സാം ഏബ്രഹാം വധക്കേസ്; ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലഹാസനും കുറ്റക്കാരെന്ന് കോടതി വിധി; ശിക്ഷ വിധിക്കുന്നത് മാര്‍ച്ച് 21 ലേക്ക് മാറ്റി 0

സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലഹാസനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ സുപ്രീം കോടതി. കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. ശിക്ഷ വിധിക്കുന്നതിനായി മാര്‍ച്ച് 21ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. അതേസമയം തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം സോഫിയയും അരുണും കോടതിയില്‍ നിഷേധിച്ചു. സാം ഏബ്രഹാമിന്റെ മരണം കൊലപാതകം തന്നെയായിരിക്കാം എന്നാല്‍ കൃത്യത്തില്‍ സോഫിയക്ക് പങ്കില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

Read More

ബ്രിട്ടനിലെ ഉപേക്ഷിക്കപ്പെട്ട ഖനിയില്‍ വന്‍ സ്വര്‍ണ്ണ ശേഖരം; ഒളിച്ചിരിക്കുന്നത് 5 ടണ്ണോളം സ്വര്‍ണ്ണമെന്ന് നിഗമനം; വന്‍ വെള്ളി ശേഖരവുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ 0

ബ്രിട്ടനിലെ ഉപേക്ഷിക്കപ്പെട്ട ഖനിയില്‍ കണ്ടെത്താനിരിക്കുന്നത് 5 ടണ്ണിലേറെ വരുന്ന സ്വര്‍ണ്ണ ശേഖരം. സ്‌കോട്‌ലന്റിലെ ടിന്‍ഡ്രം മലനിരകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഖനിയില്‍ വന്‍തോതില്‍ വെള്ളിയും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എ82 പാതയില്‍ നിന്ന് ഏതാണ്ട് 20 മിനിറ്റോളം യാത്രചെയ്താല്‍ എത്തുന്ന ദൂരത്താണ് ഖനി സ്ഥിതി ചെയ്യുന്നത്. ഖനിയുടെ കവാടത്തില്‍ അന്യര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഖനിക്കുള്ളില്‍ തിളങ്ങുന്ന കല്ലുകളുണ്ടെന്നും അവ വേര്‍തിരിച്ചെടുക്കേണ്ടതായിട്ടുണ്ടെന്ന് സ്‌കോട്ടിഷ് മൈനിംഗ് കമ്പനിയായ സ്‌കോട്ട്‌ഗോള്‍ഡ് റിസോഴ്‌സസിന്റെ ജിയോളജിസ്റ്റ് പറയുന്നു. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന്റെ വക്കോളം തങ്ങള്‍ എത്തിക്കഴിഞ്ഞുവെന്നും സ്‌കോട്ടിഷ് കമ്പനി അധികൃതര്‍ പറയുന്നു. പരിശുദ്ധമായ സ്‌കോട്ടിഷ് സ്വര്‍ണം എത്രയും പെട്ടന്ന് പ്രദേശിക വിപണിയിലെത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു.

Read More

അമിതവേഗത്തില്‍ പാഞ്ഞ ഫെരാരി വുഡന്‍ പോസ്റ്റിലിടിച്ച് തകര്‍ന്ന് 13കാരന്‍ മരിച്ചു; അപകടത്തില്‍പ്പെട്ട കാര്‍ അന്തരീക്ഷത്തിലുയര്‍ന്നു! കുട്ടിയുടെ മരണത്തിന് കാരണക്കാരനായെന്ന കുറ്റാരോപണം നിഷേധിച്ച് കാറുടമ 0

അമിതവേഗതയില്‍ പാഞ്ഞ ഫെരാരി കാര്‍ കാര്‍ വൂഡന്‍ പോസ്റ്റിലിടിച്ച് 13കാരന്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 1.2 മില്ല്യണ്‍ പൗണ്ട് വിലയുള്ള സൂപ്പര്‍ കാര്‍ തകര്‍ന്നു. മാത്യൂ കോബ്‌ഡെന്‍ എന്ന 39 കാരനാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന അലക്‌സാണ്ടര്‍ വര്‍ത്ത് എന്ന 13കാരന്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ അപകടത്തിന്റെ ദൃശ്യത്തില്‍ റോഡരികലുള്ള വുഡന്‍ പോസ്റ്റില്‍ ഇടിച്ച കാറിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. നാല് സെക്കന്‍ഡില്‍ 60 മൈല്‍ സ്പീസ് കൈവരിക്കാനാകുന്ന എഫ് 50 മോഡല്‍ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നതായും കോടതിയില്‍ വ്യക്തമാക്കപ്പെട്ടു.

