കൊച്ചിയിലെ ലെസ്സി ഷോപ്പുകളിലേക്ക് തൈര്, പാല്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന ഗോഡൗണില്‍ റെയ്ഡ്; തൈരും അസംസ്‌കൃത വസ്തുക്കളും സൂക്ഷിച്ച മുറിയില്‍ മാലിന്യങ്ങളും പട്ടി കാഷ്ഠവും; വീഡിയോ കാണാം 0

കൊച്ചി: കൊച്ചിയിലെ കറുകപ്പിള്ളിക് സമീപത്തുള്ള പാല്‍, തൈര് തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ കോര്‍പറേഷന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചു പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്. കൊച്ചിയിലെ പ്രമുഖമായ പല ലെസ്സി ഷോപ്പുകളിലും ആവശ്യമായ പാല്‍, തൈര്, ഫ്‌ളേവറുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്.

Read More

മര്‍ദ്ദിച്ച പേരക്കുട്ടിയോട് അമ്മ മനസ്സ് ക്ഷമിച്ചു കഴിഞ്ഞു; ഇനി ഈ കൂടുംബത്തിന് വേണ്ടത് ജീവിക്കാന്‍ അടച്ചുറപ്പുള്ള വീടും ദീപയ്ക്ക് ജോലിയും 0

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ മുത്തശ്ശിയെ മര്‍ദ്ദിക്കുന്ന ചെറുമകളുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ക്രൂരപ്രവര്‍ത്തി ചെയ്ത ചെറുമകള്‍ ദീപയെ കുറ്റപ്പെടുത്തി നിരവധിയാളുകള്‍ രംഗത്ത് വന്നു. ദൃശ്യങ്ങള്‍ കണ്ട പോലീസ് ദീപക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദീപയുടെയും രണ്ട് പ്രായമായ അമ്മമാരുടെയും ജീവിതത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതീവ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിത സാഹചര്യത്തിലാണ് ദീപയുടെ രണ്ട് മക്കളും പ്രായമായ അമ്മയും മുത്തശ്ശിയും ജീവിക്കുന്നത്.

Read More

കൊലനടത്തിയത് മകൻ കട്ടിലിൽ കൂടെ ഉണ്ടായിരുന്നപ്പോൾ, പിന്നെ മകനെ പറ്റിപറയാൻ എന്ത് അവകാശം; സോഫിയയുടെ അഭിഭാഷകന്റെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് പ്രോസിക്യൂഷന്‍, സാം എബ്രഹാമിന്റെ കൊലപാതകം സോഫിയയും കാമുകനെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷ+ 0

അരുണിന്റെ പേരിലുള്ള മൊബൈൽ നമ്പർ സോഫിയ സ്ഥിരമായി ഉപയോഗിച്ചിരുന്നതിന്‍റെ രേഖകൾ, ഇരുവരും ഒരുമിച്ചു യാത്രചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ, സാമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാർ 2016 മാർച്ചിൽ, അരുണിന്റെ പേരിലേക്കു മാറ്റിയതിന്റെ രേഖകൾ, സോഫിയയുടെയും അരുണിന്റെയും ഡയറിക്കുറിപ്പുകൾ , സംഭവദിവസം രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയതിന്റെ തെളിവുകൾ എന്നിവയും ഹാജരാക്കിയിരുന്നു.

Read More

ദുരൂഹതകൾ ബാക്കിയാക്കി വിദേശ വനിതയുടെ തിരോധാനം; കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം ലീഗയുടേതല്ല , ചികിത്സയ്ക്കായി ആദ്യം എത്തിയത് അമൃതാനന്ദമയി മഠത്തില്‍….. 0

ലിഗയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിയ്ക്കും ബന്ധുകൾ പരാതി നൽകിയിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പ്രയോജനം ലഭിക്കാത്തതിനെ തുടർന്ന് ലിഗയെ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബന്ധുക്കൾ. അതേസമയം, അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Read More

‘ചക്ക’ ഇനി മുതൽ പുപ്പുലി ! കേരളത്തിന്റെ ഔദ്യോഗിക ഫലം ഇന്നുമുതൽ ചക്ക…. 0

ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.

