മഴയുടെ ആത്മാവ് – കാരൂര്‍ സോമന്‍ എഴുതിയ കവിത

മഴയുടെ ആത്മാവ് – കാരൂര്‍ സോമന്‍ എഴുതിയ കവിത
September 30 06:29 2018 Print This Article

കാരൂര്‍ സോമന്‍

ഫ്രെയിമഴകില്‍ മഴയഴകായ്
കടലഴകായ്, കാടഴകായ്
കടപുഴകും കണ്‍നിറയും
മഴയഴകായ് ഫ്രെയിമഴകില്‍

മഴത്തോണിയില്‍ മഴപ്രാവായ്
മഴയുണരും മധുവിധുവില്‍
മഴയൊരു വഴിയായ്, വഴിയൊരു
വിധിയായ്, മഴക്കാറിലഴകായ്

മഴത്തെന്നലിന്‍ മധുമഞ്ചലില്‍
മഴത്തേനിന്‍ മധുനുകരാന്‍
മഴക്കുറുകലിന്‍ മരത്തോണിയില്‍
മഴയഴകില്‍ ചിമിഴഴകായ്

മഴയുണര്‍വില്‍ മഞ്ഞലിവില്‍
മഴപാട്ടിന്‍ മലര്‍പ്പൊടിയില്‍
മഴയിതളില്‍ മഴയെഴുതിയ
മഴത്തുള്ളിപ്പോല്‍ നിറയഴകായ്

അഴകായ് പൊടിയുമീമഴക്കാറില്‍
മഴതന്ത്രികള്‍ മഴ നനയവേ
മഴയീറന്‍ മലഞ്ചെരുവില്‍
മഴയറിഞ്ഞ് മഴയഴകായ്

ഏഴഴകിന്‍ മഴച്ചുണ്ടിലാറാടി നിന്‍
കരള്‍ക്കോണില്‍ മഴവീണയില്‍
മലര്‍പ്പാട്ടിന്‍ മഴച്ചീന്തിന്‍ മണിയറയില്‍
മഴയഴകായ് ഫ്രെയിമഴകായ് മഴ…ഴ..ഴ..

വിലാസം:
കാരൂര്‍ സോമന്‍
ചാരുംമൂട് പി.ഒ, മാവേലിക്കര, 690 505
E-Mail: [email protected]വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles