ജയ നോബി സ്വര്‍ഗ്ഗത്തിലേയ്ക്കാണ് ജനിച്ചിരിക്കുന്നത്; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 0

പ്രസ്റ്റണ്‍: കഴിഞ്ഞ ബുധനാഴ്ച്ച പ്രസ്റ്റണില്‍ നിര്യാതയായ ജയനോബിയുടെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വൈകീട്ട് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും ഒപ്പീസ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

Read More

സ്‌കന്ദോര്‍പ്പ് വിശ്വാസികളെ ആശീര്‍വദിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍; ഇടയസന്ദര്‍ശനവും ഇടവകതിരുനാളും ഭക്തി സാന്ദ്രം 0

സ്‌കന്ദോര്‍പ്പ്: സ്‌കന്ദോര്‍പ്പ് വിശ്വാസസമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിവസങ്ങള്‍ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിവന്ന ഇടയസന്ദര്‍ശനം പൂര്‍ത്തിയായി. കഴിഞ്ഞ ഞായറാഴ്ച്ച സ്‌കന്ദോര്‍പ്പ് സെന്റ് ബര്‍ണ്ണഭീത്ത് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് വചന സന്ദേശം നല്‍കി. രൂപതാധ്യക്ഷനോടപ്പം ഇടയസമൂഹം പന്തക്കുസ്താ തിരുനാളും പരി. ക്‌ന്യാമറിയത്തിന്റെയും ഭാരത വിശുദ്ധരുടെയും നാമത്തില്‍ ഇടവകനിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സമുചിതമായി ആഘോഷിച്ചു.

Read More

പൊണ്ണത്തടിയുള്ള ജോലിക്കാരുടെ ജോലി സമയത്തില്‍ മാറ്റം വരുത്തുന്നു? വിഷയത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ ലഭിച്ചതായി സൂചന 0

അമിതവണ്ണക്കാരായ ജോലിക്കാര്‍ക്ക് അനുഗ്രഹമായി യുകെ ഗവണ്‍മെന്റ് പുതിയ തീരുമാനത്തിലേക്കെന്ന് സൂചന. ഇത്തരക്കാര്‍ ജോലിക്ക് താമസിച്ച് എത്തിയാല്‍ മതിയെന്ന വിധത്തില്‍ ജോലി സമയം പുനര്‍നിര്‍ണയിക്കണമെന്ന് ശുപാര്‍ശ ലഭിച്ചതായാണ് വിവരം. ഡിസ്‌ക്രിമിനേഷന്‍ നിയമമനുസരിച്ചാണ് പുതിയ നിര്‍ദേശം. തിരക്കേറിയ സമയത്തെ യാത്ര, ജോലി സ്ഥലത്ത് ആവശ്യമായ വലിയ കസേരകള്‍, വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ അമിതവണ്ണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കും.

Read More

ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ റെഡ്‌ലൈറ്റ് കടന്നുപോകുന്ന ഡ്രൈവര്‍മാര്‍ ശിക്ഷാര്‍ഹര്‍! 1000 പൗണ്ട് വരെ പിഴ നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് 0

റെഡ് ലൈറ്റുകളില്‍ പിന്നില്‍ വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടാന്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നിലുള്ള വഴികള്‍ എന്താണ്? ആംബുലന്‍സിനെ കടത്തി വിടുക എന്നത് മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ള വഴി. അതിനായി സിഗ്നല്‍ കടന്നു പോകേണ്ട സാഹചര്യം പോലും ഉണ്ടായേക്കാം. എന്നാല്‍ ഇപ്രകാരം സിഗ്നല്‍ കടന്നു പോകുന്നത് ശിക്ഷാര്‍ഹമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 999 വാഹനങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ പോലും സിഗ്നലില്‍ നിന്ന് ബസ് ലെയിനിലേക്കും മറ്റും മാറുന്നത് 1000 പൗണ്ട് വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

Read More

ബ്രിട്ടീഷ് ഗ്യാസ് വിലവര്‍ദ്ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍; ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പ് 0

ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ച വില വര്‍ദ്ധനവ് ചൊവ്വാഴ്ച പ്രാബല്യത്തിലാകും. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപഭോക്താക്കളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ 5.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ഈ വര്‍ദ്ധനവ് മൂലം ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246 മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ശരാശരി ഉപഭോക്താവിന് വര്‍ഷത്തില്‍ 60 പൗണ്ട് വീതം അധികമായി ചെലവാകും. 4.1 മില്യന്‍ ഉപഭോക്താക്കളാണ് രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസിന് യുകെയിലുള്ളത്.

