ഭീമന്‍ ആഢംബര കപ്പല്‍ നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ചു കയറി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന വൈറല്‍ വീഡിയോ കാണാം 0

ഭീമന്‍ ആഢംബര കപ്പല്‍ നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ചു കയറി. ഹോണ്ടുറാസ് തീരത്താണ് സംഭവം. 2500 യാത്രക്കാരുമായി തീരത്തടുത്ത എംഎസ്സി അര്‍മോണിയ എന്ന ക്രൂയിസ് വിനോദയാത്രാ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല.

Read More

അതെ ഇതു സത്യം തന്നെ ! സുന്ദരിമാരായ വേലക്കാരികള്‍ നഗ്നരായി നിങ്ങളുടെ വീട് വൃത്തിയാക്കാന്‍ വരും; യു.കെയിലെ നാച്വറല്‍ കമ്പനിയിൽ നിന്നും മണിക്കൂറിന് 50 യൂറോ നൽകി ന്യൂഡ് ക്ലീനേഴ്‌സിനെ സ്വന്തമാക്കാം 0

പ്രകൃതിവാദത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് ലാറ സ്മിത്ത്. ഒരു വ്യക്തിയെ കുറിച്ച് നല്ല അഭിപ്രായം തോന്നേണ്ടത് അയാള്‍ക്ക് തന്നെയാണ്. അതിന് ശരീരഘടനയോ നിറമോ പ്രായമോ തടസ്സമാകരുതെന്ന് സ്മിത്ത് പറയുന്നു. സ്മിത്തിന്റെ ജോലിക്കാര്‍ ഏറെ സംതൃപ്തരാണ്. സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും യോജിക്കുന്ന ജോലിയാണ് ഇതെന്നാണ് നാച്വറിസ്‌ററ് ക്ലീനേഴ്‌സില്‍ ജോലി ചെയ്യുന്ന 43കാരി സില്‍വ പറയുന്നു.

Read More

ബ്രിട്ടനില്‍ ചൂട് ഗണ്യമായ വര്‍ദ്ധിക്കുന്നു; റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന താപനില; പാര്‍ക്കുകളില്‍ ബീച്ചുകളിലും ജനത്തിരക്കേറുന്നു 0

ബ്രിട്ടനില്‍ അതിസാധാരണമായി ചൂട് വര്‍ദ്ധിക്കുന്നു. 29 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനില. 70 വര്‍ഷങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ വ്യക്തമാക്കി. സാധാരണയായി ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ലഭിക്കുന്ന ചൂടിനേക്കാളും രണ്ട് മടങ്ങ് അധിക ചൂട് ഇത്തവണ ലഭിക്കുമെന്നാണ് കരുതുന്നത്. 23ഡിഗ്രി സെല്‍ഷ്യസാണ് ഇംഗ്ലണ്ടിലെ സൗത്ത്-ഈസ്റ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി താപനില. ചൂട് വര്‍ദ്ധിച്ചതോടെ ബീച്ചുകളിലും പാര്‍ക്കുകളിലുമുള്ള ജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. സണ്‍ബാത്ത് ചെയ്യാന്‍ ഏറ്റവും അനിയോജ്യമായ സമയമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം അന്തരീക്ഷത്തിലെ പോളണ്‍ കൗണ്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

Read More

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍നിന്നു കാണാതായ ഷംന ഒടുവിൽ പിടിയിൽ; ആറാഴ്ച പ്രായം ഉള്ളപ്പോൾ തന്നെ ഗർഭം അലസി, പിന്നീട് സംഭവിച്ചത് വിശ്വസിക്കാനാവാത്ത കഥ 0

ഷംന ഉപയോഗിക്കുന്ന മൊെബെല്‍ ഫോണ്‍ നമ്ബറുകളില്‍നിന്നു കുറച്ചുകാലമായുള്ള ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പോലീസ് വിശദമായി ശേഖരിച്ചു പരിശോധിച്ചു. ഇതില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭര്‍ത്താവിനെയും ബന്ധുക്കളെയും തന്നെയാണ് ഷംന കൂടുതല്‍ തവണ വിളിച്ചിട്ടുള്ളത്. ഷംനയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ വിഷമമോ ഉണ്ടായിരുന്നതായി ഭര്‍ത്താവിനും അറിയില്ല.

