സുരക്ഷാ ഉദ്യോഗസ്ഥരോട് അവജ്ഞയോടെയുള്ള പെരുമാറ്റം; രാജേശ്വരിയ്ക്കുള്ള പോലീസ് സംരക്ഷണം പിന്‍വലിച്ചു

by News Desk 1 | March 13, 2018 9:12 am

കൊച്ചി:  സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് അവജ്ഞതയോടെ പെരുമാറിയെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയ്‌ക്കെതിരെ പരാതി.

രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് പെരുമാറിയിരുന്നതെന്ന് ഇവര്‍ക്കുവേണ്ടി സുരക്ഷയൊരുക്കിയ വനിതാ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

24 മണിക്കൂറും രണ്ടു വനിതാ പൊലീസുകാരുടെ സുരക്ഷയാണ് രാജേശ്വരിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പൊലീസുകാരും കൂടെപ്പോകുമായിരുന്നു.

കോടനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രാജേശ്വരിയുടെ വീട്. എങ്കിലും റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ പൊലീസുകാരെ മാറിമാറി ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു പതിവ്.

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. വിസമ്മതിച്ചാല്‍ മോശമായി പെരുമാറിയെന്നു പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസുകാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജിഷ കേസിലെ പ്രതിയെ കോടതി വധശിഷ വിധിച്ചു ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിക്കു നിലവില്‍ ഭീഷണിയില്ലെന്നും സുരക്ഷാ ജോലി ഒഴിവാക്കണമെന്നും വനിതാ പൊലീസുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ സുരക്ഷ പിന്‍വലിക്കുകയും ചെയ്തു.

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. കൊല്ലപ്പെട്ടത് ലിഗ തന്നെ, ഉറപ്പിച്ചു ഭര്‍ത്താവും സഹോദരിയും; പീഡനത്തിന് ശേഷം കഴുത്തറത്തുകൊന്ന നിലയിൽ, ലീഗ അധോലോക സംഘത്തിൽ അകപെട്ടതോ….!കൊലപാതകം കോവളം ടൂറിസത്തെ ബാധിക്കുമോ ?: http://malayalamuk.com/missing-german-girl-liga-dead-body-found/
  3. ഈ രാവ് കൊച്ചിക്കാർക്കു വേണ്ടി, കൊച്ചിൻ കാർണിവൽ !!! പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍…, പപ്പാഞ്ഞിക്ക് തീ കൊളുത്തുന്നതും കാത്ത് ഫോര്‍ട്ടു കൊച്ചി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു……..: http://malayalamuk.com/new-year-celebrations-in-kochi-burning-of-gigantic-papnji-santa-in-fort-kochi/
  4. ‘വേറൊന്നും വേണ്ട ഞങ്ങളെപ്പറ്റി നിങ്ങള്‍ ഓര്‍മ്മിക്കുന്നു എന്ന തോന്നല്‍ മാത്രം മതി നിങ്ങള്‍ക്കായി ഇനിയും വര്‍ഷങ്ങള്‍ തള്ളി നീക്കാന്‍ …!’ ആദ്യ ലോക കേരള സഭയില്‍ യുകെയില്‍ നിന്നും പങ്കെടുത്ത രാജേഷ്‌ കൃഷ്ണ എഴുതുന്നു: http://malayalamuk.com/loka-kerala-sabha-4/
  5. എന്റെ പ്രിയതമയെ അവർ കൊന്നു !!! ചികിത്സാ പിഴവില്‍ തന്റെ ഭാര്യ മരണപ്പെട്ടതിനെക്കുറിച്ച് തുറന്നടിച്ച് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് രംഗത്ത് വന്നതിനെ തുടർന്ന് ആർ സി സി യ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി: http://malayalamuk.com/doctor-reji-fb-post-negligence-of-rc-center/
  6. ഇന്ന് മദറിംഗ് സൺഡേ… മാതൃത്വത്തിന് ആദരമർപ്പിക്കുന്ന ദിനം… ജീവന്റെ കാവൽക്കാരായ അമ്മമാർ മലയാളം യുകെ ന്യൂസിലൂടെ തങ്ങളുടെ ഹൃദയം തുറക്കുന്നു…: http://malayalamuk.com/mothering-sunday-special-mothers-sharing-the-experience/

Source URL: http://malayalamuk.com/police-escorts-to-rajeswari/