വ്യാകരണപാഠങ്ങള്‍ – ചെറുകഥ 0

സമയം ഏതാണ്ട് ഉച്ചയോടെ അടുത്തിരുന്നു. എങ്കിലും എനിക്ക് സന്ധ്യ ആയതുപോലെ തോന്നി. അവളുടെ മുഖത്തും വസ്ത്രങ്ങളിലും ഭാവത്തിലുമെല്ലാം സന്ധ്യയുടെ വിഷാദച്ഛായ പരന്നിരുന്നു.

Read More

മലയാള സമാജം എന്ന കുഞ്ഞിന്റെ ജന്മം എട്ടു മാസത്തേക്കുകൂടി നീണ്ടു! കടിഞ്ഞൂല്‍ പ്രസവം വേദനാമയമായി. ഉഴവൂര്‍ കോളേജ് വിശേഷങ്ങള്‍ – 8 0

ഒരു മലയാള സമാജം ഉഴവൂര്‍ കോളജില്‍ ആരംഭിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. മലയാളം മെയിനില്ലെങ്കിലും സെക്കന്റ ് ലാംഗ്വേജ് വിദ്യാര്‍ത്ഥികളെ അണിനിരത്തി കുറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാം എന്നായിരുന്നു എന്റെ ചിന്ത. ഞാന്‍ തന്നെ മുന്‍കൈയ്യെടുത്ത് മലയാളം പഠിക്കുന്ന കുട്ടികളില്‍ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്ത് ഒരു കമ്മിറ്റിയുണ്ടാക്കി. വകുപ്പദ്ധ്യക്ഷന്‍ പ്രസിഡന്റ ്. മലയാളത്തിലെ ഒരു അധ്യാപകന്‍ ട്രഷറാര്‍. ബാക്കി ഭാരവാഹികളെല്ലാം വിദ്യാര്‍ത്ഥികള്‍. ഈ ഉദ്യമത്തിന് പ്രാല്‍ സാര്‍ പച്ചക്കൊടി വീശി. ”ഞാന്‍ റിട്ടയര്‍ ചെയ്യാന്‍ പോവുകയാണ്. നീ എല്ലാം നോക്കി നടത്തിക്കോ.” ഇലഞ്ഞിക്കാരനായ ജോസഫ് സി. സൈമണ്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു സെക്രട്ടറി. ജോസഫ് ഓടിനടന്ന് എല്ലാകാര്യങ്ങളും നടത്തിയിരുന്നത് എനിക്ക് ഉത്സാഹമായി.

Read More

പുഞ്ചിരിക്കുന്ന ദൈവം – രാജേഷ്‌ ജോസഫ്‌ എഴുതിയ ലേഖനം. 0

“അസതോമ സദ്ഗമയ … തമസോമാ ജ്യോതിർഗമയ … മൃത്യോർമ അമൃതംഗമായ ഓം ശാന്തി ശാന്തി ശാന്തി ..”

Read More

മോഷ്ടാക്കള്‍ വിലസുമ്പോള്‍ നമുക്ക് സ്വീകരിക്കാവുന്ന ചില മുന്‍കരുതലുകള്‍ 0

യു.കെയില്‍ ഉടനീളം വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങളെ നമ്മള്‍ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്. മോഷ്ടാക്കള്‍ പ്രധാനമായും മലയാളി വീടുകളെ ലക്‌ഷ്യം വയ്ക്കുമ്പോള്‍ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് കള്ളന്മാരുടെ ഇരയാകുന്നതില്‍ നിന്നും ഒരു പരിധി

Read More

ഉറക്കമില്ലാത്ത രാവുകള്‍ അയ്യപ്പനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ?- കാരൂര്‍ സോമന്‍ എഴുതുന്നു 0

