ലണ്ടനിലെ വാഹനങ്ങള്‍ക്ക് 15 മൈല്‍ വരെ വേഗനിയന്ത്രണം ഏര്‍പ്പെടുത്തുന്നു; പദ്ധതി 2021 മുതല്‍ നടപ്പാക്കും 0

ലണ്ടനിലെ സ്‌ക്വയര്‍ മൈല്‍ മേഖലയിലെ ഡ്രൈവര്‍മാര്‍ നേരിടാന്‍ പോകുന്നത് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത വിധത്തിലുള്ള വേഗ നിയന്ത്രണം. ഈ പ്രദേശത്ത് വാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 15 മൈല്‍ വരെയായി കുറച്ചേക്കും. ഇവിടെ 90 ശതമാനം യാത്രകളും കാല്‍നടയായാണ് നടക്കുന്നത്. അത് പ്രോത്സാഹിപ്പിക്കാനും കാല്‍നട യാത്രക്കാര്‍ക്ക് ശല്യമുണ്ടാകാതിരിക്കാനുമാണ് നടപടി. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇന്നലെയാണ് സിറ്റ് ഓഫ് ലണ്ടന്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ലണ്ടന്‍ നഗരത്തിലെ തെരുവുകളിലെ യാത്രകള്‍ പാതിയും കാല്‍നടയായാണ് നടക്കുന്നതെന്ന് കോര്‍പറേഷന്‍ നടത്തിയ ഒരു പഠനത്തിലും വ്യക്തമായി.

Read More

പേര് ഇംഗ്ലീഷ് വത്കരിക്കണമെന്ന് ഇന്ത്യന്‍ വംശജനായ ജീവനക്കാരന് നിര്‍ദേശം; വിവേചനത്തിന്റെ പുതിയ മാതൃകകള്‍ ഇങ്ങനെ 0

ഉപഭോക്താക്കള്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ന്യായമുന്നയിച്ച് ഇന്ത്യന്‍ വംശജനായ ജീവനക്കാരന്റെ പേര് മാറ്റണമെന്ന് മാനേജര്‍മാരുടെ നിര്‍ദേശം. ഭവേഷ് മിസ്ത്രി എന്ന 40കാരനാണ് ഈ നിര്‍ദേശം ലഭിച്ചത്. വംശീയ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനം സംബന്ധിച്ച് മിഡ്‌ലാന്‍ഡ്‌സില്‍ നടന്ന ഒരു പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. സ്വത്വത്തിന്റെ അടയാളമായ പേര് തദ്ദേശീയരുടെ സൗകര്യത്തിന് മാറ്റണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ പേര് ഇംഗ്ലീഷ് വത്കരിക്കണമെന്നും മാനേജര്‍മാര്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉച്ചരിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത, രണ്ടു സിലബിളുകള്‍ മാത്രമുള്ള തന്റെ പേര് മാറ്റണമെന്ന നിര്‍ദേശം അപമാനമായി തോന്നിയെന്ന് മിസ്ത്രി സര്‍വേയില്‍ വെളിപ്പെടുത്തി.

Read More

തെരേസ മേയ് രാജി പ്രഖ്യാപിച്ചതിന് ശേഷം ‘നോ-ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യതകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്; പ്രധാനമന്ത്രിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ചര്‍ച്ചകള്‍ സജീവം 0

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചതിന് ശേഷം നോ-ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യതകള്‍ ഇരട്ടിച്ചതായി റിപ്പോര്‍ട്ട്. മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. നിലവില്‍ ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടന് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ നോ-ഡീലിലേക്ക് നീങ്ങും. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സ്‌പെയിനും രംഗത്ത് വന്നിട്ടുണ്ട്. ബ്രെക്‌സിറ്റ് കരാര്‍ നിര്‍ത്തലാക്കാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ല. കാരണം ഇ.യു വില്‍ നിന്ന് പുറത്തുപോകല്‍ കരാറില്‍ ബ്രിട്ടന്‍ ഒപ്പുവെച്ചു കഴിഞ്ഞുവെന്നും സ്‌പെയ്ന്‍ പറഞ്ഞു.

Read More

രാജിക്കാര്യം തെരേസ മേയ് ഇന്ന് പ്രഖ്യാപിക്കുമോ? പ്രതീക്ഷയുമായി മിനിസ്റ്റര്‍മാര്‍ 0

പ്രധാനമന്ത്രി തെരേസ മേയ് താന്‍ സ്ഥാനമൊഴിയുന്ന കാര്യം ഇന്ന് അറിയിക്കുമെന്ന് സൂചന. വെള്ളിയാഴ്ച രാവിലെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ പറയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നേതൃത്വത്തിനായുള്ള മത്സരം ജൂണ്‍ 10ന് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് അനുസൃതമായി തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്നു തന്നെ തെരേസ മേയ് പ്രഖ്യാപിക്കുമെന്നാണ് എംപിമാര്‍ പ്രതീക്ഷിക്കുന്നത്. ടോറി ബാക്ക്‌ബെഞ്ചര്‍മാരുടെ ചെയര്‍മാനുമായി മേയ് കൂടിക്കാഴ്ച നടത്തുന്നതും ഇന്നു തന്നെയാണ്. ബ്രെക്‌സിറ്റ് ഉടമ്പടികളില്‍ ടോറി എംപിമാര്‍ കൂടി എതിര്‍പക്ഷത്തായതോടെയാണ് സ്ഥാനമൊഴിയാന്‍ മേയ്ക്കു മേല്‍ സമ്മര്‍ദ്ദമേറിയത്.

