വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ആയിരങ്ങളെത്തി. ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നതെന്ന് മാര്‍ സ്രാമ്പിക്കല്‍… 0

വാല്‍സിംഹാം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്നലെ നടന്നു. രൂപത രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് തീര്‍ത്ഥാടനമാണിത്. രൂപതയുടെ എല്ലാ റീജിയണില്‍ നിന്നുമായി ആയിരങ്ങള്‍ വാല്‍സിംഹാമിലേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ രണ്ടാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൂട്ടായ്മയാണ് ഇവിടെ പ്രതിഫലിച്ചത്.
രാവിലെ ഒമ്പത് മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ തീര്‍ത്ഥാടന ശുശ്രൂഷകള്‍ ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ അമ്മയുടെയും വി.

Read More

ഫ്രാന്‍സിന് ലോകകപ്പ്, ക്രോയേഷ്യയെ കീഴടക്കിയത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് 0

മോസ്കോ∙ ഗോൾമഴ പെയ്ത ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പ് ഫുട്ബോളിൽ രണ്ടാം വട്ടവും ഫ്രഞ്ച് ചുംബനം! പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം. ആദ്യപകുതിയിൽ ഫ്രാൻസ് 2–1ന് മുന്നിലായിരുന്നു. 1998ൽ സ്വന്തം നാട്ടിൽ കപ്പുയർത്തിയശേഷം ഫ്രാൻസിന്റെ ആദ്യ

Read More

രാത്രി ഉറക്കം ശരിയായില്ലെങ്കില്‍ പണം തിരികെ നല്‍കുന്ന ഗുഡ് നൈറ്റ് ഗ്യാരന്റി ക്യാഷ് ബാക്ക് ഓഫര്‍ ചട്ടങ്ങള്‍ മാറ്റി; പ്രീമിയര്‍ ഇന്നിനെതിരെ ഉപഭോക്താക്കള്‍ 0

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പണം റീഫണ്ട് ചെയ്യാമെന്ന ഓഫറില്‍ പ്രീമിയര്‍ ഇന്‍ ഹോട്ടലിന് തിരിച്ചടി. ആറ് വര്‍ഷമായി നടന്നു വരുന്ന ഈ ഓഫറിനെതിരെ ഉപഭോക്താക്കള്‍ രംഗത്തെത്തി. ഗുഡ്‌നൈറ്റ് ഗ്യാരന്റ് എന്ന പേരില്‍ അവതരിപ്പിച്ച ഈ റീഫണ്ട് ശരിയായ വിധത്തില്‍ നടക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. ഓഫര്‍ കബളിപ്പിക്കലാണെന്നും ചിലര്‍ പറയുന്നു. ഓഫര്‍ അനുസരിച്ച് പണം തിരികെ ലഭിക്കണമെങ്കില്‍ ഒരു ഓണ്‍ലൈന്‍ കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യണം. അല്ലാതെ റിസപ്ഷനില്‍ നിന്ന് പണം നല്‍കുന്ന രീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്.

Read More

ലോകകപ്പ് ഫൈനല്‍ ദിവസത്തില്‍ ജീവനക്കാര്‍ കുറവ്; നോര്‍ത്തേണ്‍ 170 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി 0

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഇന്ന് യുകെയിലെ റെയില്‍ ഗതാഗതം സ്തംഭിക്കും. ജീവനക്കാര്‍ ഫുട്‌ബോള്‍ മാച്ച് കാണുന്നതിനായി കൂട്ടത്തോടെ ലീവെടുത്തതോടെ നോര്‍ത്തേണ്‍ 170 സര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കാനിടയുണ്ടെന്നും വിവരമുണ്ട്. ചെഷയര്‍, ലങ്കാഷയര്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളെ സര്‍വീസ് റദ്ദാക്കല്‍ സാരമായി ബാധിച്ചേക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സും ക്രൊയേഷ്യയുമായുള്ള ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നത്.

Read More

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ലഭിച്ചില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു; കത്തിന്റെ പകര്‍പ്പ് പുറത്ത് 0

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി രേഖാമൂലം പരാതി നല്‍കിയില്ലെന്ന വാദം പൊളിയുന്നു. കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പരാതി നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തായതോടൊണ്. കര്‍ദ്ദിനാളിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത്. 2017 ജൂലൈ 11ന് നല്‍കിയ കത്താണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Read More

മഴയില്ല, ഹോസ്‌പൈപ്പ് നിരോധനം ശക്തമാക്കി; യുകെയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു 0

