BREAKING NEWS… മാഞ്ചസ്റ്ററിൽ നിന്ന് കേരളത്തിലേയ്ക്ക് ഉള്ള ഫ്ളൈറ്റുകളിലെ യാത്രക്കാരെ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു. നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി. 0

സമ്മർ അവധിക്ക് കേരളത്തിലേയ്ക്ക് പോകാനിരുന്ന നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി. മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയ നിരവധി മലയാളി കുടുംബങ്ങളെ എയർലൈനുകൾ തിരിച്ചയച്ചു. എമിറേറ്റ്സിലും ഇത്തിഹാദിലും പോകാൻ ടിക്കറ്റ് എടുത്തിരുന്നവർക്കാണ് യാത്ര മുടങ്ങിയത്.

Read More

പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ. 0

പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ മുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാ പ്രവർത്തനം ആരംഭിച്ചു. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ നിലവിൽ പങ്കെടുക്കുന്നുണ്ട്. 23 ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ തയ്യാറെടുപ്പുകൾ നടന്നുവരുന്നു. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ ആണ് ചില മേഖലകൾ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

Read More

പ്രളയത്തില്‍ കുടുങ്ങി മുങ്ങി പൊങ്ങി നാടും വീടും !!! ഫേസ്ബുക്ക് ലൈവിലൂടെ സഹായമാവശ്യപ്പെട്ട് പെണ്‍കുട്ടി… 0

പത്തനംതിട്ട: കനത്ത മഴയും പ്രളയവും നാശം വിതച്ച വടശ്ശേരിക്കര, പേങ്ങോട്ടുകാവില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയുടെ സഹായാഭ്യര്‍ത്ഥന. കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയില്‍ ചുറ്റുപാടും വെള്ളത്തിനടിയിലായ വീട്ടില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പെണ്‍കുട്ടി അറിയിക്കുന്നത്. വീണ്ടും വെള്ളം കയറിവരികയാണെന്നും പുറത്തെത്താന്‍

Read More

പ്രളയക്കെടുതിയിൽ നാട് കീഴടങ്ങി : 14 ജില്ലകളിലും റെഡ് അലര്‍ട്ട്, കൂടുതൽ കേന്ദ്രസേന എത്തുന്നു 0

തിരുവനന്തപുരം : കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെവരെ ഓറഞ്ച് അലര്‍ട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.

Read More

നെടുമ്പാശ്ശേരി വിമാനത്താവളം നിശ്ചലമായി !!! റൺവേയിലെ വെള്ളം ഒഴുക്കിക്കളയാൻ മതിൽ പൊളിച്ചപ്പോഴുള്ള ദൃശ്യങ്ങൾ കാണാം 0

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു മാറ്റി. മതിൽ പൊളിച്ചതിനെത്തുടർന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വിമാനത്താവളം നാലു ദിവസത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. ഇനി ശനിയാഴ്ച മാത്രമേ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുകയുള്ളുവെന്ന്

Read More

പ്രളയക്കെടുതിയിൽ അകപ്പെട്ടു വി എം സുധീരനും : അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി 0

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ന്‍റെ വീ​ടും വെ​ള്ള​ത്തി​ലാ​യി. വീ​ടി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട സു​ധീ​ര​നെ​യും കു​ടും​ബ​ത്തെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സു​ധീ​ര​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഗൗ​രീ​ശ​പ​ട്ട​ത്തെ വീ​ട്ടി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഗൗ​രീ​ശ​പ​ട്ട​ത്തു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നേ​ര​ത്തെ 18 കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടി​രു​ന്നു.

Read More

സീതത്തോട് മേഖലയിൽ വ്യാപക ഉരുൾപൊട്ടൽ; മൂന്ന് പേരെ കാണാതായി 0

പത്തനംതിട്ട: സീതത്തോട് മേഖലയിൽ പന്ത്രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. ഇന്ന് ഉച്ചയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വയ്യാറ്റുപുഴ, ചിറ്റാർ എന്നിവടങ്ങളിലാണ് കനത്ത മഴയ്ക്കൊപ്പം ഉരുൾപെട്ടലും സംഭവിച്ചത്. ദുരന്തത്തിൽ മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. ദുരന്തനിവാരണ സേനയ്ക്കോ ഫയർഫോഴ്സിനോ മേഖലയിലേക്ക് എത്തിപ്പെടാൻ

Read More

ദുരന്ത കയത്തിൽ മുങ്ങി കേരളം ; മരണം 28 ആയി, 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി….. 0

സംസ്ഥാനത്തെമ്പാടും തുടരുന്ന കനത്ത മഴയിലും കാറ്റിലും മരണം 20 ആയി. മലപ്പുറം പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് 7 മരണം കൂടി സംഭവിച്ചതോടെയാണ് ഇന്നുമാത്രം മരിച്ചവരുടെ എണ്ണം 20 ആയത്. മണ്ണിടിഞ്ഞ് മരിച്ച എല്ലാവരും ഓരേ കുടുംബാംഗങ്ങളാണ്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Read More

മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രാഷ്ട്രീയക്കളി. ഡാമിലെ ജലനിരപ്പ് 142 അടി എത്തിച്ച് കേരളത്തെ വന്‍ പ്രളയത്തിലാക്കി. ഡാമിന്റെ ഗുണം തമിഴ്നാടിനും ദുരിതം മുഴുവന്‍ കേരള ജനതയ്ക്കും. 0

കേരളം പ്രളയക്കെടുതിയിൽ മുങ്ങുമ്പോൾ തമിഴ്നാട് സുപ്രീം കോടതി വിധി നടപ്പിലാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിച്ച് ഡാം സുരക്ഷിതമാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു തമിഴ്നാട്. മുല്ലപ്പെരിയാർ ഡാം കേരളത്തിലാണെങ്കിലും അതിന്റെ പൂർണ നിയന്ത്രണം തമിഴ്നാടിനാണ്. ഡാമിലെ വെള്ളം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന തമിഴ്നാട്, ഡാമിലെ വെള്ളം തുറന്നു വിടുന്നത് കേരളത്തിലേയ്ക്കും. ഡാമിന്റെ പ്രയോജനം മുഴുവൻ തമിഴ്നാടിനും ദുരിതമെല്ലാം താങ്ങേണ്ടത് കേരള ജനതയും എന്ന സ്ഥിതിയാണ്. ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നേരത്തെതന്നെ സുപ്രീം കോടതി വിധി നേടി തള്ളിക്കളഞ്ഞതാണ്. 142 അടിവരെ ജലനിരപ്പ് ഉയർത്താമെന്ന സുപ്രീം കോടതി അനുമതി നേടിയെടുത്ത തമിഴ്നാട് ആ വിധി നടപ്പാക്കാനുള്ള സുവർണ്ണ അവസരമായി കേരളത്തിലെ പ്രളയത്തെ ഉപയോഗിക്കുകയായിരുന്നു.

Read More

സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന്  എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം. പ്രിയപ്പെട്ട വായനക്കാർക്ക് മലയാളം യുകെ ന്യൂസിൻറെ സ്വാതന്ത്ര്യ ദിനാശംസകൾ. 0

സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന്  എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം.. ആധുനിക ഭാരതത്തിൻറെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ജനകോടികൾ പ്രണാമമർപ്പിക്കും.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെയും മതേതരത്വത്തിൻറെയും മന്ത്രങ്ങൾ ഇനിയും ഉയർത്തുവാൻ രാജ്യം പ്രതിഞ്ജയെടുക്കും.

Read More