അബ്രഹാം ജോര്‍ജ്ജ് നിര്യാതനായി, വിട പറഞ്ഞത് യുക്മയുടെയും, ഷെഫീല്‍ഡ് മലയാളി അസോസിയേഷന്‍റെയും സ്ഥാപക നേതാവ് 0

യുകെ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യമായിരുന്ന അബ്രഹാം ജോര്‍ജ്ജ് (അപ്പിച്ചായന്‍) നിര്യാതനായി. കഴിഞ്ഞ കുറച്ച് നാളുകളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അബ്രഹാം ജോര്‍ജ്ജ് രാത്രി പതിനൊന്ന് മണിയോടെയാണ് അന്തരിച്ചത്. ഷെഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ഷെഫീല്‍ഡ് മലയാളി അസോസിയേഷന്‍റെ ആദ്യ പ്രസിഡണ്ടും യൂണിയന്‍

Read More

മാഞ്ചസ്റ്റര്‍ കാത്തലിക് അസ്സോസിയേഷന്റെ ബാര്‍ബിക്യൂ പാര്‍ട്ടിയും സ്‌പോര്‍ട്‌സ് ഡേയും ഫാദേര്‍സ് ഡേ ആഘോഷങ്ങളും പ്രൗഢോജ്ജ്വലമായി 0

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ബാര്‍ ബി ക്യൂ പാര്‍ട്ടിയും സ്‌പോര്‍ട്‌സ് ഡേയും ഫാദേര്‍സ് ഡേ ആഘോഷങ്ങളും പ്രൗഢഗംഭീരമായി. മാഞ്ചസ്റ്ററിലെ പ്ലാറ്റ് ഫീല്‍ഡ് പാര്‍ക്കില്‍ രാവിലെ തുടങ്ങിയ ആഘോഷപരിപാടികള്‍ വൈകുന്നേരം വരെ നീണ്ടു. മാഞ്ചെസ്റ്ററിലേക്ക് പുതുതായി എത്തിയ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കലിന് സ്വീകരണം നല്‍കിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫ്, സെക്രട്ടറി ബിന്റോ സൈമണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ബാര്‍ ബി ക്യൂ പാര്‍ട്ടിയില്‍ അസോസിയേഷന്‍ കുടുംബങ്ങള്‍ ഒന്നടങ്കം പങ്കെടുക്കുകയും സ്വാദൂറും വിഭവങ്ങള്‍ ചൂടോടെ ആസ്വദിക്കുകയും ചെയ്തു.

Read More

അണുവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പുമാര്‍ 0

അണുവായാധങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. പ്രധാനമന്ത്രി തെരേസ മേയോട് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിന്‍ തുടങ്ങാനാണ് സഭയുടെ പദ്ധതി. ബിഷപ്പുമാര്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇടതുപക്ഷാഭിമുഖ്യമുള്ള ബിഷപ്പുമാര്‍ 35 വര്‍ഷം മുമ്പ് കൊണ്ടുവന്ന ഇത്തരം ഒരു പദ്ധതിക്ക് ജനറല്‍ സിനോഡ് അംഗീകാരം നല്‍കിയിരുന്നില്ല. നിരായുധീകരണം ഏകപക്ഷീയമായി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം സഭയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

Read More

എന്‍എച്ച്എസ് ശസ്ത്രക്രിയകള്‍ വൈകുന്നു; ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്നത് ലക്ഷക്കണക്കിനാളുകള്‍ 0

എന്‍എച്ച്എസ് ആശുപത്രികള്‍ ശസ്ത്രക്രിയാ ടാര്‍ജറ്റുകള്‍ നേടാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ജിപി റഫറലുകളുടെ അടിസ്ഥാനത്തില്‍ ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി എത്തുന്ന രോഗികള്‍ ഇപ്പോള്‍ പരമാവധി പരിധിയായ 18 ആഴ്ചകള്‍ക്കും ശേഷവും ചികിത്സ ലഭിക്കാതെ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നോണ്‍-അര്‍ജന്റ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നാലര മാസത്തിനു മേല്‍ ചികിത്സ കാത്തിരിക്കുന്നവരുടെ എണ്ണം 500,068 ആയതായാണ് കണക്ക്. 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

Read More

മക്‌ഡൊണാള്‍ഡ്‌സ് പ്ലാസ്റ്റിക് സ്‌ട്രോകളുടെ ഉപയോഗം നിര്‍ത്തുന്നു; യുകെയിലെയും അയര്‍ലണ്ടിലെയും സ്‌റ്റോറുകളില്‍ പുതിയ പേപ്പര്‍ സ്‌ട്രോകള്‍ അവതരിപ്പിക്കും; നീക്കം സ്വാഗതം ചെയ്ത് സര്‍ക്കാര്‍ 0

ലണ്ടന്‍: ജങ്ക് ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡ്‌സ് പ്ലാസ്റ്റിക് സ്‌ട്രോയുടെ ഉപയോഗം നിര്‍ത്തുന്നു. യുകെയിലെ എല്ലാ സ്‌റ്റോറുകളില്‍ സമാന്തര സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന പ്ലാസ്റ്റിക് വിരുദ്ധ സമീപനങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടാണ് കമ്പനിയുടെ പുതിയ നീക്കം. മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും ദിവസവും ഉണ്ടാകുന്ന പ്ലാസ്റ്റിക് മാല്യന്യങ്ങളുടെ വലിയൊരു ശതമാനവും ഇതോടെ ഇല്ലാതാവും. 1,361 ബ്രാഞ്ചുകളില്‍ നിന്നായി ദിവസം 1.8 മില്യണ്‍ സ്‌ട്രോകളാണ് പുറന്തള്ളുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് രംഗത്ത് വന്നു. പുതിയ നീക്കം പരിസ്ഥിതി സംരക്ഷണത്തിനുള്ള വലിയ സംഭാവനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More

