സഭയിലെ പ്രതിഷേധ സ്വരങ്ങളെ മുളയിലെ നുള്ളാൻ അടിയന്തിര പദ്ധതി.. സമരത്തെ പിന്തുണച്ച സി.ലൂസിക്ക്  വിലക്ക്.. യാക്കോബായ റമ്പാന് താക്കീത്.. സഭാ നേതൃത്വത്തിന്റെ നടപടികളിൽ വൻ ജനരോഷം. 0

സഭയിലെ പ്രതിഷേധ സ്വരങ്ങളെ അടിച്ചൊതുക്കാൻ അടിയന്തിര നടപടി തുടങ്ങി. ആത്മീയതയിലും അച്ചടക്കത്തിലും കഴിഞ്ഞിരുന്ന കന്യാസ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങിയാൽ സഭയുടെ നേതൃത്വം മുട്ടുമടക്കേണ്ടി വരുമെന്ന യഥാർത്ഥ്യം മനസിലാക്കാൻ കർശന നിർദ്ദേശങ്ങൾ നല്കിയിരിക്കുന്നത്. പീഡനക്കേസിൽ ഉൾപ്പെട്ട ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മിഷനറിസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ അഞ്ച് കന്യാസ്ത്രീകൾ നടത്തിയ ഐതിഹാസിക സമരത്തിന് പിന്തുണ നല്കിയ സത്യസ്തർക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചു. എറണാകുളത്ത് നടന്ന നീതി നിഷേധത്തിനെതിരായ സമരം വൻജനപിന്തുണ ആർജിച്ചതും സഭാ നേതൃത്വത്തിനെതിരെ വിശ്വാസികൾ വിരൽ ചൂണ്ടുകയും ചെയ്യുന്ന സ്ഥിതി ഭാവിയിലെങ്കിലും ഒഴിവാക്കാനുള്ള അടിയന്തിര നടപടികളാണ് സഭാ നേതൃത്വത്തിന്റെ രഹസ്യ നിർദ്ദേശപ്രകാരം നടപ്പാക്കുന്നത്. സഭാ നേതൃത്വത്തിന്റെ നടപടികൾക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.

Read More

ഇന്ത്യക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ട്വീറ്റ്. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കണമെന്ന് ഇന്ത്യൻ കരസേനാ മേധാവി. 0

ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും കൊമ്പുകോർക്കുന്നു. ഇന്ത്യക്ക് എതിരെ പരസ്യ വിമർശനവുമായി പാക് പ്രധാനമന്ത്രി രംഗത്ത് വന്നു. പാകിസ്താന്റെ കിരാത നടപടികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

വാറ്റ്ഫോര്‍ഡില്‍ ഒക്ടോബര്‍ 28 ഞായറാഴ്ച ഓള്‍ യുകെ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്‍റ് നടക്കും, സമാഹരിക്കുന്ന തുക കേരളത്തിലെ ദുരന്തബാധിതര്‍ക്ക് നല്‍കും 0

വൃതൃസ്തമായ പ്രവത്തന ശൈലികൊണ്ട് ശ്രദ്ധേയവും, ആതുരസേവന രംഗത്ത് നിറസാന്നിദ്ധ്യവുമായ KCF Watford (Reg No 1168425) ന്‍റെ നേതൃത്വത്തീല്‍ October 28 ഞായറാഴ്ച രാവിലെ 11.00 മണി മുതല്‍ വൈകുന്നേരം 8.00 മണിവരെ Badminton Tournament നടത്തപ്പെടുന്ന വിവരം സന്തോഷപുരസരം അറിയിക്കുന്നു. എല്ലാവിധ ആര്‍ഭാടങ്ങളും ഒഴിവാക്കി സ്വരൂപിക്കുന്ന തുകയും സുമനസ്സുകളായ കായിക പ്രേമികളുടെ സംഭാവനകളും ചേര്‍ത്ത് പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിലെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് ആകുക എന്ന നല്ല ഉദ്ദേശ്യമാണ് ഈ Badminton Tournament ന് പിന്നില്‍ ഉള്ളത്. Men’s Doubles Intermediate Category മത്സരങ്ങള്‍ മാത്രമാണ് നടത്തപ്പെടൂന്നത്.

Read More

കെസിഎഫ് വാറ്റ്ഫോര്‍ഡിന്‍റെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇന്ന് 0

യുകെയിലെ മലയാളി അസോസിയേഷനുകളില്‍ പ്രവര്‍ത്തന മികവു കൊണ്ട് പ്രഥമ സ്ഥാനം അലങ്കരിക്കുന്ന കേരള കള്‍ച്ചറല്‍ ഫെഡറേഷന്‍ വാറ്റ്ഫോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗവും ട്രസ്റ്റിമാരുടെ തെരഞ്ഞെടുപ്പും ഇന്ന് (22/09/2018, ശനിയാഴ്ച) ഹോളിവെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കും. ഇന്ന് വൈകുന്നേരം 06.30 മുതല്‍ 08.30 വരെയാണ് പൊതുയോഗം നിശ്ചയിച്ചിരിക്കുന്നത്. ജനാധിപത്യത്തില്‍ അധിഷ്ഠിതമായി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെസിഎഫിന്‍റെ മുന്‍പോട്ടുള്ള പ്രയാണത്തില്‍ സാരഥ്യം വഹിക്കാനും സഹകരിക്കാനും താത്പര്യമുള്ള എല്ലാവരും ഇന്ന് നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

Read More

ആഘോഷങ്ങള്‍ക്ക് അവധികൊടുത്തു കൊണ്ട് അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാണ്ടില്‍ നാളെ – സെപ്തംബര്‍ 22 ശനിയാഴ്ച 0

സന്ദര്‍ലാന്‍ഡ്: പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് അവധികൊടുത്ത്, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 22 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10ന് തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സിലര്‍ ബഹു. ഫാ. മാത്യു പിണക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും കൂടാതെ രൂപതയിലെ മറ്റു വൈദികരും സഹകാര്‍മ്മികരാകും.