Read More

ഗസല്‍ മാന്ത്രികന്‍ ബാബുരാജിനെ അനുസ്മരിച്ച് മയൂര ഫെസ്റ്റ് 2018 കെറ്ററിംഗില്‍ അരങ്ങേറി 0

ഗസലിന്റെ മനോഹാരിതയും ശുദ്ധ സംഗീതത്തിന്‍റെ മധുരിമയും നൃത്ത ചുവടുകളുടെ നൂപുരധ്വനിയും ഇഴുകി ചേര്‍ന്ന ഒരു സായംസന്ധ്യ യുകെ മലയാളികള്‍ക്ക് നല്‍കി കൊണ്ട് ട്യൂണ്‍ ഓഫ് ആര്‍ട്സ് ഒരുക്കിയ മയൂര ഫെസ്റ്റ് 2018 കെറ്ററിംഗില്‍ അരങ്ങേറി. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന

Read More

അയര്‍ക്കുന്നം-മറ്റക്കര 2മത് സംഗമത്തിന് ഗായകന്‍ ജി.വേണുഗോപാല്‍ നാളെ തിരി തെളിക്കും;മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ജോസ്.കെ.മാണി എം.പിയും തത്സമയം ആശംസകള്‍ നേരും;കുടുംബങ്ങളെ എതിരേല്‍ക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 0

പിറന്ന നാടിന്റെ ഓര്‍മകളും സൗഹൃദങ്ങളും പൈതൃകവും മനസ്സില്‍ സൂക്ഷിക്കുന്ന അയര്‍ക്കുന്നം-മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 2മത് സംഗമത്തിന് അനുഗ്രഹീത ഗായകന്‍ ശ്രീ ജി.വേണുഗോപാല്‍ നാളെ തിരി തെളിക്കും. ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ ജനകീയ നേതാവ് ശ്രീ.ഉമ്മന്‍ ചാണ്ടിയും കോട്ടയത്തിന്റെ പ്രിയങ്കരനായ എം.പി ശ്രീ ജോസ്.കെ.മാണിയും തത്സമയം ടെലിഫോണിലൂടെ ആശംസകള്‍ നേരും. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആദ്യ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും ശ്രീ ജോസ്.കെ.മാണി എം.പി. ആയിരുന്നു.

Read More

ഐഫോണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ ഗൂഗിളിനെതിരെ നിയമ നടപടിക്ക് വഴിയൊരുങ്ങുന്നു. ഐഫോണ്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചേക്കാം 0

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിറ്റ് കാശാക്കിയതിനു പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി. ഐഫോണ്‍ ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്ന് കയറി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ഗൂഗിള്‍ ആണ് ഇത്തവണ പ്രതിക്കൂട്ടില്‍. യുകെയിലെ ഐഫോണ്‍ ഉപയോക്താക്കളെ സേര്‍ച്ച് കമ്പനി രഹസ്യമായി ട്രാക്ക് ചെയ്‌തെന്നാണ് വിവരം.

Read More

രക്ഷപെട്ടത് ആയുസ്സും ഭാഗ്യവും ബാക്കിയുള്ളതിനാലെന്ന് വധശ്രമത്തില്‍ നിന്ന് രക്ഷപെട്ട യൂലിയ സ്ക്രിപാല്‍ 0

സാലിസ്ബറിയില്‍ വിഷബാധയേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന യൂലിയ സ്‌ക്രിപാലും, മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലും മാസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ജീവനോടെ തിരിച്ചുവരാനുള്ള സാധ്യത തീരെ കുറവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും ഇരുവരും പൂര്‍ണ്ണമായ ആരോഗ്യം വീണ്ടെടുത്ത് തിരികെയെത്തി. ജീവിക്കാന്‍ അല്‍പ്പം

Read More

വെംബ്ലി സ്റ്റേഡിയത്തിന്‍റെ വില്‍പന തടയാനാവില്ലെന്ന് പ്രധാനമന്ത്രി തെരേസ മേ, സ്റ്റേഡിയം സ്വകാര്യ സ്വത്തെന്ന് വിശദീകരണം 0

ലണ്ടൻ∙ഇംഗ്ലീഷ് ഫുട്ബോളിന്റെ ഹൃദയഭൂമിയായ വെബ്ലി നാഷണൽ സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷനിൽ നിന്നും സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക് പോകുന്നത് തടയാൻ സർക്കാർ ശ്രമിക്കുമെന്ന ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ അസ്തമിച്ചു. സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷന്റെ സ്വകാര്യ സ്വത്താണെന്നും അത് അവർ വിൽക്കുന്നതിൽ ഇടപെടാനാകില്ലെന്നും പ്രധാനമന്ത്രി

Read More