നാരങ്ങാ വെള്ളത്തിന് രണ്ട് രൂപയും അഞ്ച് രൂപയും കൊടുത്ത കാലം ഒരുപാട് കടന്നു. ഇപ്പോള്‍ 10,15,20 ഒക്കെയാണ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണമെങ്കില്‍. ഇതില്‍ തന്നെ പല തരത്തിലുള്ള നാരങ്ങാവെള്ളവുമുണ്ട്. ജിഞ്ചര്‍ ലൈം, മിന്‍ഡ് ലൈം തുടങ്ങിയവയാണ്..

നാരങ്ങവെള്ളത്തിനൊക്കെ എന്നാ വിലയാന്നറിയാവോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു യുവാവ് പറയുന്നത്. ദാഹമകറ്റാന്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാന്‍ കടയില്‍ കയറിയ യുവാവിന് എട്ടിന്റെ പണികിട്ടി. ബില്‍ വന്നപ്പോള്‍ ശരിക്കും കണ്ണുതള്ളി.

ഒരു ഗ്ലാസ് ജിഞ്ചര്‍ ലൈമിന് 115 രൂപ. നമ്മുടെ സ്വന്തം തിരുവനന്തപുരത്താണ് സംഭവമെന്ന് അബ്ദുള്‍ അലീഫ് പറയുന്നു. തിരുവനന്തപുരം നഗരത്തിലെ ചെറീസ് ആന്‍ഡ് ബെറീസ് റസ്റ്റോറന്ററില്‍ നിന്നും ഒരു ഗ്ലാസ് നാരങ്ങാവെള്ളം വാങ്ങിയ യുവാവില്‍ നിന്നും ഹോട്ടല്‍ അധികൃതര്‍ ഈടാക്കിയത് 115 രൂപ

കുടിച്ചിറങ്ങിയ ശേഷം ഇതിന്റെ ബില്ല് സഹിതം അബ്ദുള്‍ അലീഫ് എന്ന യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ലയെന്നും അദ്ദേഹം കുറിച്ചു.