സ്വാമി സന്ദിപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന വിലക്കപ്പെട്ട ബലിയര്‍പ്പണം ശബരിമലയിലെ മതവര്‍ഗ്ഗിയവാദികള്‍ പത്മനാഭന്റെ മണ്ണില്‍ നടത്തിയത് കേരളത്തിലെ മൗനികളായ എഴുത്തുകാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. സ്വാമി ഇടതുപക്ഷ സഹയാത്രികനോ, മറ്റു കുറവുകള്‍ എന്തായാലും അതിനെയൊന്നും നീതികരിക്കുന്നതല്ല ഈ ചുട്ടെരിക്കല്‍ പൂജ. മുന്‍കാലങ്ങളില്‍ മാനിന്റ്, പാവങ്ങളുടെ മനുഷ്യ രക്തം ബ്രാഹ്മണ പൗരോഹിത്യം ദേവീദേവ പ്രസാദമായി കാഴ്ചവെച്ചിരിന്നു. സ്വാമിയുടെ ആശ്രമത്തില്‍ കണ്ടത് വര്‍ഗ്ഗിയവിഷത്തിന്റ തീപന്തങ്ങളാണ്. അവിടെ അര്‍പ്പിക്കപ്പെട്ട ബലിയില്‍ നിന്നും ലഭിച്ചത് മനുഷ്യന്റ വാരിയെല്ലുകള്‍ക്ക് പകരം കാറിന്റ തുരുമ്പിച്ച ഇരുമ്പിന്‍ കഷണങ്ങളാണ്. ഒരു മനുഷ്യന്റെ രക്തം അയ്യപ്പന് ബലിയര്‍പ്പിക്കാനായിരുന്നോ അവിടെ വന്ന കാട്ടുനായ്കളുടെ ലക്ഷ്യ? ഈ കാട്ടാള വേദമന്ത്രങ്ങള്‍ ഒരുക്കിക്കൊടുത്തു ഇവരെ വിട്ടത് ആരാണ്? സര്‍ക്കാര്‍ ഗുഢാലോചന നടത്തിയെന്നാണ് കേള്‍ക്കുന്നത്. കൊലക്കുറ്റത്തിന് കേസെടുക്കുമെന്നു മുഖ്യന്‍ പറഞ്ഞപ്പോള്‍ ആരുടെ മുഖം വികൃതമാകുമെന്ന് അപ്പോള്‍ കാണാം. ആശ്രമത്തിനു പുക്കളര്‍പ്പിച്ച നല്‍കിയ റീത്തിന്റ താന്ത്രിക വേദ മന്ത്രം മനോഹരമായി. ചുരുക്കത്തില്‍ അയ്യപ്പ കാരുണ്യംകൊണ്ട് ആ മനുഷ്യന്‍ രക്ഷപെട്ടു. മതവര്‍ഗ്ഗിയവാദികളുടെ അവസാന അസ്ത്രമാണ് ചുട്ടെരിക്കുക അല്ലെങ്കില്‍ കൊല്ലുക. അയ്യപ്പനില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാള്‍പോലും സത്യം പറയുന്നവരുടെ പ്രാണനെടുക്കാന്‍ വേട്ട നായ്കളെപോലെ വരില്ലായിരുന്നു. അത് കുടുതലും കണ്ടിട്ടുള്ളത് എഴുത്തുകാരുടെ നേര്‍ക്കാണ്. അതില്‍ എന്നും ഓര്‍ക്കുന്ന പേരാണ് പൊന്‍കുന്നം വര്‍ക്കി. തിരുവിതാംകൂര്‍ ദിവാനായിരിന്നു സര്‍ സി.പി. രാമസ്വാമിക്കും സ്വന്തം സഭയിലെ അനീതികള്‍ക്കതിരെയും എഴുതിയതിനു മലയാളത്തില്‍ ആദ്യമായി ജയില്‍വാസം അനുഭവിച്ച മഹാപ്രതിഭ. ഇന്ന് ആരുണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. കാലത്തിലുറച്ചുപോയ അന്ധവിശ്വാസങ്ങളെ, ആചാരങ്ങളെ കാലാനുസൃതമായി ഭരണ-ശാസ്ത്ര-സാഹിത്യ രംഗത്തുള്ളവര്‍ പൊളിച്ചടുക്കിയ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. വെളിച്ചം കിട്ടാന്‍ വേണ്ടി വീടിനോ ആശ്രമത്തിനോ തിവെച്ചിട്ടു കാര്യമില്ല. മതം പഠിപ്പിക്കുന്നത് വിശ്വാസമാണ് അറിവല്ല. ആ അറിവിലയ്യ്മയാണ് നാം ഇപ്പോള്‍ കാണുന്ന മത വര്‍ഗ്ഗിയവാദികളുടെ പൊള്ളയായ പ്രകടനം. അറിവില്ലാത്തതുകൊണ്ടാണ് മതരാഷ്ട്രീയ കച്ചവടക്കാര്‍ ഇവരെ വലിച്ചിറക്കികൊണ്ടു പോയി കാട്ടു നായ്ക്കളെപോലെ ഗൂണ്ടകളായി വളര്‍ത്തുന്നത്. അവര്‍ക്ക് ഒരു ദിവസം കിട്ടുന്ന കൂലി ആയിരം ക്രിമിനിലെങ്കില്‍ രണ്ടായിരം രൂപയും മദ്യവുമാണ്. ഈ തുക എവിടുന്നു വരുന്നു? ഇത് അധികാരത്തിരിക്കുന്നവര്‍ക് കൈക്കൂലിയായി കിട്ടുന്ന കള്ളപ്പണമാണ്. ഈ കള്ളപ്പണം കൊടുത്താണ് അധികാരം അരക്കിട്ടുറപ്പിക്കുന്നത്. ഈ പാമരന്മാര്‍ക് എന്ത് അയ്യപ്പ ഭക്തി? എന്ത് രാജ്യ സ്‌നേഹം?