Read More

സ്റ്റീവനേജില്‍ സൈക്കിള്‍ തടഞ്ഞു നിറുത്തി മലയാളിയെ മര്‍ദ്ദിച്ചവശനാക്കി കൊള്ളയടിച്ചു 0

സ്റ്റീവനേജ്: ഷോപ്പിംഗ് കഴിഞ്ഞു സൈക്കിളില്‍ ഭവനത്തിലേക്ക് പോകവേ സ്റ്റീവനേജില്‍ മലയാളി യുവാവിനെ വഴിയില്‍ തടഞ്ഞു നിറുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും സാധനങ്ങളും പേഴ്സും ബാങ്ക് കാര്‍ഡുകളും കൈക്കലാക്കി മുഖം മൂടി സംഘം കടന്നു കളഞ്ഞു. രക്തം വാര്‍ന്ന് അവശനിലയില്‍ വഴിയില്‍ കിടന്ന യുവാവിന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ കൊള്ളക്കാര്‍ കാണാതെ കിടന്ന മൊബൈല്‍ ഫോണെടുത്തു വിളിച്ചറിയിച്ച ശേഷം പോലീസും ആംബുലന്‍സും എത്തിയിട്ടാണ് ഗുരുതരമായ പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. മുഖത്തും നെഞ്ചത്തും തലയിലും കനത്ത ഇടിയുടെ ആഘാതം ഏറ്റിട്ടുണ്ട്. കൂടാതെ ബിയര്‍ കുപ്പികൊണ്ട് കാലില്‍ തലങ്ങും വിലങ്ങും തല്ലി കാര്യമായ പരിക്കും ഏല്‍പ്പിച്ചിരുന്നു. ആംബുലന്‍സെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച അവസ്ഥയിലായിരുന്നു മലയാളി യുവാവ്.

Read More

അനുദിനം ക്രൂശിക്കപ്പെടുന്ന ക്രിസ്തു 0

അടച്ച വാതിലുകളുടെ ഉള്ളില്‍ ചുറ്റുമതിലുകള്‍ക്ക് അകത്ത് ദൈവത്തിനും മനുഷ്യനും ഇടയില്‍ വികാരവിചാരങ്ങളെ ആത്മസമര്‍പ്പണമാക്കിയ ഒരു കൂട്ടം നിസഹായരായ മനുഷ്യര്‍, ജീവിതം ത്യാഗമാണെന്ന് മനസിലാക്കിയ സമര്‍പ്പിതര്‍, വിശ്വവിഹായസില്‍ പാറിപ്പാറി നടക്കേണ്ടവര്‍, തന്നെത്തന്നെ ശൂന്യമാക്കി ജന്മം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി അലിഞ്ഞ് ഇല്ലാതാകാന്‍ സ്വയം തിരഞ്ഞെടുക്കപ്പെട്ടവര്‍, അവരാണ് സന്യാസി. സമൂഹം അവര്‍ക്ക് ഒരു വസ്ത്രം നല്‍കി, സഹനത്തിനായി കുരിശ് നല്‍കി, നാലു ചുവരുകളിലെ ആത്മത്യാഗം യഥാര്‍ത്ഥ സമര്‍പ്പണം.

Read More

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. ജലന്ധർ ബിഷപ്പിനെതിരായി കന്യാസ്ത്രീ നല്കിയ പീഡനക്കേസിലാണ് നടപടി. അറസ്റ്റ് മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം 0

മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജലന്ധർ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി. ഇന്ത്യൻ കത്തോലിക്ക സഭയിൽ ആദ്യമായാണ് ഒരു ബിഷപ്പിനെ ക്രിമിനൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Read More

യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ്‌ ജോണിന്‍റെ ഭാര്യാപിതാവ് നിര്യാതനായി 0

യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ വര്‍ഗീസ്‌ ജോണിന്‍റെ ഭാര്യ ലവ്ലിയുടെ വത്സല പിതാവ് ചെമ്മനാകരി മരിയ ഭവനില്‍ പി. ടി. ചാക്കോ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ആയിരുന്നു മരണം സംഭവിച്ചത്. ഭാര്യ മേരിക്കുട്ടി (തലയോലപ്പറമ്പ് മാന്നാര്‍

Read More

സ്‌റ്റോക്ക് ഓണ്‍ ട്രന്റ് കെ.സി.എയുടെ ചാരിറ്റി ഇവന്റ് ചരിത്രമൂഹൂര്‍ത്തത്തിലേക്ക്! 0

പ്രളയ ദുരന്തത്തിന് ഇരയായവര്‍ക്ക് ഒരു കൈതാങ്ങായി ഓണാഘോഷം മാറ്റിവെച്ച് ഒരു ചാരിറ്റി ഇവന്റാക്കി മാറ്റിയപ്പോള്‍ സ്‌റ്റോക്ക് ഓണ്‍ ട്രന്റിന്റെ മുഴുവന്‍ മലയാളികളും ബ്രാഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ഒഴുകിയെത്തി. ഞാന്‍ എന്റെ നാടിനൊപ്പം നിന്‍ കണ്ണീരൊപ്പാന്‍ എന്ന സന്ദേശവുമായി നൂറ് കണക്കിന് ആളുകള്‍ ഒത്തു കൂടിയപ്പോള്‍ ഇത് സ്‌റ്റോക്ക് ഓണ്‍ ട്രന്റിന്റെ ചരിത്രത്തിലെ വലിയ ജനപങ്കാളിത്തമായി മാറി.

Read More