ഇന്ത്യൻ തോൽവിക്ക് കാരണം ബീഫ് കഴിച്ചത് ? ചതിച്ചത് ഇംഗ്ലീഷുകാരും പണികിട്ടിയത് ബിസിസിഐയ്ക്കും 0

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ദാരുണമായ തോല്‍വികള്‍ക്ക് ഇനി ബീഫിനെ പഴിക്കാം. മലയാളികള്‍ പൊറോട്ടയും ബീഫും കഴിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുമ്പോള്‍ ബിഫ് മെനുവില്‍ ഉള്‍പ്പെടുത്തി ഇംഗ്ലീഷുകാര്‍ ചതിക്കുകയായിരുന്നുവെന്ന് ആരോപണം. ശരാശരി ഉത്തരേന്ത്യക്കാര്‍ക്ക് ബിഫ് കഴിക്കുക മഹാപാപമാണ്.ഗോഹത്യ കൊടും പാതകമായി

Read More

ആലപ്പുഴയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി; മൂന്ന് പേരെ കാണാതായി; നാല് പേരെ നാവികസേന രക്ഷിച്ചു 0

കനത്ത മഴയ്ക്കിടയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി. വൈപ്പിനില്‍ നിന്ന് പുറപ്പെട്ട ബോട്ട് ആലുപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് മുങ്ങിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാവികസേന ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷിച്ചു. മഴയെതുടര്‍ന്ന്

Read More

സൈന്യത്തെ വിളിക്കാൻ പറഞ്ഞപ്പോൾ മുഖ്യമന്ത്രി പുച്‌ഛിച്ചു, അതിൽ കുഴപ്പമില്ല; വിങ്ങിപ്പൊട്ടി രമേശ് ചെന്നിത്തല…… 0

പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുളള ദൗത്യം സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം സൈന്യത്തെ ഏൽപ്പിക്കണം. മൂന്നു ദിവസങ്ങൾക്കു മുൻപ് മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പുച്ഛിച്ചു തളളി. എന്നെ പുച്ഛിച്ചോട്ടെ. എന്നെ പുച്ഛിക്കുന്നതിൽ

Read More

വീണ്ടും നെഞ്ചു പൊട്ടുന്ന വാർത്ത !!! റെഡ് അലര്‍ട്ട് : എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത…. 0

കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കാലാവസ്ഥ അല്‍പം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പന്ത്രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ കൂടി കനത്ത

Read More

പ്രളയം മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം കേന്ദ്രസഹായം; പരിക്കേറ്റവർക്ക് 50000…. 0

കേരളം നേരിട്ട പ്രളയക്കെടുതിയില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസഹായമായി 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും നല്‍കാന്‍ തീരുമാനമായി. ഇൻഷുറൻസ് കമ്പനികളോട് കേരളത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കാർഷിക നഷ്ടം വിലയിരുത്താനും അതിനുള്ള നഷ്ടപരിഹാരം നൽകാനും പ്രത്യേക

Read More

ഭാരതത്തിന്റെ ഭരണാധികാരികളേ കണ്ണു തുറക്കൂ… ഇനിയും എത്ര ജീവൻ പൊലിഞ്ഞാൽ സൈന്യമിറങ്ങും?..  ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേരള ജനത എത്ര കണ്ണീർ കുടിക്കണം ?.. സൈന്യത്തെ ബാരക്കുകളിൽ നിന്നിറക്കി ആയിരങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉത്തരവ് നല്കൂ.. 0

കേരളത്തിലെ ജനത അനുഭവിക്കുന്ന ദുരിതം വാക്കുകള്‍ക്ക് വിവരിക്കാവുന്നതിലും അപ്പുറമാണ്. ജനതയുണ്ടെങ്കിലെ രാജ്യമുള്ളൂ. ജനങ്ങളുണ്ടെങ്കിലേ രാജ്യത്തിന്റെ അതിർത്തികൾ കാക്കേണ്ടതുള്ളു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതാണ് പ്രധാനം. ദുരിതത്തിൽ ഉഴലുന്ന ജനതയെ രക്ഷിക്കാൻ ഭരണാധികാരികൾ ഉത്തരവ് നല്കിയേ തീരു. സൈന്യം ബാരക്കുകളിൽ നിന്ന് പുറത്തു വരട്ടെ. ഒരു നിമിഷവും പാഴാക്കാനില്ല. ഭാരത ജനതയുടെ വിയർപ്പിനാൽ ഒരുക്കപ്പെട്ട സർവ്വ സജ്ജമായ സൈന്യത്തിന്റെ സേവനം കേരളത്തിനാവശ്യമുണ്ട്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ റെസ്ക്യൂ മിഷനാണ് നടപ്പാക്കേണ്ടത്. നൂറു കണക്കിനാളുകൾ ദുരന്തഭൂവിൽ മരിച്ചു വീണുകഴിഞ്ഞു. കണ്ണു തുറന്നു നോക്കുക.. കേരളത്തിലെ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ എന്താണ് സന്ദേഹം? എത്ര പേരുടെ ജീവൻ കൂടി അതിനായി കേരള ജനത നല്കണം?

