കുട്ടികളെ അടിക്കുന്നത് നിയമവിരുദ്ധമാക്കാൻ നീക്കം. 12 ആഴ്ച നീളുന്ന കൺസൽട്ടേഷൻ വെയിൽസിൽ തുടങ്ങി. ഇംഗ്ലണ്ടിലും നിയമം നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം. 0

ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാൻ വെൽഷ് ഗവൺമെന്റ് നടപടികൾ ആരംഭിച്ചു. കുട്ടികളെ അടിക്കുന്നതുപോലുള്ള ശിക്ഷാരീതികൾ മാതാപിതാക്കളോ കെയറർമാരോ നടപ്പാക്കുന്നത് നിയമം മൂലം നിരോധിക്കാനാണ് നീക്കം. സ്കോട്ട്ലണ്ടിലും അയർലണ്ടിലും ഈ നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിനായി 12 ആഴ്ച നീളുന്ന കൺസൽട്ടേഷൻ വെയിൽസിൽ തുടങ്ങി. മിനിസ്റ്റർ ഫോർ ചിൽഡ്രൻ ആൻഡ് സോഷ്യൽ കെയർ ഹു ഇറാൻക ഡേവിസ് ആണ് കൺസൽട്ടേഷൻ പ്രോസസ് ഇന്ന് പ്രഖ്യാപിച്ചത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ജീവിതത്തിലെ ഏറ്റവും തുടക്കത്തിന്റെ നിമിഷങ്ങൾ നല്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.

Read More

ഭൂമിയുടെ ഒരു ഭാഗം തളര്‍ന്ന് പോവാതിരിക്കാന്‍ !!! മണിക്കൂറില്‍ 37,800 കിലോമീറ്റര്‍ വേഗത്തില്‍ ഉല്‍ക്ക ഭൂമിയോട് അടുക്കുന്നു; അപകടത്തിന്റെ ആഘാതം പരമാവധി കുറക്കാന്‍ നാസയുടെ മുൻകരുതൽ 0

ഇന്ന് വന്നുകഴിഞ്ഞാൽ ഈ ആസ്ട്രോയ്ഡ് ഇനി ഭൂമിക്കടുത്ത് വരുന്നത് 2155 ജൂണ്‍ 16ന് ആയിരിക്കുമെന്നും പ്രവചനമുണ്ട്. അന്ന് ഭൂമിയില്‍ നിന്നും 26,900, 000 കിലോമീറ്റര്‍ അകലത്തിലായിരിക്കും ഇത് പറന്ന് നീങ്ങുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 384,400 കിലോമീറ്ററെന്നറിയുമ്പോൾ ആണ് ഈ ആസ്ട്രോയ്ഡില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരം കണക്ക് കൂട്ടുന്നത് എളുപ്പമാകുന്നത്. ക്രിസ്മസ് ദിനത്തില്‍ മറ്റൊരു വലിയ ആസ്ട്രോയ്ഡ് കൂടി ഭൂമിക്കടുത്ത് കൂടി കടന്ന് പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഭൂമിക്കും ചന്ദ്രനും ഇടയിലൂടെ ഈ ആസ്ട്രോയ്ഡ് കടന്ന് പോയത് 224,000 കിലോമീറ്റര്‍ അകലത്ത് കൂടിയായിരുന്നു

Read More

വംശനാശ ഭീഷണി നേരിടുന്ന കൂറ്റൻ അതിഥി ആലപ്പുഴ തീരത്ത്; ശാസ്ത്ര ലോകം കൗതുകത്തോടെ വീക്ഷിക്കുന്നു, ലുബാന്റെ യാത്ര ഇങ്ങനെ ? 0

വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം തിമിംഗലം കേരള തീരത്തേക്ക്. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്നും യാത്രതുടങ്ങിയ ലുബന്‍ എന്ന് പേരുള്ള കൂറ്റന്‍ തിമിംഗലം ആലപ്പുഴ ഭാഗത്തേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കരയില്‍ നിന്ന് 20 മുതല്‍ 30 കിലോമീറ്റര്‍ അകലെകൂടി സഞ്ചരിക്കുന്ന കൂറ്റന്‍ തിമിംഗലത്തെ രണ്ടു ദിവസത്തിനകം കൊല്ലം-തിരുവനന്തപുരം തീരങ്ങളില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

Read More

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി ബ്രിട്ടന്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്കരിക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകും 0

വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവസരങ്ങളുടെ ജാലകം തുറന്ന് യുകെ ഇമിഗ്രേഷന്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ജനുവരി 11 മുതല്‍ പ്രാബല്യത്തില്‍ വരും. കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ടിയര്‍ 2 വര്‍ക്ക് വിസയിലേക്ക് മാറാമെന്നതിനാല്‍ ഇത് ഒട്ടേറെ പേര്‍ക്ക്

Read More

“ബജാവോ വംശം” ഇവരെ കുറിച്ച് അറിയുമോ ? ജീവിതകാലം മുഴുവൻ ജലത്തിൽ കഴിയുന്ന അത്ഭുത മനുഷ്യർ 0

ഇവരുടെ ജീവിതരീതികള്‍ തന്നെ വ്യത്യസ്തമാണ്. മരിച്ചയാളുകളുടെ എല്ലുകള്‍ വരെ ഇവര്‍ സൂക്ഷിച്ചുവെക്കും. ഇതിനുശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ മരിച്ചയാളുടെ ആത്മാവ് ദേഹത്ത് കയറുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. പിടിക്കുന്ന മീന്‍ നല്‍കി കരയില്‍നിന്ന് ധാന്യങ്ങളും മറ്റും വാങ്ങും. മീന്‍ പിടിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. അടിയൊഴുക്കുള്ള കടലില്‍ പോകാന്‍ ഇവര്‍ക്ക് യാതൊരു പേടിയുമില്ല.