Read More

വരാപ്പുഴയിലെ കസ്റ്റഡി മരണം; ശ്രീജിത്തിനെ മാര്‍ദ്ദിച്ച എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് 0

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ നിയമപാലകരുടെ കൈകളില്‍ വിലങ്ങു വീഴുമെന്ന് സൂചന. ശ്രീജിത്തിനെ മര്‍ദ്ദിച്ചവരുടെ എല്ലാം പേരില്‍ കൊലക്കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശ്രീജിത്തിന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ശ്രീജിത്തിനെ

Read More

ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ ആസ്തികള്‍ സര്‍ക്കാരിന് കണ്ടുകെട്ടാം; കുടുംബത്തിന്റെ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി 0

ന്യുഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലെ പിടികിട്ടാപുള്ളിയും കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രഹിമിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ദാവൂദിന്റെ മുംബൈയിലെ ആസ്തികള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയുടെ പിന്തുണ. ആസ്തി പിടിച്ചെടുക്കുന്നതിനെതിരെ ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറും അമ്മ അമീന ബി കര്‍സകറും

Read More

നരോദപാട്യ കൂട്ടക്കൊല: മുന്‍ ബിജെപി മന്ത്രി മായ കോട്നാനിയെ വെറുതെ വിട്ടു; ബാബു ബംജ്‌റംഗിയുടെ ജീവപര്യന്തം ശരിവച്ചു 0

അഹമ്മദാബാദ്: നരോദപാട്യ കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത്  മുന്‍ മന്ത്രി മായ കോട്‌നാനിയെ വെറുതെ വിട്ടു.  സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിട്ടയ്ക്കുന്നതെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബംജ്‌റംഗിയുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ജീവപര്യന്തം തടവായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്.

Read More

ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് റോഡ്‌ മാര്‍ഗ്ഗം സാഹസികയാത്രക്കൊരുങ്ങി മലയാളി; ലക്‌ഷ്യം ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച കുട്ടികള്‍ക്ക് ഒരു കൈസഹായം 0

മലയാളികളുടെ യാത്രാ ത്വരയ്ക്ക് അറുതിയില്ല. ലാല്‍ജോസിനും സുരേഷ് ജോസഫിനും ബൈജു എന്‍ നായര്‍ക്കും ശേഷം ദീര്‍ഘദൂര ചാരിറ്റി ഡ്രൈവുമായി അടുത്ത മലയാളി ഇറങ്ങുന്നു, ഇവര്‍ നാട്ടില്‍ നിന്നും ലണ്ടനിലേക്കാണ് പോയതെങ്കില്‍ ഇദ്ദേഹം ലണ്ടനില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലേക്കാണ് വരുന്നത്. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനും, ലോകകേരളസഭ അംഗവുമായ രാജേഷ് കൃഷ്ണയാണ് ജൂണ്‍ അവസാനവാരത്തോടെ കേരളത്തിലേക്ക് കാര്‍ യാത്ര നടത്തുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചാരിറ്റിയായ റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ (http://www.rncc.org.uk) ധനശേഖരണാര്‍ഥമാണ് 45 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ സാഹസിക യാത്ര.

Read More

ഏകാന്ത തടവറകള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും; ആത്മഹത്യ പ്രവണതയും ദീര്‍ഘകാല മാനസിക വൈകല്യങ്ങളും സൃഷ്ടിച്ചേക്കും; മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍ 0

കുട്ടികളെയും കൗമാര പ്രായക്കാരെയും ഏകാന്ത തടവറകളിലാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. കുട്ടികളെയും കൗമാരക്കാരെയും ഏകാന്ത തടവകളിലാക്കുന്ന നിയമങ്ങള്‍ നിരോധിക്കണമെന്ന് യുകെയിലെ പ്രമുഖ ഡോക്ടര്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത്തരം ശിക്ഷാ നടപടികള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുകെയിലെ തടവറകളില്‍ കഴിയുന്ന 40 ശതമാനത്തോളം ആണ്‍കുട്ടികള്‍ ഏകാന്ത തടവറകളിലാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ദിവസമോ അല്ലെങ്കില്‍ 22 മണിക്കൂറോ ഒരാളെ മനുഷ്യ സംസര്‍ഗം ഇല്ലാത്ത ഇടങ്ങളില്‍ പാര്‍പ്പിക്കുന്നതിനെയാണ് ഏകാന്ത കാരാഗൃഹവാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ് ലോ നിര്‍വ്വചിക്കുന്നു. ഇത്തരം ശിക്ഷാവിധികള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യമുന്നയിച്ച് മുമ്പ് മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

Read More

കറണ്ട് ബില്ല് കണ്ടും ഇനി ഷോക്കടിച്ചേക്കും; മീറ്റര്‍ വാടകയ്ക്കും ജിഎസ്ടി ചുമത്താന്‍ കെഎസ്ഇബി നീക്കം 0

നിലവില്‍ കെഎസ്ഇബിയുടെ സേവനങ്ങള്‍ക്കു ജിഎസ്ടിയുണ്ട്. ഉടമസ്ഥത, മീറ്റര്‍, പോസ്റ്റ്, സര്‍വീസ് വയര്‍, കണക്ട് ലോഡ് എന്നിവയുടെ മാറ്റം, കണക്ഷന്‍ കൊടുക്കല്‍, ഇന്‍സ്റ്റലേഷന്‍ ടെസ്റ്റിങ്, താരിഫ് ചേഞ്ച് തുടങ്ങിയ 111 ഇനങ്ങള്‍ക്ക് അഞ്ചു മുതല്‍ 18 ശതമാനം വരെയാണ് ജിഎസ്ടി.

Read More