ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അടുത്തയാഴ്ച തന്നെ ഔദ്യോഗികവസതിയായ ഡൗണിങ് സ്ട്രീറ്റിൽ നിന്നും പടിയിറങ്ങുകയാണ്. എംപി ആയി തൽക്കാലം തുടരുമെങ്കിലും, അധികകാലം ഉണ്ടാകാനിടയില്ല എന്നതാണ് ചരിത്രം തെളിയിക്കുന്നത്. മെയുടെ മുൻഗാമികളായ ഡേവിഡ് കാമറൂൺ, ഗോർഡൻ ബ്രൗൺ, ടോണി ബ്ളയർ, ജോൺ മേജർ തുടങ്ങിയവർ രാജിവെച്ചു അടുത്ത തൊട്ടടുത്ത തിരഞ്ഞെടുപ്പോടെ കൂടി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചിരുന്നു. എന്നാൽ ബ്രെക്സിറ്റും തെരേസ മെയുടെ രാജിയും അവരെ വീണ്ടും മാധ്യമ ശ്രദ്ധയിലേക്ക് ആകർഷിച്ചിരിക്കുകയാണ് .

ഡേവിഡ് കാമറൂൺ (2010-16)

ബ്രക്സിറ്റിന്റെ കാരണഭൂതനായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഡേവിഡ് കാമറൂൺ, രാജിക്ക് ശേഷം അധികം പൊതുശ്രദ്ധ ആകർഷിച്ചിട്ടില്ല. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം റഫറണ്ടം നടത്തുകയും, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തന്നെ തുടരണം എന്ന് വാദിക്കുകയും ചെയ്തു. എന്നാൽ 54 ശതമാനം പേരും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതില്ലെന്ന അഭിപ്രായം ആണ് രേഖപ്പെടുത്തിയത് . ഇതേതുടർന്നാണ് കാമറൂൺ രാജിവെച്ചത്. താൻറെ ബ്രക്സിറ്റിനോടുള്ള നിലപാടുകളിൽ ഖേദിക്കുന്നി ല്ലെന്ന് ഈ വർഷമാദ്യം നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുകയാണെന്ന പ്രചരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഗോർഡൻ ബ്രൗൺ (2007-10)

2010ലെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ തോൽവിയോടുകൂടി ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ നിന്നും പടിയിറങ്ങിയ അദ്ദേഹം തുടർന്നു അഞ്ചു വർഷം എംപി ആയി . 2014 ലെ സ്കോട്ലൻഡ് സ്വാതന്ത്ര്യ റഫറൻണ്ടത്തിൽ മുൻനിര നേതാവായിരുന്നു അദ്ദേഹം. ‘സ്വാതന്ത്ര്യം വേണ്ട ‘ എന്ന ജന തീരുമാനത്തിൽ മുഖ്യ പങ്കാളിത്തം വഹിച്ച ആളായിരുന്നു അദ്ദേഹം. എന്നാൽ ഇത് ബ്രക്സിറ്റിന്റെ കാര്യത്തിൽ വിഫലമായി. യൂറോപ്യൻ യൂണിയനിൽ തന്നെ തുടരണമെന്ന് അദ്ദേഹത്തിന്റെ ആഗ്രഹവും വിഫലമായി.

ടോണി ബ്ളയർ (1997- 2007)

ഡൗണിങ് സ്ട്രീറ്റിൽ നിന്നും അദ്ദേഹം പടിയിറങ്ങിയ ദിവസം തന്നെ അദ്ദേഹത്തെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക പ്രതിനിധി ആയി നിയമിച്ചു. 2015 വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു. പ്രധാനമന്ത്രിപദം ഒഴിഞ്ഞ അതിനുശേഷവും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വിദേശ ഗവൺമെന്റ്കൾക്കും, ജെപി മോർഗൻ മുതലായ ബാങ്കുക്കൾക്കും മുതൽക്കൂട്ടായി. ബ്രെക്സിറ്റിന്റെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. ഒരു രണ്ടാം റഫറണ്ടം നടത്തുന്നതിനു വേണ്ടിയും അദ്ദേഹം വാദിച്ചിരുന്നു.

ജോൺ മേജർ (1990-97)

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനുശേഷം, തന്റെ സ്വകാര്യ മേഖലകളിലേക്ക് ശ്രദ്ധ ചെലുത്തിയ ഒരാളായിരുന്നു ജോൺ. സ്വന്തം ബിസിനസ്സും, ചാരിറ്റി വർക്കും, എഴുത്തും എല്ലാം അദ്ദേഹം തുടർന്നു. നിരവധി പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. എന്നാൽ ബ്രെക്സിറ് അദ്ദേഹത്തെ ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബോറിസ് ജോൺസൺനെതിരെ അദ്ദേഹം കഴിഞ്ഞദിവസം ആഞ്ഞടിച്ചിരുന്നു. ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താക്കുന്നതിനായി രണ്ടാം പാർലമെന്റ് പിരിച്ചുവിട്ടാൽ ജോൺസനെ കോടതിയിൽ നേരിടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിമാരെല്ലാം ബ്രെക്സിറ്റോടുകൂടി തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.