ജമൈക്കയില്‍ അടിയന്തരാവസ്ഥ; വിനോദ സഞ്ചാരികളായ ബ്രിട്ടിഷ് പൗരന്‍മാര്‍ റിസോര്‍ട്ടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശം 0

കിംഗ്‌സ്റ്റണ്‍: ജമൈക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് വിനോദ സഞ്ചാരികളായ ബ്രിട്ടിഷ് പൗരന്‍മാര്‍ താമസ സ്ഥലത്തു നിന്ന് മാറരുതെന്ന് നിര്‍ദേശം. സെന്റ് ജെയിംസ് പാരിഷിലാണ് തുടര്‍ച്ചയായ വെടിവെപ്പുകളും അക്രമ സംഭവങ്ങളുമുണ്ടായതിനെത്തുടര്‍ന്ന് സെക്യൂരിറ്റി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വര്‍ഷത്തില്‍ ഏതാണ്ട് 2,00,000 ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ജമൈക്കയിലെത്തുന്നുണ്ടെന്നാണ് കണക്ക്.

Read More

വിവാഹം ആകാശത്ത്: കാര്‍മികനായത് ഫ്രാന്‍സിസ് മാര്‍പാപ്പ 0

പല കാര്യങ്ങളിലും വ്യത്യസ്തനാ ഫ്രാന്‍സിസ് മാര്‍പാപ്പ ആകാശത്ത് വെച്ചുള്ള വിവാഹത്തിന് കാര്‍മികനായി. വിമാന ജീവനക്കാരായ പോള പോഡസ്റ്റ് എന്ന 39കാരിയും കാര്‍ലോസ് സിയുഫാര്‍ദി എന്ന 41 കാരനുമായുള്ള വിവാഹത്തിനാണ് പോപ്പ് കാര്‍മികനായത്. സാന്റിയാഗോയില്‍ നിന്ന് ഇക്വിക്ക് എന്ന ചിലിയന്‍ നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയയിരുന്നു പോപ്പ് ഇവരുടെ വിവാഹം നടത്തിക്കൊടുത്തത്.

Read More

ഇംഗ്ലീഷ് മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ച്ച; രാത്രി കാലങ്ങളില്‍ റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യരുതെന്ന് നിര്‍ദേശം 0

ലണ്ടന്‍: യുകെയില്‍ കനത്ത മഞ്ഞു വീഴ്ച്ച തുടരുന്നു. മഞ്ഞു വീഴ്ച്ച കാരണം റോഡുകള്‍ മൂടപ്പെട്ടിരിക്കുകയാണ്. 12 ഇഞ്ച് വരെ മഞ്ഞു വീഴ്ച്ചക്കും കനത്ത ശീതക്കാറ്റിനും സാധ്യതയുണ്ടാന്നണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ അവസ്ഥ ഞായറാഴ്ച്ച വരെ തുടര്‍ന്നേക്കും. റോഡില്‍ നിന്ന് വാഹനങ്ങള്‍ തെന്നിമാറി അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. ശക്തമായ മഞ്ഞു വീഴ്ച്ച ജനുവരി 21 വരെ തുടരുമെന്നും മെറ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read More

എകെജി വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് വി.ടി. ബല്‍റാം 0

മലപ്പുറം: എ.കെ.ജിക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെജിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലാണ്. നൂറ് പേര്‍ പോലും കാണാന്‍ സാധ്യതയില്ലാത്ത ഒരു ചര്‍ച്ചക്കിടയിലാണ് വിവാദമായ പരാമര്‍ശം ഉള്ളത്. വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും തന്റെ കമന്റ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ബല്‍റാം പറഞ്ഞു.

Read More

എബിവിപി പ്രവർത്തകന്റെ കൊലപാതക‍ം; എസ്ഡിപി‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 0

ഇന്നലെ വൈകുന്നേരമാണ് പേരാവൂർ കൊമ്മേരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊമ്മേരി ആടുഫാമിന് സമീപത്തുവെച്ച് കാറിലെത്തിയ മുഖംമൂടി ധാരികളായ സംഘം ശ്യാമിന്റെ ബൈക്ക് തടഞ്ഞു നിറുത്തി ആക്രമിച്ചത്. സമീപത്തെ വീട്ടിലേക്ക് ശ്യാം ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമിസംഘം വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു.