മലയാള തനിമയുടെ വര്‍ണാഭമായ കാഴ്ചകളൊരുക്കി വീണ്ടും സഹൃദയ ടോണ്‍ബ്രിഡ്ജ് ബോറോ കാര്‍ണിവലില്‍ ശ്രദ്ധ നേടി 0

കെന്റ്: ഉദ്യാനനഗരിയായ കെന്റിലെ ടോണ്‍ബ്രിഡ്ജില്‍, ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തുന്ന വര്‍ണശബളമായ കാര്‍ണിവലില്‍ മലയാള തനിമയുടെ വര്‍ണാഭമായ കാഴ്ച്ചകള്‍ മഹനീയമായി പ്രദര്‍ശിപ്പിക്കുവാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ടീം.

Read More

വിദ്യാഭ്യാസ വായ്പയെടുക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നിയമ വിദ്യാര്‍ത്ഥികളേക്കാള്‍ 19,000 പൗണ്ട് കൂടുതല്‍ തിരിച്ചടക്കേണ്ടി വരുന്നു; സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് ലോര്‍ഡ്‌സ് കമ്മിറ്റി 0

വിദ്യാഭ്യാസ വായ്പയെടുക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമം പഠിക്കുന്നവരേക്കാള്‍ കൂടൂതല്‍ പണം തിരിച്ചടക്കേണ്ടതായി വരുന്നുവെന്ന് ലോര്‍ഡ്‌സ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി. ജോലിയിലെത്തിയാല്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന അഭിഭാഷകര്‍ക്കും ബാങ്കിംഗ് ജോലിയിലെത്തുന്നവര്‍ക്കും താരതമ്യേന കുറഞ്ഞ തുകയാണ് വായ്പായിനത്തില്‍ തിരിച്ചടക്കേണ്ടി വരുന്നത്. അതേസമയം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പഠന ശേഷം ഇവരേക്കാള്‍ 19,000 പൗണ്ടോളം അധികം നല്‍കേണ്ടി വരുന്നതാണ് സമിതി വിലയിരുത്തി.

Read More

സ്റ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷനെ ജോബി ജോസ് നയിക്കും; എബിന്‍ ബേബി സെക്രട്ടറി 0

സ്റ്റോക് ഓണ്‍ ട്രെന്റ്: സ്റ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ (SMA)2018-2019 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. മെയ് മാസത്തില്‍ നടന്ന പൊതുയോഗത്തില്‍ 23 അംഗ എക്‌സിക്യുട്ടീവിനെ പൊതുയോഗം തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ശ്രീ.വിനു ഹോര്‍മീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ ശ്രീ ജോബി ജോസ് പ്രസിഡന്റായും, ശ്രീ എബിന്‍ ബേബി സെക്രട്ടറിയായും, ശ്രീ റ്റിജു തോമസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ശ്രീ. ജോയി ജോസഫ്, ശ്രീമതി സിനി ആന്റോ എന്നിവരേയും, പി.ആര്‍ ഒ ആയി ശ്രീ. ജിജോമോന്‍ ജോര്‍ജ്ജിനേയും, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ. റെനില്‍ ജോസഫ്, ശ്രീ. റ്റോമി ജോസഫ് എന്നിവരേയും, ജോയിന്റ് ട്രഷറര്‍ ആയി ശ്രീ. ബിജു തോമസിനേയും യോഗം തെരഞ്ഞെടുത്തു. സ്‌പോര്‍ട്‌സ് കോഡിനേറ്ററായി ശ്രീ.വിനു ഹോര്‍മിസിനേയും ആര്‍ട്‌സ് കോഡിനേറ്റര്‍മാരായി ശ്രീ. ഷാജില്‍ തോമസ്, ശ്രീമതി മഞ്ചു ജേക്കബ് എന്നിവരെയും കമ്മറ്റി തെരഞ്ഞെടുത്തു.

Read More

ആമസോണ്‍ ഡ്രോണുകള്‍ വരുന്നു; ബ്രിട്ടനില്‍ ഏറ്റവും വേഗത്തിലുള്ള ഡെലിവറി സാധ്യമാക്കാന്‍ പദ്ധതി 0

ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള ഡോര്‍സ്‌റ്റെപ് ഡെലിവറി ബ്രിട്ടനില്‍ നടപ്പാക്കാനൊരുങ്ങി ആമസോണ്‍. ഡ്രോണുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന പദ്ധതി നടപ്പാക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഓര്‍ഡര്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തും. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടും ഇതിനായി നടത്തിയ ചര്‍ച്ചകളില്‍ ആമസോണിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് തങ്ങള്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നതെന്ന് ആമസോണ്‍ യുകെ മേധാവി ഡൗഗ് ഗര്‍ പറഞ്ഞു.

Read More

ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ വീണ്ടും മുന്നോട്ട് 0

2018ല്‍ അഡ്‌നോവെരില്‍ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് കോംപറ്റീഷനില്‍ ജി.എം.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ജി.എം.എ വിജയിക്കുന്നത്. വെറും 22 മത്സരാര്‍ത്ഥികളുമായി എത്തിയ ജി.എംഎ 100ലധികം പോയിന്റ്കളുടെ ലീഡുമായിട്ടാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജി.എം.എക്ക് ആകെ 177 പോയിന്റുകളാണ് ലഭിച്ചിരിക്കുന്നത്.

Read More