Read More

മോശം വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്ക് പിഴയേര്‍പ്പെടുത്തണമെന്ന് ആവശ്യം 0

ലണ്ടന്‍: മോശം പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷകളില്‍ നിന്ന് ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. മെച്ചപ്പെട്ട റിസല്‍ട്ടുകള്‍ ലഭിക്കുന്നതിനായി മോശം വിദ്യാര്‍ത്ഥികളെ ഒഴിവാക്കിക്കൊണ്ട് പരീക്ഷാ സമ്പ്രദായത്തെ തന്നെ കബളിപ്പിക്കുന്ന രീതിയാണ് പല സ്‌കൂളുകളും അനുവര്‍ത്തിക്കുന്നതെന്നും ഇത്തരം സ്‌കൂളുകളില്‍ നിന്ന് പിഴയീടാക്കണമെന്നുമാണ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമുയരുന്നത്. ഇത്തരം അനൗദ്യോഗിക ഒഴിവാക്കലുകള്‍ക്ക് നൂറുകണക്കിന് തെളിവുകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ചൈല്‍ഡ് ലോ അഡൈ്വസ് സര്‍വീസ് എന്ന ചാരിറ്റി വ്യക്തമാക്കുന്നു. ഇത്തരം കേസുകളില്‍ മാതാപിതാക്കള്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്ന സംഘടനയാണ് ഇത്.

Read More

‘രാമസേതു… മനുഷ്യനിർമിതം, കല്ലുകൾക്ക് 7000 വും മണല്‍ത്തിട്ടയ്ക്ക് 4000 വര്‍ഷം പഴക്കം, തെളിവുകൾ നിരത്തി ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സിന്റെ സയന്‍സ് ചാനൽ 0

ഭാരതത്തിലെ മഹാപുരാണമായ രാമായണത്തിൽ ആണ് ആദ്യമായി രാമസേതു എന്ന പദം ഉപയോഗിക്കുന്നത്. ശ്രീരാമൻ തന്റെ ഭാര്യയായ സീതയെ രാക്ഷസരാജാവായ രാവണനിൽ നിന്നും വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ രാമ സേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നും ആണ് ഐതിഹ്യം. വാല്മീകി രാമ സേതു നിർമ്മാണത്തെ പറ്റി രാമായണത്തിന്റെ സേതു ബന്ധനം എന്ന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്.

Read More

വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ വന്‍ സുരക്ഷാ പാളിച്ച ഉണ്ടെന്ന് കണ്ടെത്തല്‍; പരിഹരിക്കാന്‍ മൈക്രോസോഫ്റ്റ് 0

വിന്‍ഡോസ് 10 ഉള്‍പ്പടെ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന് കമ്പ്യൂട്ടറുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ച ബ്രിട്ടീഷ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി)കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്ന് ആന്റിവൈറസ് സോഫ്റ്റ് വെയറുകളില്‍ നിരീക്ഷണം

Read More

കനത്ത മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചേക്കില്ല; യാത്രകള്‍ തടസപ്പെടാന്‍ സാധ്യത 0

ലണ്ടന്‍: കടുത്ത വിന്ററില്‍ താപനില കാര്യമായി താഴുകയും കഴിഞ്ഞ രാത്രിയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഇന്ന് പ്രവര്‍ത്തിച്ചേക്കില്ല. നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയേക്കുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ വൈകുന്നേരം നാല് മണി മുതല്‍ വിവിധ പ്രദേശങ്ങളില്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം 11 ഇഞ്ച് മഞ്ഞുവീഴ്ചയാണ് വെയില്‍സില്‍ രേഖപ്പെടുത്തിയത്. രാത്രിയിലെ താപനില മൈനസ് 15 വരെ താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read More

ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഗ്ലോബല്‍ സ്‌കൂള്‍ റാങ്കിംഗ് പട്ടികയില്‍; ചില വസ്തുതകള്‍ 0

ലണ്ടന്‍: വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ നടക്കുന്ന റാങ്കിംഗ് ഫലങ്ങള്‍ പുറത്ത്. യുകെയില്‍ നിന്ന് ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ആദ്യ പത്ത് സ്ഥാനങ്ങില്‍ എത്തി. പ്രോഗ്രസ് ഇന്‍ ഇന്റര്‍നാഷണല്‍ റീഡിംഗ് ലിറ്ററസി സ്റ്റഡി (പേള്‍സ്), ടിംസ് മാത്ത്‌സ് ടെസ്റ്റ്, ഒഇസിഡി പിസ ടെസ്റ്റ്, മറ്റ് ഹയര്‍ എജ്യുക്കേഷന്‍ ടേബിളുകള്‍ എന്നിവയില്‍ നടത്തുന്ന പരിശോധനകളുടെ ഫലങ്ങളാണ് പുറത്ത് വന്നത്. പ്രൈമറി സ്‌കൂളുകളില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ പരിശോധനകളില്‍ എന്താണ് വ്യക്തമാക്കപ്പെടുന്നത്? ചില വസ്തുതകള്‍ പരിശോധിക്കാം

Read More