കുട്ടികളെയും കൗമാര പ്രായക്കാരെയും ഏകാന്ത തടവറകളിലാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. കുട്ടികളെയും കൗമാരക്കാരെയും ഏകാന്ത തടവകളിലാക്കുന്ന നിയമങ്ങള്‍ നിരോധിക്കണമെന്ന് യുകെയിലെ പ്രമുഖ ഡോക്ടര്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത്തരം ശിക്ഷാ നടപടികള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുകെയിലെ തടവറകളില്‍ കഴിയുന്ന 40 ശതമാനത്തോളം ആണ്‍കുട്ടികള്‍ ഏകാന്ത തടവറകളിലാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ദിവസമോ അല്ലെങ്കില്‍ 22 മണിക്കൂറോ ഒരാളെ മനുഷ്യ സംസര്‍ഗം ഇല്ലാത്ത ഇടങ്ങളില്‍ പാര്‍പ്പിക്കുന്നതിനെയാണ് ഏകാന്ത കാരാഗൃഹവാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ് ലോ നിര്‍വ്വചിക്കുന്നു. ഇത്തരം ശിക്ഷാവിധികള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യമുന്നയിച്ച് മുമ്പ് മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
നിലവില്‍ കെഎസ്ഇബിയുടെ സേവനങ്ങള്‍ക്കു ജിഎസ്ടിയുണ്ട്. ഉടമസ്ഥത, മീറ്റര്‍, പോസ്റ്റ്, സര്‍വീസ് വയര്‍, കണക്ട് ലോഡ് എന്നിവയുടെ മാറ്റം, കണക്ഷന് കൊടുക്കല്‍, ഇന്സ്റ്റലേഷന് ടെസ്റ്റിങ്, താരിഫ് ചേഞ്ച് തുടങ്ങിയ 111 ഇനങ്ങള്‍ക്ക് അഞ്ചു മുതല്‍ 18 ശതമാനം വരെയാണ് ജിഎസ്ടി.
കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ അപ്പുണ്ണി സെബല്ലയെ മാത്രമാണ് ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. പൊലീസിന്റെ നീക്കങ്ങള്‍ യഥാസമയം അപ്പുണ്ണിക്ക് നല്കിക്കൊണ്ടിരുന്നത് സെബല്ലയാണ്. കൊലക്കുള്ള പദ്ധതി ആസൂത്രണംചെയ്യാന്‍ ബംഗളൂരുവില്‍നിന്ന് കഴിഞ്ഞ മാര്‍ച്ച് 21നെത്തിയ അപ്പുണ്ണിക്കും സുഹൃത്ത് സ്വാലിഹിനും എറണാകുളത്ത് സ്വന്തംപേരില്‍ മുറിയെടുത്ത് കൊടുത്തത് സെബല്ലയാണ്. പൊലീസ് തന്നെ അന്വേഷിച്ച് തമിഴ്നാട്ടിലെത്തിയതറിഞ്ഞ അപ്പുണ്ണി മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ചശേഷം എല്ലാദിവസവും രാത്രിയില്‍ സെബല്ലയെ ലാന്‍ഡ്ഫോണിലൂടെ ബന്ധപ്പെടുമായിരുന്നതായി പൊലീസ് പറഞ്ഞു.
അഡ്മിറ്റാകാന്‍ ആശുപത്രിയിലെ ഗൈനക്കോളജി ഒപിയില്‍ നിന്ന് ഡോക്ടര്‍ നേരത്തെ തിയ്യതി കുറിച്ചുനല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്എടിയില്‍ എത്തിയത്. ഒപിയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. രക്തപരിശോധന നടത്തി. ശേഷം ബന്ധുക്കളുടെ അടുത്ത് വന്നു. ഡോക്ടറില്‍ നിന്ന് അടുത്തദിവസം വരേണ്ട തിയ്യതി എഴുതിവാങ്ങിയ ശേഷം വരാമെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിക്ക് അകത്തേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ല.