യുകെ അഭിമുഖീകരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമമെന്ന് റിപ്പോര്‍ട്ട്. മഴയിലുണ്ടായ കുറവാണ് ഇതിന് കാരണം. ഇംഗ്ലണ്ടില്‍ ഹീറ്റ് വേവ് ശക്തമാകുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജലക്ഷാമം മൂലം ഹോസ്‌പൈപ്പ് ബാന്‍ നേരത്തേ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. നോര്‍ത്ത് വെസ്റ്റിലെ വാട്ടര്‍ സപ്ലയറായ യുണൈറ്റഡ് യൂട്ടിലിറ്റീസ് ഇംഗ്ലണ്ടിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായുള്ള ഉദ്യമത്തിലാണ്. വരും ദിവസങ്ങളിലും മഴയുണ്ടാകാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം.

Read More

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം മൂന്നാം സ്ഥാനക്കാരായി 0

മോസ്‌കോ: ഒരൊറ്റ തോല്‍വി മാത്രം വഴങ്ങി ചരിത്ര നേട്ടവുമായി ബെല്‍ജിയം നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും കയ്യിലുണ്ടാവും. ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം മറികടന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടമാണിത്. 1986ലെ

Read More

വാല്‍സിംഹാം ഒരുങ്ങി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രണ്ടാമത് തീര്‍ത്ഥാടനം നാളെ. പതിനായിരത്തില്‍പ്പരം വിശ്വാസികള്‍ ഇക്കുറി തീര്‍ത്ഥാടനത്തിനെത്തുമെന്ന് കോര്‍ഡിനേറ്റര്‍ ഫാ. ഫിലിപ്പ് പന്തമാക്കല്‍ 0

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം നാളെ നടക്കും. പതിനായിരത്തില്‍പ്പരം വിശ്വാസികളെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായെന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ മലയാളം യുകെയോട് പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ ഹോളി ഫാമിലി കമ്മ്യൂണിറ്റി (കിംഗ്‌സിലില്‍) യുടെ നേതൃത്വത്തിലാണ് ഇത്തവണ തീര്‍ത്ഥാടനം നടക്കുന്നത്.

Read More

ആപ്പിളിന്റെ പുതിയ മാക്ബുക്ക് പ്രോ വിപണിയിലെത്തി; പക്ഷേ വില അല്‍പ്പം കൂടുതലാണ് 0

ആപ്പിളിന്റെ പുതിയ മാക്ബുക്ക് പ്രോ വേര്‍ഷന്‍ വിപണിയിലെത്തി. 13 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെ വലുപ്പത്തില്‍ ഇറക്കിയിരിക്കുന്ന പുതിയ മോഡലിന് വില അല്‍പ്പം കൂടുതലാണ്. 13 ഇഞ്ചിന് 1,749 പൗണ്ടും 15 ഇഞ്ചിന് 2,349 പൗണ്ടുമാണ് വില. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇവയുടെ വില യഥാക്രമം 1,49,900 രൂപയും 1,99,900 രൂപയുമാണ്. നിലവിലെ മാക്ബുക്ക് പ്രോ ഡിവൈസുകളെക്കാളും വലിയ അപ്‌ഡേഷനുകളാണ് പുതിയ മോഡലിന് കമ്പനി അവകാശപ്പെടുന്നത്. വേഗതയേറിയ പെര്‍ഫോമന്‍സ്, പുതിയ ഇന്റള്‍ സിപിയു, പുതിയ റാം, സ്റ്റോറേജ് ഓപ്ഷന്‍, t2 സബ് പ്രോസസര്‍ സെക്യൂരിറ്റി, തുടങ്ങിയവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍.

Read More

ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലൈംഗിക ചൂഷണത്തിനും അവഗണനയ്ക്കും ഇരയായ രണ്ട് കുട്ടികള്‍ കോടതിയില്‍; ആവശ്യപ്പെട്ടത് 238 മില്യണ്‍ പൗണ്ട് 0

ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലൈംഗിക ചൂഷണത്തിനും അവഗണനയ്ക്കും ഇരയായ രണ്ട് കുട്ടികള്‍ കോടതിയില്‍. പ്ലയിന്‍ടിഫ് ടു, പ്ലയിന്‍ടിഫ് ത്രീ എന്നിങ്ങനെയുള്ള സൂചന പേരുകളില്‍ അറിയപ്പെടുന്ന കുട്ടികള്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്കാണ് ഇരയായിരിക്കുന്നതെന്ന് കോടതിയില്‍ വ്യക്തമായിട്ടുണ്ട്. ഇരുവര്‍ക്കുമുണ്ടായ ദുരനുഭവങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്ന് ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ സൂചന നല്‍കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 238 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്.

Read More