റെ പേരില്‍ വോട്ടഭ്യര്‍ത്ഥന; നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, നടപടിയുണ്ടായേക്കും: http://malayalamuk.com/modi-breached-model-code-of-conduct-in-latur-election-rally-speech-election-officer-loksabha-election-2019/
  2. പഞ്ചാബ് തെരഞ്ഞെടുപ്പ് കള്ള വോട്ടിംഗിലൂടെയോ ? ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്.: http://malayalamuk.com/fake-electronic-voting/
  3. പാലാ പോളിങ് ബൂത്തിലേക്ക്…! വോട്ടെടുപ്പ് ആരംഭിച്ചു; ആകെ 176 ബൂത്തുകൾ, അതീവ പ്രശ്നബാധിതം 3: http://malayalamuk.com/pala-legislative-assembly-by-election-live-updates/
  4. വിശ്വാസ്യത നഷ്ടപ്പെടുന്ന മോഡി ഗവണ്‍മെന്റ്; ജോജി തോമസ് എഴുതുന്ന മാസാന്ത്യാവലോകനം: http://malayalamuk.com/modi-government-losing-its-trust-maasandhyavalokanam-joji-thomas/
  5. ഫ്രാന്റിക് ഫ്രൈഡേ 22ന്; വന്‍ ഗതാഗതക്കുരുക്കുകള്‍ക്ക് സാധ്യത; ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണമെന്ന് ആര്‍എസിയുടെ നിര്‍ദേശം: http://malayalamuk.com/rac-issues-warning-advising-drivers-avoid-travelling-on-pre-christmas-frantic-friday/
  6. ഇന്ത്യയുടെ ‘വജ്രാ’യുധം ‘ മിറാഷ് 2000; രാജ്യം ഒന്നടങ്കം ആവശ്യപ്പെട്ട കനത്ത തിരിച്ചടി: http://malayalamuk.com/new-tata-defence-vehicle-for-indian-army/

Source URL: http://malayalamuk.com/pm-modi-flew-non-official-trips-to-rallies-in-iaf-planes-at-rates-fixed-in-1999/