ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ആശംസകളുമായി എംപി ജോയ്‌സ് ജോര്‍ജ് 0

മെയ് 12ന് ബെര്‍മിങ്ങ്ഹാം, വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ എംപി ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ ഇടുക്കി ജില്ലാ സംഗമത്തില്‍ ശ്രീ ജോയ്‌സ് ജോര്‍ജ് എംപി കുടുംബത്തോടപ്പം പങ്കെടുത്തിരുന്നു. ഇടുക്കി ജില്ലാ സംഗമം

Read More

ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് റോഡ്‌ മാര്‍ഗ്ഗം സാഹസികയാത്രക്കൊരുങ്ങി മലയാളി; ലക്‌ഷ്യം ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച കുട്ടികള്‍ക്ക് ഒരു കൈസഹായം 0

മലയാളികളുടെ യാത്രാ ത്വരയ്ക്ക് അറുതിയില്ല. ലാല്‍ജോസിനും സുരേഷ് ജോസഫിനും ബൈജു എന്‍ നായര്‍ക്കും ശേഷം ദീര്‍ഘദൂര ചാരിറ്റി ഡ്രൈവുമായി അടുത്ത മലയാളി ഇറങ്ങുന്നു, ഇവര്‍ നാട്ടില്‍ നിന്നും ലണ്ടനിലേക്കാണ് പോയതെങ്കില്‍ ഇദ്ദേഹം ലണ്ടനില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലേക്കാണ് വരുന്നത്. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനും, ലോകകേരളസഭ അംഗവുമായ രാജേഷ് കൃഷ്ണയാണ് ജൂണ്‍ അവസാനവാരത്തോടെ കേരളത്തിലേക്ക് കാര്‍ യാത്ര നടത്തുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചാരിറ്റിയായ റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ (http://www.rncc.org.uk) ധനശേഖരണാര്‍ഥമാണ് 45 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ സാഹസിക യാത്ര.

Read More

വിദ്യാഭ്യാസ വായ്പാ പലിശ നിരക്ക് വര്‍ദ്ധന; മിനിസ്റ്റര്‍മാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു; പലിശ നിരക്ക് 6.3 ശതമാനത്തിലെത്തി 0

വിദ്യാഭ്യാസ വായ്പാ പലിശ വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനവുമായി സാമ്പത്തിക വിദഗദ്ധര്‍. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ മിനിസ്റ്റര്‍മാര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് വര്‍ദ്ധിച്ച പലിശ നിരക്ക് ബാധകമാവുക. 2012നു ശേഷം പഠനം ആരംഭിച്ചവര്‍ സെപ്റ്റംബര്‍ മുതല്‍ 6.3 ശതമാനം പലിശ നല്‍കേണ്ടി വരും. നേരെത്തെ ഇത് 6.1 ശതമാനം മാത്രമായിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ ചില സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് നിരക്ക് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. വര്‍ദ്ധനവ് വിദ്യാര്‍തത്ഥികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സാമ്പത്തിക മുന്നറിയിപ്പ് നല്‍കുന്നു.

Read More

മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണത്തിന്റെ നാലാം വർഷത്തിലേക്ക്.. സമൂഹത്തോട് ഉത്തരവാദിത്വമുള്ള ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് പ്രതിജ്ഞാബദ്ധം.. എഡിറ്റോറിയൽ. 0

ലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് മൂന്നു വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ  നന്ദി അറിയിക്കുന്നു.
നാളെയുടെ പ്രതീക്ഷകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിച്ചുകൊണ്ട് പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട്  സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.

Read More

ഏകാന്ത തടവറകള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും; ആത്മഹത്യ പ്രവണതയും ദീര്‍ഘകാല മാനസിക വൈകല്യങ്ങളും സൃഷ്ടിച്ചേക്കും; മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍ 0

കുട്ടികളെയും കൗമാര പ്രായക്കാരെയും ഏകാന്ത തടവറകളിലാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. കുട്ടികളെയും കൗമാരക്കാരെയും ഏകാന്ത തടവകളിലാക്കുന്ന നിയമങ്ങള്‍ നിരോധിക്കണമെന്ന് യുകെയിലെ പ്രമുഖ ഡോക്ടര്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത്തരം ശിക്ഷാ നടപടികള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുകെയിലെ തടവറകളില്‍ കഴിയുന്ന 40 ശതമാനത്തോളം ആണ്‍കുട്ടികള്‍ ഏകാന്ത തടവറകളിലാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ദിവസമോ അല്ലെങ്കില്‍ 22 മണിക്കൂറോ ഒരാളെ മനുഷ്യ സംസര്‍ഗം ഇല്ലാത്ത ഇടങ്ങളില്‍ പാര്‍പ്പിക്കുന്നതിനെയാണ് ഏകാന്ത കാരാഗൃഹവാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ് ലോ നിര്‍വ്വചിക്കുന്നു. ഇത്തരം ശിക്ഷാവിധികള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യമുന്നയിച്ച് മുമ്പ് മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