Read More

ഓട്ടിസവും പഠന വൈകല്യമുള്ളവരെയും അധിക്ഷേപിക്കുന്ന എന്‍എച്ച്എസ് കെയര്‍ വര്‍ക്കര്‍മാരെ ചിത്രീകരിച്ച് ഡോക്യുമെന്ററി; ക്ഷമാപണവുമായി ഗവണ്‍മെന്റ് 0

പഠന വൈകല്യവും ഓട്ടിസവും ബാധിച്ചവരെ എന്‍എച്ച്എസ് കെയര്‍ വര്‍ക്കര്‍മാര്‍ അധിക്ഷേപിക്കുന്ന രംഗങ്ങളുമായി ഡോക്യുമെന്ററി പുറത്ത്. ബിബിസി പനോരമയാണ് ഞെട്ടിക്കുന്ന ഡോക്യുമെന്ററി പുറത്തു വിട്ടത്. കൗണ്ടി ഡേര്‍ഹാമിലെ വോള്‍ട്ടണ്‍ ഹോള്‍ കെയറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. രോഗികളെ ജീവനക്കാര്‍ അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതുമായ രംഗങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അണ്ടര്‍ കവര്‍ റിപ്പോര്‍ട്ടര്‍ ഒലിവിയ ഡേവിസ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രോഗികളെ മനപൂര്‍വം ഉപദ്രവിക്കാറുണ്ടെന്ന് ആറ് ജീവനക്കാര്‍ ഒലിവിയയോട് പറഞ്ഞു. രോഗികളുടെ മുഖത്തടിച്ചിട്ടുണ്ടെന്നും ചിലര്‍ വെളിപ്പെടുത്തി.

Read More

യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വോട്ട് നിഷേധിച്ചു; ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ നിയമ നടപടിയുണ്ടായേക്കും 0

യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയാതെ വന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. നിരവധി പേര്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടുവെന്നാണ് വിവരം. ലോക്കല്‍ കൗണ്‍സിലുകളുടെ ക്ലെറിക്കല്‍ പിഴവുകള്‍ മൂലം നിരവധിയാളുകളുടെ പേരുകള്‍ അയോഗ്യമാക്കപ്പെട്ടിരുന്നുവെന്നാണ് നിരാശരായ വോട്ടര്‍മാര്‍ അറിയിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കരുതുന്നതായി ചിലര്‍ ആരോപിക്കുന്നു. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും ചിലര്‍ വ്യക്തമാക്കി. ഹിതപരിശോധനയിലും ജനറല്‍ ഇലക്ഷനിലും വോട്ടു ചെയ്യാന്‍ കഴിയാതിരുന്ന ചിലര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അവസാന അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ കണ്ടത്. അതില്‍ വോട്ട് നിഷേധിക്കപ്പെട്ടത് തങ്ങളെ നിശബ്ദരാക്കിയതിനു തുല്യമാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഡിക്കൽ മേഖലയിൽ. നൂതന പദ്ധതികളുമായി എൻഎച്ച്എസ്. 0

വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ  രോഗികൾക്ക്  സഹായം എത്തിക്കുന്നതിന്  നാഷണൽ   ഹെൽത്ത്  സർവീസ്  ഹോസ്പിറ്റൽ  ഇടുന്ന പദ്ധതി   ദശലക്ഷക്കണക്കിന് രോഗികൾക്ക് ഉപയോഗപ്രദമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓട്ടോമേറ്റഡ് ചാറ്റ്  സേവനങ്ങൾ, രോഗനിർണയം ,ഡോക്ടർമാരും നഴ്സുമാരുമായി ഉള്ള  വീഡിയോ കൺസൾട്ടേഷൻ തുടങ്ങിയ സൗകര്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ

Read More

അമേഠിയില്‍ രാഹുലിന്റെ തോൽവി; ഹൃദയം തകര്‍ന്ന് കോണ്‍ഗ്രസ്, അരലക്ഷം വോട്ടിന്റെ പരാജയം 0

അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അട്ടിമറി തോല്‍വി. നെഹ്‌റു കുടുംബത്തിന് വൈകാരിക ബന്ധമുള്ള സ്ഥലം കൂടിയായ യു.പിയിലെ ഈ ലോക്സഭ മണ്ഡലത്തില്‍ സ്മൃതി ഇറാനിയോടാണ് തോല്‍വി. 54731 വോട്ടുകള്‍ക്കാണ് തോല്‍വി. അടിയന്തരവസ്ഥയ്ക്കു ശേഷം 3 വർഷവും, 98ലെ തിരഞ്ഞെടുപ്പിലും മാത്രമാണ്

Read More

അമേഠിയില്‍ നോട്ടയ്ക്കും പിന്നില്‍ സിപിഎം; രാഹുലും സ്മൃതി ഇറാനിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം 0

അമേഠി: ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേഠിയില്‍ നോട്ടയ്ക്കും പിന്നിലാണ് സിപിഎമ്മിന്റെ സ്ഥാനം. മണ്ഡലത്തിലെ 73 ശതമാനം വോട്ട് എണ്ണിത്തീരുമ്പോള്‍ 15000 വോട്ടിന്റെ ലീഡാണ് സ്മൃതി ഇറാനിക്കുള്ളത്. നോട്ട 1287 വോട്ട് നേടിയപ്പോള്‍ 333

Read More

ഈ വിജയം കൊലയാളി രാഷ്ട്രീയത്തിൽ കണ്ണീരുണങ്ങാത്തവർക്ക്; ജയരാജന്‍റെ പരാജയത്തില്‍ കെ കെ രമയുടെ പ്രതികരണം 0

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമ്പോള്‍ ഇത് തങ്ങളുടെ വിജയമെന്ന് പ്രഖ്യാപിച്ച് ആര്‍എംപി നേതാവ് കെ കെ രമ. കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്‍റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലിൽ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക്, താലിയറ്റുപോയ സഹോദരിമാർക്ക്,

Read More