Read More

കാര്യവട്ടം ക്യാമ്പസ്: ഹൈമാവതിക്കുളവും യക്ഷികഥകളും ! പൊളിച്ചടുക്കാൻ ഒരുങ്ങി വിദ്യാർത്ഥി യൂണിയൻ, പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും 0

യക്ഷിയുടെയും അപസര്‍പ്പക കഥകളുടെയും കേന്ദ്രമായ ഹൈമാവതിക്കുളത്തെ, ആര്‍ക്കും എപ്പോഴും ചെന്നിരിക്കാവുന്ന വിശ്രമ കേന്ദ്രമാക്കി മാറ്റാനാണ് ഇവരുടെ തീരുമാനം. ഹൈമാവതികുളത്തെ നവീകരിച്ച്‌, വശങ്ങളില്‍ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച്‌, ഇരിപ്പിടങ്ങളൊരുക്കി, പാര്‍ക്കാക്കി മാറ്റാനുള്ള തീരുമാനത്തിന് സര്‍ക്കാരും പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 15 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൂടാതെ ക്യാംപസിന് ആവശ്യമായ കുടിവെള്ളം നല്‍കാനുള്ള ജലസേചന പദ്ധതിയും ഇവിടെ തുടങ്ങും.

Read More

തിരുവനന്തപുരം ശ്രീകാര്യത്ത് പോലീസ് ജീപ്പിടിച്ച വിദ്യാര്‍ഥിയുടെ നില അതീവ ഗുരുതരം; അപകടത്തിന് ശേഷം പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം 0

പൊലീസ് ജീപ്പിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. പരുക്കേറ്റ് വീണ വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജിലാക്കിയ ശേഷം പൊലീസ് മുങ്ങിയെന്നാണ് പരാതി. ഏത് പൊലീസ് ജീപ്പാണ് ഇടിച്ചതെന്ന് വ്യക്തമാക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനും പ്രതിപക്ഷ നേതാവിനുമെല്ലാം പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. ആശുപത്രിയിലെത്തിയ ഫയര്‍ഫോഴ്സ് മേധാവി ടോമിന്‍ തച്ചങ്കരിക്കും പരാതി നല്‍കി.

Read More

അമ്മയെ മകന്‍ ദാരുണമായി കൊലപ്പെടുത്തി; വെട്ടിയെടുത്ത തലയുമായി പോലീസ് സ്റ്റേഷനില്‍ ഹാജരായി 0

പുതുക്കോട്ട: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി മകന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവം. ക്രൂരകൃത്യം നടത്തിയ ആനന്ദ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Read More

നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍; ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും 0

കൊച്ചി: നടി ആക്രമക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹോക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ തെളിവുകളും നേരത്തെ കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം പ്രതിയായ ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.

Read More

മദ്യത്തിന് പകരം കട്ടൻ ചായ ! കിട്ടിയവർക്ക് പരാതിയില്ല; ഒടുവിൽ പിടിവീണത് മൊബൈൽ മോഷണത്തിനും, അശോകന്റെ സംഭവബഹുലമായ കഥ ഇങ്ങനെ ? 0

കുന്നമംഗലത്തെ ഒരു കടയിൽ വിൽപന നടത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഒട്ടേറെപ്പേർക്ക് മദ്യം വാങ്ങി തരാമെന്നു പറഞ്ഞ് പണം വാങ്ങി കട്ടൻചായ നിറച്ച കുപ്പികൾ നൽകും. ഇതുവരെ ആരും ഈ കാരണത്തിൽ പരാതി നൽകിയില്ലെന്നു കസബ എസ്ഐ വി. സിജിത് പറ‍ഞ്ഞു. എന്നാൽ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ പരാതിയുണ്ടെന്നും എസ്ഐ അറിയിച്ചു. ദിവസം അഞ്ച് കുപ്പിയിൽ അധികം ഇയാൾ വിൽപന നടത്തും.

Read More