ജനപക്ഷ ബദല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്‌ഷ്യം, വ്യക്തികള്‍ക്ക് അല്ല നയങ്ങള്‍ക്ക് വേണം പ്രാധാന്യം നല്‍കാന്‍: സീതാറാം യച്ചൂരി 0

തൃശൂർ : വർഗീയതക്കും നവ ഉദാരവൽക്കരണനയങ്ങൾക്കുമെതിരായ യഥാർഥ ജനപക്ഷബദലാണ് സിപിഐ എം ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എമ്മിന്റെ ബഹുജന സ്വാധീനം ശക്തിപ്പെടുത്തിയും ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിച്ചും ജനപക്ഷ ബദൽ രൂപപ്പെടുത്തണം. ഈ ബദൽ അടിസ്ഥാനമാക്കിയുള്ള ഇടതുജനാധിപത്യ

Read More

കൊല്ലുന്നതിന് മുന്‍പ് ഇരയോടൊപ്പം സെല്‍ഫി; ക്രൂരതയുടെ പര്യായമായി മലയാളികളായ കൊലയാളികള്‍ 0

ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊല്ലുന്നതിന് മുൻപ് സെൽഫിയെടുത്ത് മലയാളി നാട്ടുകാർ. പാലക്കാട് അട്ടപ്പാടിയിലെ കടുക് മണ്ണയിലാണ് മധുവെന്ന 27 കാരനെ നാട്ടുകാർ തല്ലിക്കൊന്നത്. മധുവിന്റെ ഇരു കൈകളും കൂട്ടിക്കെട്ടി മർദ്ദിച്ച് കൊല്ലുന്നതിന് മുൻപാണ് നാട്ടുകാർ കൊല്ലപ്പെട്ട യുവാവിനൊപ്പം ക്രൂരന്മാരായ

Read More

എസി റോഡിന് സമാന്തരമായുള്ള കനാലിലും പാടത്തും കക്കൂസ് മാലിന്യം തള്ളുന്നു; പുലർച്ചെ നാട്ടുകാരെ വെട്ടിച്ചു ഓടിച്ചു പോയ മിനി ലോറി കനാലിലേക്ക് മറിഞ്ഞു 0

Ac റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതും, നടപടി എടുക്കേണ്ട. അധികാരുടെ ഉത്താശയും ഇവർക്ക് ഗുണമാകുന്നു., പള്ളാത്തുരത്തി മുതൽ കിടങ്ങറ വരെയുള്ള ഭാഗത്ത് നെടുമുടി പുളിങ്കുന്ന് രാമങ്കരി പോലിസ് സ്റ്റേഷനുകളും ഒരു ഹൈവേ പോലീസ് സംഘവും മുണ്ട് ഇവർ സംയുക്തമായി വിവിധ സമയങ്ങളിൽ Ac റോഡിൽ വിജിനമായ ഭാഗങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ ഇതിന് പരിഹാരം ഉണ്ടാകും.

Read More

ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി; വിവാഹം പരസ്പര സമ്മതത്തോടെ; നല്‍കിയിരിക്കുന്നത് ബലാല്‍സംഗക്കേസല്ലെന്നും കോടതി 0

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഷെഫിന്‍ ജഹാനും ഹാദിയയുമായുള്ള വിവാഹം പരസ്പര സമ്മതത്തോടെയുള്ളതാണ്. കോടതിയില്‍ നല്‍കിയിരിക്കുന്നത് ബലാല്‍സംഗക്കേസല്ലെന്നും കോടതി വ്യക്തമാക്കി. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന ആരോപണമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി വ്യക്തമാക്കി.

Read More

കാഴ്ച്ചശക്തിയില്ലാത്ത പെണ്‍കുട്ടിയെ തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു; പ്രതി പിടിയില്‍ 0

ഗുഡ്ഗാവ്: കാഴ്ച്ചശക്തിയില്ലാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു. പെണ്‍കുട്ടി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരി 21ന് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അയല്‍വാസിയായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

Read More

സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ വീണ്ടും ഭിന്നത; ഭൂമി ഏറ്റെടുക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് പുതിയ ഭിന്നത രൂപപ്പെട്ടിരിക്കുന്നത് 0