Read More

അഡ്വ. ഇന്ദുലേഖയും ഇലവീഴാപ്പൂഞ്ചിറയും… മലമുണ്ടസാര്‍ ഒരു തിരക്കഥയെഴുതി. “ഇതില്‍ അഞ്ച് ബലാല്‍സംഗങ്ങളുണ്ട്. അഞ്ചും എനിക്കു തന്നെ ചെയ്യണം”. സംവിധായകനെ പിന്നെ അവിടെ കണ്ടില്ല! – ഉഴവൂര്‍ കോളേജ് വിശേഷങ്ങള്‍ – 7 0

എണ്‍പതുകളിലാണ് സര്‍വ്വകലാശാലകള്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ആരംഭിക്കുന്നത്. അന്ന് ഞങ്ങളൊക്കെ കേരളാ യൂണിവേഴ്‌സിറ്റിയുടെ പരിധിയിലാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി ഈ സ്ഥലങ്ങളിലായിരുന്നു ക്യാമ്പുകള്‍ നടന്നിരുന്നത്. പ്രതിഫലം ഉടന്‍ കിട്ടുന്നതുകൊണ്ടും പ്രതിദിനം ഡി.എ. ലഭിക്കുന്നതുകൊണ്ടും പരിമിതമായ ശമ്പളം മാത്രം ലഭിച്ചിരുന്ന (യു.ജി.സി. ശമ്പളം വന്നിട്ടില്ല) കോളജ് അധ്യാപകര്‍ക്ക് ഈ ക്യാമ്പുകള്‍ നല്ല ആശ്വാസമായിരുന്നു.

Read More

‘പുണ്യമീ ജന്മം’ 0

ശിവകുമാര്‍ നാല്‍പ്പൊത്തൊന്നു ദിവസത്തെ വ്രതം മനസ്സിന് നല്‍കിയ ചൈതന്യം അതൊരാനന്ദമാണ്, അനുഭൂതിയാണ്, അനുഭവമാണ്. ആ ചൈതന്യം നാമോരോരുത്തരും അറിയണം. ഓരോ മത വിഭാഗം ആളുകളും അവരവരുടെ നോമ്പ് കാലയളവില്‍ അനുഷ്ഠിക്കുന്ന വ്രതം, അതിലൂടെ അനുഭവിക്കുന്ന ആത്മ സംതൃപ്തി, അതൊന്നും പറഞ്ഞറിയിക്കാനാവില്ല. കാരണം

Read More

കോളേജ് അധ്യാപകന്‍ സ്‌കൂള്‍ അധ്യാപകനായി മാറുന്ന പ്രീഡിഗ്രി ബോര്‍ഡും യു ജി സി യും പിന്നെ ടി എം ജേക്കബ്ബും. ഉഴവൂര്‍ കോളേജ് വിശേഷങ്ങള്‍ – 6 0