Read More

കൊട്ടിയം കൊലപതാകം; അമ്മയുടെ സ്വഭാവദൂഷ്യമോ ? കൊല്ലപ്പെട്ട ജിത്തുവിന്റെ സഹോദരിയുടെ പ്രതികരണം 0

അടുക്കളയിലെ സ്ലാബില്‍ ഇരുന്ന മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതും മകന്‍ താഴെക്ക് വീണതും പൊലീസിന് പ്രതി വിശദീകരിച്ചു. പിന്നീട് നേരേ വീടിന് പുറത്തേക്ക്, ജനങ്ങളുടെ കൂക്കിവിളികള്‍ക്കിടിയിലൂടെ പൊലീസിനെ ജയതന്നെ തന്നെ അടുക്കളയുടെ പിന്‍ഭാഗത്തേക്ക് കൊണ്ടുവന്നു. കഴുത്ത് ഞെരിച്ച തുണിയും തറവൃത്തിയാക്കിയ തുണിയും പൊലീസിന് കാണിച്ചുകൊടുക്കുമ്പോള്‍ മാത്രമാണ് ക്രൂരയായ അമ്മയുടെ മുഖത്ത് അല്പമെങ്കിലും ദുഖം പ്രകടമായത്.

Read More

ലണ്ടനിലേക്കുള്ള യാത്രയിൽ ഫുട്‌ബോൾ ഇതിഹാസം പെലെ കുഴഞ്ഞുവീണു; അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ 0

പെലെ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അദ്ദേഹം. മൂന്ന് ലോകകപ്പുകള്‍ നേടിയ ഏകതാരമാണ് പെലെ. 21 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തില്‍ 1281 ഗോളുകളാണ് താരം അടിച്ചെടുത്തത്.

Read More

25 വർഷങ്ങൾക്കു ശേഷം എ.ആർ റഹ്മാന്റെ സംഗീതം മലയാളത്തിലേക്ക്; തിരിച്ചു വരവ് ബ്ലസ്സിയുടെ ആടു ജീവിതത്തിലൂടെ 0

പിന്നീട് ഹിന്ദിയിലും തമിഴിലുമായി അനേകം പാട്ടുകൾക്ക് സംഗീതം നൽകി. സ്ലംഡോഗ് മില്യനയറിലെ ജയ് ഹോ എന്ന ഗാനത്തിലൂടെ ഓസ്കാര്‍ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. ആടുജീവിതത്തിന് ശബ്ദമിശ്രണം നൽകുന്നത് മറ്റൊരു ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ്. ചിത്രത്തിലെ രണ്ട് പാട്ടുകൾക്കാണ് റഹ്മാൻ സംഗീതം നൽകുന്നതെന്ന് ബ്ലെസി പറഞ്ഞു. അടുത്ത മാസം ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിക്കും

Read More

ദൈവം തന്റെ സേവകനെ കാത്തു; സിറിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആര്‍ച്ച് ബിഷപ്പ് 0

ഡമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സിറിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആര്‍ച്ച് ബിഷപ്പ്. മാറോണൈറ്റ് സഭയുടെ ഡമാസ്‌കസിലെ ആര്‍ച്ച് ബിഷപ് സമീര്‍ നസറാണ് രക്ഷപ്പെട്ടത്. ദൈവം തന്റെ സേവകനെ കാത്തുരക്ഷിച്ചുവെന്ന് രക്ഷപ്പെട്ട ശേഷം ആര്‍ച്ച് ബിഷപ്പ് സമീര്‍ നസര്‍ പ്രതികരിച്ചു.

Read More

കാസര്‍കോഡ് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി 0

കാഞ്ഞങ്ങാട്: കാസര്‍കോഡ് പെരിയ ചെക്കിപ്പള്ളത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുബൈദ (60)നെയാണ് കൊ്‌ലപ്പെട്ട നിലയില്‍ സ്വന്തം വീട്ടില്‍ കണ്ടെത്തിയത്. ചെക്കിപ്പള്ളത്തെ വില്ലാരംപതി റോഡിലുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. കൊലപാതകിയെക്കുറിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്.

Read More