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ വീണ്ടും ഭിന്നത. ഒരു ഭൂമി ഏറ്റെടുക്കല്‍ കേസുമായി ബന്ധപ്പെട്ട് മൂന്നംഗ ബെഞ്ചിന്റെ വിധി മറ്റൊരു മൂന്നംഗ ബെഞ്ച് റദ്ദാക്കിയതിനെ ചൊല്ലിയാണ് പുതിയ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. വിവാദത്തേതുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

Read More

വിജിലന്‍സ് ഉദ്യോഗസ്ഥരെയൊക്കെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം; ചരട് ജപിച്ചുനല്‍കിയതിന് 20 രൂപ ദക്ഷിണവാങ്ങിയ ശാന്തിക്കാരനെ സസ്‌പെന്റ് ചെയ്ത വിജിലന്‍സിനെ ആക്ഷേപിച്ച് കെ.സുരേന്ദ്രന്‍ 0

ചരട് ജപിച്ച് നല്‍കിയതിന് 20 രൂപ ദക്ഷിണ വാങ്ങിച്ച ശാന്തിക്കാരനെ സസ്‌പെന്റ് ചെയ്ത നടപടിയെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഇത്തരം വിജിലന്‍സ് ഉദ്യോഗസ്ഥരെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. കള്ളന് കഞ്ഞിവെക്കുന്ന വിജിലന്‍സാണ് കേരളത്തിലുള്ളത്. ബാര്‍ കോഴയും മലബാര്‍ സിമന്റ്‌സ് കേസും പാറ്റൂര്‍ ഭൂമിക്കേസും ഇ. പി. ജയരാജന്‍ കേസും കെ. ബാബുവിന്റെ കേസും എഴുതിത്തള്ളുന്ന നാണം കെട്ട വിജിലന്‍സ് ഇരുപതു ഉറുപ്പിക ദക്ഷിണ വാങ്ങിയ പാവം നമ്പൂതിരിയുടെ ജീവിതം വഴിയാധാരമാക്കിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read More

പ്ലാസ്റ്റിക്ക് കഷണങ്ങള്‍ കണ്ടെത്തി; ഹാപ്പി ഷോപ്പര്‍ ടൊമാറ്റോ കെച്ചപ്പുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു; ഇവ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് മുന്നറിയിപ്പ് 0

പ്ലാസ്റ്റിക്ക് കഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുകെയില്‍ വിറ്റയിക്കപ്പെട്ട ഹാപ്പി ഷോപ്പര്‍ ടൊമാറ്റോ കെച്ചപ്പ് പായ്ക്കറ്റുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. ബുക്കര്‍ മൊത്തവ്യാപര ശ്യഖലയാണ് പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഹാപ്പി ഷോപ്പര്‍ ടൊമാറ്റോ കെച്ചപ്പുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഇവ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് കഷണങ്ങള്‍ അടങ്ങിയ ബോട്ടിലുകളുടെ ബാച്ച് നമ്പര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കരുതെന്നും അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നല്‍കിയാല്‍ ഉല്‍പ്പന്നത്തിന്റെ പണം തിരികെ നല്‍കുമെന്നും ഉപഭോക്താക്കള്‍ക്ക് കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

നീരവ് മോഡിയുടെ ഗ്യാരേജില്‍ നിന്ന് കണ്ടെത്തിയത് കോടികള്‍ വിലമതിക്കുന്ന ആഢംബര കാറുകള്‍; വാഹനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു 0

പാഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡിയുടെ ഗ്യാരേജില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഢംബര വാഹനങ്ങള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നടത്തിയ റെയിഡിലാണ് കോടികള്‍ വിലമതിക്കുന്ന കാറുകള്‍ പിടിച്ചെടുത്തത്.

Read More

അതിരൂപതയുടെ സ്വത്ത് സ്വകാര്യ സ്വത്തല്ലെന്ന് ആദായനികുതി വകുപ്പ്; കര്‍ദ്ദിനാള്‍ നല്‍കിയ വിശദീകരണം തെറ്റ് 0

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സ്വത്ത് സ്വകാര്യ സ്വത്താണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അതിരൂപത ട്രസ്റ്റ് രജിസ്‌ട്രേഷന്‍ ആണ് നടത്തിയിരിക്കുന്നതെന്ന് തെളിയിക്കുന്ന ആദായ നികുതി വകുപ്പിന്റെ കത്ത് പുറത്തായി. അതിരൂപതയ്ക്ക്

Read More