എയ്ഡഡ് കോളേജുകളില്‍ രണ്ട് അധ്യാപക സംഘടനകളാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷചായ്‌വുള്ള എ.കെ.പി.സി.റ്റി.എയും വലതുപക്ഷ ചായ്‌വുള്ള പി.സി.റ്റി.എയും. 1972ലെ ഡയറക്ട് പെയ്മെന്‍റ്  സമരത്തിന് എ.കെ.പി.സിറ്റി.എ ആണ് നേതൃത്വം കൊടുത്തത്. ആ സമരം വിജയിച്ചിരുന്നതിനാല്‍ കോളേജ് അധ്യാപകര്‍ക്കെല്ലാം സര്‍ക്കാരില്‍ നിന്ന് നേരിട്ട് ശമ്പളം കിട്ടുവാന്‍ തുടങ്ങി. ദുരിതവഴികളില്‍ നിന്ന് അധ്യാപകന് ആത്മാഭിമാനവും സ്വാതന്ത്ര്യവും ലഭിക്കുന്നത് നേരിട്ട് ശമ്പളം കിട്ടാന്‍ തുടങ്ങിയതിലൂടെയാണ്. എ.കെ.പി.സി.റ്റി.എ പിളര്‍ന്നാണ് പി.സി.റ്റി.എ ഉണ്ടായത്. കാരൂര്‍ കഥകളില്‍ പ്രൈവറ്റ് മാനേജ്‌മെന്റിലെ അധ്യാപകര്‍ നേരിടേണ്ടിവരുന്ന ദുഖ ദുരിതങ്ങളുടെ വര്‍ണ്ണനയുണ്ട്. ഉഴവൂര്‍ കോളേജില്‍ ഭൂരിഭാഗ അധ്യാപകരും എ.കെ.പി.സി.റ്റി.എ അംഗങ്ങളായിരുന്നു.

Read More

മതം, ധാര്‍മികത, ആത്മീയത – രാജേഷ്‌ ജോസഫ്‌ എഴുതിയ ലേഖനം. 0

പ്രപഞ്ച സൃഷ്ടിയുടെ ആരംഭം മുതല്‍ ധാര്‍മികതയുടെ സംരക്ഷണ കവചങ്ങളാണ് മതങ്ങള്‍. മനുഷ്യനോളം നീളുന്ന ചരിത്രമുണ്ട് ഓരോ മതങ്ങള്‍ക്കും. കാലപ്രവാഹത്തില്‍ മനുഷ്യ ജീവിതങ്ങളിലേക്ക് മതങ്ങള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരിക്കുന്നു. നന്മതിന്മകളെ വിവേചിച്ച ധാര്‍മികതയുടെ അളവുകോലായി ഏദന്‍തോട്ടത്തില്‍ തുടങ്ങി, പ്രവാചകന്‍മാരും പുരാണങ്ങളും രാജഭരണവും ആരാധനാലയങ്ങളും നവയുഗത്തിലെ പ്രഭാഷണങ്ങളും എല്ലാം നമ്മുടെയൊക്കെ ജീവനെയും ജീവിതങ്ങളെയും ധാര്‍മിക പാതയില്‍ വഴിനടത്താന്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.

Read More

ഊറിയ ചിരി 0

മെട്രോ റെയില്‍ ശരവേഗത്തില്‍ കുതിച്ചു പായുകയാണ് ട്രയല്‍റണ്‍ നടത്തുകയാണേ്രത!. ആശുപത്രിയുടെ അഞ്ചാം നിലയിലെ ഇടനാഴിയില്‍ നിന്നും നോക്കിയാല്‍ റെയില്‍ പാതയും സ്റ്റേഷനുമൊക്കെ വ്യക്തമായി കാണാം. റെയിലിന്റെ വേഗം പോലെ എന്റെ മനസും ശരീരവും കുതിക്കുകയാണ്. കാര്‍ന്നു തിന്നുന്ന കാര്‍സിനോമയില്‍ നിന്നും അച്ഛനെ രക്ഷപ്പെടുത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളു മുന്നില്‍.

Read More