കാമുകനായ ഡോക്ടറെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ കൊലപ്പെടുത്താന്‍ ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്കിയ മലയാളി നഴ്സ് അമേരിക്കയില്‍ അറസ്റ്റില്‍. തിരുവല്ല കീഴ് വായ്പ്പൂര് സ്വദേശിയായ ടീന ജോണ്‍സ് ആണ് അറസ്റ്റിലായത്. ചിക്കാഗോയിലെ മേവുഡിലെ ലയോള മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നഴ്സാണ് ടീന ജോണ്‍സ്. കരിഞ്ചന്തക്കാരും
തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരിയിൽ ഇരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ വാതലുകളും ജനലുകളും കേടുപാടുക സംഭവിച്ചിട്ടില്ലാത്തതിനാൽ മോഷ്ടാവ് വീടിനുള്ളിൽ കടന്നത് എങ്ങനെ എന്ന കാര്യത്തിൽ ദുരൂഹത. കൃത്യമായ വിവരം ലഭിച്ചിട്ടില്ലന്നും കൂടുതൽ അന്വേഷണം ആവശ്യമെന്നു പോലീസ് പറഞ്ഞു
ന്യൂഡൽഹി: നാഗ്പൂർ ആർച്ച് ബിഷപ്പും മഹാരാഷ്ട്ര റീജണൽ ബിഷപ്സ് കോണ്‍ഫറൻസ് പ്രസിഡന്റുമായ ആർച്ച് ബിഷപ് മാർ ഏബ്രഹാം വിരുത്തക്കുളങ്ങര (75) ദിവംഗതനായി. ഇന്നു പുലർച്ചെ ഡൽഹിയിലെ സിബിസിഐ ആസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ദേഹവിയോഗം. ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയ ബിഷപ്
ബ്രിട്ടനുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പഠിക്കുന്ന റഷ്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിക്കാനൊരുങ്ങി പുടിന് സര്‍ക്കാര്‍. റഷ്യയുമായുള്ള നയതന്ത്രബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്ക്രിപാല്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. സ്്ക്രിപാലും മകളും സാലിസ്ബെറിയിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് ആക്രമിക്കപ്പെടുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് നോവിചോക് ഉപയോഗിച്ചായിരുന്നു ഇവരെ അപായപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന് ആരോപിച്ചിരുന്നു. എന്നാല്‍ മോസ്കോ ഇക്കാര്യം നിഷേധിച്ചു.
ബ്ലഡ് പ്രഷര്‍ ചികിത്സയ്ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രോഗികളെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് രോഗികള്‍ക്ക് നല്‍കിയിരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്സലന്‍സും(NICE) ചികിത്സാ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ട്. യുഎസ് നിര്‍ദേശം പാലിക്കുകയാണെങ്കില്‍ യുകെയിലെ പകുതിയോളം വരുന്ന രോഗികള്‍ക്ക് ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നതിന് മരുന്ന് നല്‍കേണ്ടി വരും. എന്നാല്‍ യൂണിവേഴ്സിറ്റി ഓഫ് സിഡ്നി നടത്തിയ പഠനത്തില്‍ ഇത്തരം തീരുമാനങ്ങള്‍ രോഗിയുടെ ആരോഗ്യനില കൂടുതല്‍ അപകടത്തിലാക്കുമെന്ന് വ്യക്തമാക്കുന്നു.
ഹൗസ് ഓഫ് ലോഡ്സിലെ അംഗമായ നസീർ അഹമ്മദും പ്രതിഷേധവുമായി രംഗത്തുണ്ട്. കാശ്മീർ, പഞ്ചാബ്, നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിയാണ് നസീറിന്റെ പ്രതിഷേധം. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ആനകളെ വളർത്തുന്നതും എഴുന്നള്ളിക്കുന്നതും നിർത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ ഫോർ എലഫന്റ്സും മോഡിക്കെതിരേ പ്രതിഷേധിക്കാൻ തയാറെടുക്കുന്നു.