Read More

യുകെയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലികള്‍ക്കായി ഏതു ഡിഗ്രികള്‍ എടുക്കണം? ഗ്രാജ്വേറ്റ് സാലറി അനുസരിച്ചുള്ള കോഴ്‌സുകള്‍ ഇവയാണ് 0

ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കണമെങ്കില്‍ ഏതു ഡിഗ്രികളാണ് എടുക്കേണ്ടത് എന്നത് എ ലെവല്‍ പരീക്ഷാഫലം പുറത്തു വന്നതോടെ കുട്ടികള്‍ നേരുടന്ന പ്രധാന ചോദ്യമാണ്. നിയമത്തിലും ഇക്കണോമിക്‌സിലും ഓക്‌സ്‌ഫോര്‍ഡ്, അല്ലെങ്കില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുക്കുക എന്നതായിരിക്കും ആരും ആഗ്രഹിക്കുക. വലിയ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് എടുക്കുന്ന ബിരുദങ്ങള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ ലഭിക്കാന്‍ ഉപകരിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ അത്ര പേരുകേട്ടിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഡിഗ്രികളും മികച്ച ജോലികള്‍ നേടാന്‍ നിങ്ങളെ സഹായിക്കും.

Read More

സഹോദരിമാര്‍ പ്രസവിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍; അപൂരവ്വ പ്രസവങ്ങള്‍ നടന്നത് ഒരേ ആശുപത്രിയില്‍, അടുത്തടുത്ത മുറികളില്‍! 0

സഹോദരിമാരുടെ പ്രസവം നടന്നത് മൂന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. ഇതിലെന്താ ഇത്ര അതിശയം എന്ന് ചോദിക്കാന്‍ വരട്ടെ. ഇരുവരുടെയും പ്രസവം നടന്നത് ഒരേ ആശുപത്രിയില്‍ അടുത്തടുത്ത മുറികളിലായിരുന്നു. ഇത് ഒന്നേകാല്‍ ലക്ഷത്തില്‍ ഒന്നു മാത്രം സംഭവിക്കുന്ന അത്യപൂര്‍വ്വ സംഭവമാണെന്ന് വിലയിരുത്തപ്പെടുന്നു. 30 കാരിയായ ഷാന്റല്‍ ഗ്രെയിസ്, ഇളയ സഹോദരി 27 കാരിയായ നടാഷ പാമര്‍ എന്നിവരാണ് ഒരേ ദിവസം അമ്മമാരായ സഹോദരിമാര്‍. ഐല്‍ ഓഫ് വൈറ്റിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് സഹോദരിമാരുടെ അപൂര്‍വ്വ പ്രസവം നടന്നത്. ഷാന്റല്‍ പ്രസവവേദന ആരംഭിച്ചതോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു.

Read More

ഭീഷണിപ്പെടുത്തിയെന്ന സഹപ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് രാജിവെച്ച ക്യാന്‍സര്‍ വിദഗ്ദ്ധയ്ക്ക് വെല്‍കം ട്രസ്റ്റിന്റെ ഗ്രാന്റ് നഷ്ടമായി; നിഷേധിക്കപ്പെട്ടത് 3.5 മില്യണ്‍ പൗണ്ട് 0

ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നും 45 സഹപ്രവര്‍ത്തകരുടെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചില്‍ നിന്ന് രാജിവെച്ച ക്യാന്‍സര്‍ വിദഗ്ദ്ധയ്ക്ക് വെല്‍കം ട്രസ്റ്റിന്റെ ഗ്രാന്റ് നഷ്ടമായി. 3.5 മില്യണ്‍ പൗണ്ടിന്റെ ഗ്രാന്റാണ് റദ്ദാക്കിയിരിക്കുന്നത്. ഏഷ്യന്‍ വംശജയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് ഗവേഷക നസ്‌നീന്‍ റഹ്മാനെതിരെ മാസങ്ങള്‍ക്ക് മുന്‍പാണ് സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. പ്രൊഫസര്‍ നസ്‌നീന് നല്‍കി വരുന്ന ഗ്രാന്റ് പിന്‍വലിക്കുകയാണെന്ന് വെല്‍ക്കം ട്രസ്റ്റ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ പുതിയ പോളിസി പ്രകാരമാണ് നടപടി. സ്ഥാപനത്തിന്റെ നടപടിയോട് നസ്‌നീന്‍ പ്രതികരിച്ചിട്ടില്ല.

Read More

അസാധാരണ സാഹചര്യം; കേരളം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന്; ആയിരങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു 0

കൊച്ചി: കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷകണക്കിന് പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. നേവി, ആര്‍മി, വ്യോമസേന, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, ദേശീയ ദുരന്തനിവാരണ സേന, കേരള ഫയര്‍ ഫോഴ്സ്, പോലീസ് എന്നിവരെ കൂടാതെ മത്സ്യത്തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇടുക്കി, എറണാകുളം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്.

Read More