Read More

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച ബി.എസ്.സി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി 0

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കര്‍ണാടക സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തി. സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിനിയായ കാസര്‍കോട് കാറഡുക്ക ശാന്തിനഗര്‍ സ്വദേശിയായ രാധാകൃഷണ ഭട്ടിന്റെ മകള്‍ അക്ഷത (19) യാണ് കുത്തേറ്റ് മരിച്ചത്. അതേ

Read More

അപ്പൊ ഒരു തീരുമാനമായില്ലേ? സമരം അവസാനിപ്പിച്ച ബസ് മുതലാളിമാരെ ട്രോളി സായാഹ്ന പത്രവും 0

ജനജീവിതം ദുസ്സഹമാക്കി അഞ്ചു ദിവസമായി തുടരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ച നടപടിയെ ട്രോളി സായഹ്നപത്രമായ രാഷ്ട്രദീപക. ട്രോളന്‍മാര്‍ ഫേസ്ബുക്കില്‍ മാത്രമല്ലെന്ന് തെളിയിക്കുന്ന രസകരമായി തലക്കെട്ടോടു കൂടിയാണ് രാഷ്ട്രദീപിക വാര്‍ത്ത നല്‍കിയിരിക്കുന്നത്. രാഷ്ട്ര ദീപികയുടെ ട്രോളിന് വന്‍ പ്രചാരമാണ് നവ മാധ്യമങ്ങളില്‍ നിന്ന്

Read More

പോലീസ് വരെ ഞെട്ടി; വയനാട് സ്വദേശിയുടെ അരക്കെട്ടിനു ചുറ്റും കെട്ടിവച്ചത് 16 കുപ്പി വിദേശമദ്യം; വീഡിയോ 0

കല്‍പറ്റ:16 കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. വൈത്തിരി വടുവന്‍ചാല്‍ വിണ്ണം പറമ്പില്‍ ചന്ദ്രനെയാണ് (55) എക്‌സൈസ് പിടികൂടിയത്. അരക്ക് ചുറ്റം കെട്ടിവെച്ച നിലയിലായിരുന്ന മദ്യക്കുപ്പികള്‍. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിച്ച ശേഷം വൈത്തിരി വടുവന്‍ചാല്‍ മേപ്പാടി കല്‍പ്പറ്റ തുടങ്ങിയ ഭാ?ഗങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍.

Read More

വീട്ടുതടങ്കലിലായിരുന്നപ്പോള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി; രാഹുല്‍ ഈശ്വര്‍ തന്റെ ചിത്രങ്ങളെടുത്തത് അനുവാദമില്ലാതെ; ഹാദിയ സുപ്രീം കോടതിയില്‍ 0

ന്യൂഡല്‍ഹി: വീട്ടു തടങ്കലിലായിരുന്ന സമയത്ത് തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാതാപിതാക്കള്‍ക്കെതിരെ ഹാദിയ ആരോപണമുന്നയിച്ചത്. ഇക്കാര്യം താന്‍ പോലീസില്‍ അറിയിച്ചെന്നും തെളിവ് നല്‍കാമെന്ന് പറഞ്ഞിട്ടു പോലും ജില്ലാ പോലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ ഹാദിയ പറഞ്ഞു.

Read More

സുമാത്രയിൽ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു: പൊടിപടലത്താല്‍ മൂടിയത് മൂന്ന് ജില്ലകൾ, സ്‌കൂള്‍ കുട്ടികള്‍ ഉൾപ്പെടെ ഭയന്നുവിറച്ച ജനക്കൂട്ടം ജീവനും കൊണ്ട് ഓടി ( വീഡിയോ ) 0

അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രദേശത്തെ ആളുകളെയെല്ലാം മാറ്റിപ്പാര്‍പ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്‌തെങ്കിലും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായപ്പോള്‍ ജനക്കൂട്ടം പരക്കം പാഞ്ഞു

Read More

കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കാൻ ! പാമ്പ് കടിച്ചെന്ന ധാരണയിൽ പാമ്പിന്റെ തല ചവച്ച് തുപ്പിയ യുവാവിന് സംഭവിച്ചത്…. 0

എന്നാല്‍ ശരീരത്തോ മുഖത്തോ പാമ്പ് കടിച്ചതിന്‍റെ പാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കര്‍ഷകന്‍ ബോധം കെട്ട് വീണെന്നും ആംബുലന്‍സ് വേണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച മോഗഗന്‍ജി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് ഒരു കോള്‍ വരികയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച സ്വനേലാലിന്‍റെ അയല്‍ക്കാര്‍ ഇയാളെ പാമ്പ് കടിച്ചെന്നാണ് ഡോക്ടര്‍മാരുടെ പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ പാമ്പ് കടിച്ചതിന്‍റെ തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല.

Read More

കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിൽ പകർത്താൻ സെന്തിൽ ! വിവാദങ്ങളെ ഭയക്കുന്നില്ല , ചിത്രത്തെ പറ്റി (സെന്തിൽ) രാജാമണി പറയുന്നു 0

ഞാൻ ‍ഒരുപാട് ആരാധിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഞാൻ ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നതും അദ്ദേഹത്തോടൊപ്പമാണ്. പിന്നീട് ചെറിയ രണ്ട് മൂന്ന് സിനിമകൾ ചെയ്തു. ചാലക്കുടി സ്ലാങ് ഇതിനുവേണ്ടി പഠിക്കേണ്ടി വന്നു. ഡബ്ബിങും ഞാൻ തന്നെയാണ് ചെയ്യുന്നത്.

വിനയൻ സാറാണ് രാജാമണി എന്ന പേര് തന്നത്. ഗുരുക്കന്മാർ പറയുമ്പോൾ അനുസരിക്കണം. ഇനിമുതൽ രാജാമണി എന്നായിരിക്കും പേര്. ഒരുപാട് പേരെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് വിനയൻ സാർ. അവരെല്ലാം വിജയിച്ചിട്ടുമുണ്ട്. അങ്ങനെയൊരാൾ എന്റെ പേരുമാറ്റിയതും ഭാഗ്യമായി കരുതുന്നു.

Read More