Read More

പന്ത്രണ്ട്കാരിയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ച മലയാളി യുവാവ് ലണ്ടനില്‍ അറസ്റ്റില്‍, ഇരുപത്തിനാലുകാരനായ പ്രജു കുടുങ്ങിയത് പോലീസ് വിരിച്ച വലയില്‍ 0

ലണ്ടന്‍: പന്ത്രണ്ട് വയസുകാരി പെണ്‍കുട്ടിയെ വലയിലാക്കി ലൈംഗിക  ബന്ധത്തിന് ശ്രമിച്ച മലയാളി യുവാവ്  ലണ്ടനില്‍ അറസ്റ്റില്‍. പ്രജു പ്രസാദ് എന്ന 24 വയസുകാരനെയാണ് ശിശു ലൈംഗിക പീഡന  വിരുദ്ധസെല്‍ കുടുക്കിയത്. ടൈന്‍ ആന്‍ഡ് വിയറിലെ നോര്‍ത്ത് ഷീല്‍ഡ്‌സില്‍ നിന്നുള്ള യുവാവിനെ പെണ്‍കുട്ടി

Read More

മാഞ്ചസ്റ്റർ സെവൻസിന്റെ ഓൾ യുകെ റമ്മി, ലേലം ചീട്ട് കളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ; ഒരുക്കങ്ങൾ പൂർത്തിയായി 0

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിലെ പ്രശസ്തമായ സെവൻസ് ക്ലബിന്റെ മൂന്നാമത് ചീട്ടുകളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ ബ്രിട്ടാനിയ കൺട്രി ഹൗസ് ഹോട്ടലിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 11 മണിക്ക് ഉദ്ഘാടനത്തോടെ മത്സരങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന്‌ രണ്ട്

Read More

കറണ്ട് ബില്ല് കണ്ടും ഇനി ഷോക്കടിച്ചേക്കും; മീറ്റര്‍ വാടകയ്ക്കും ജിഎസ്ടി ചുമത്താന്‍ കെഎസ്ഇബി നീക്കം 0

നിലവില്‍ കെഎസ്ഇബിയുടെ സേവനങ്ങള്‍ക്കു ജിഎസ്ടിയുണ്ട്. ഉടമസ്ഥത, മീറ്റര്‍, പോസ്റ്റ്, സര്‍വീസ് വയര്‍, കണക്ട് ലോഡ് എന്നിവയുടെ മാറ്റം, കണക്ഷന്‍ കൊടുക്കല്‍, ഇന്‍സ്റ്റലേഷന്‍ ടെസ്റ്റിങ്, താരിഫ് ചേഞ്ച് തുടങ്ങിയ 111 ഇനങ്ങള്‍ക്ക് അഞ്ചു മുതല്‍ 18 ശതമാനം വരെയാണ് ജിഎസ്ടി.

Read More

റേഡിയോ ജോക്കിയുടെ കൊലപാതകം; മുഖ്യപ്രതി അപ്പുണ്ണിക്ക്‌ പിന്നാലെ സഹോദരിയും കാമുകിയും അറസ്റ്റിൽ…. 0

കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ അപ്പുണ്ണി സെബല്ലയെ മാത്രമാണ് ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. പൊലീസിന്റെ നീക്കങ്ങള്‍ യഥാസമയം അപ്പുണ്ണിക്ക് നല്‍കിക്കൊണ്ടിരുന്നത് സെബല്ലയാണ്. കൊലക്കുള്ള പദ്ധതി ആസൂത്രണംചെയ്യാന്‍ ബംഗളൂരുവില്‍നിന്ന് കഴിഞ്ഞ മാര്‍ച്ച് 21നെത്തിയ അപ്പുണ്ണിക്കും സുഹൃത്ത് സ്വാലിഹിനും എറണാകുളത്ത് സ്വന്തംപേരില്‍ മുറിയെടുത്ത് കൊടുത്തത് സെബല്ലയാണ്. പൊലീസ് തന്നെ അന്വേഷിച്ച് തമിഴ്‌നാട്ടിലെത്തിയതറിഞ്ഞ അപ്പുണ്ണി മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ചശേഷം എല്ലാദിവസവും രാത്രിയില്‍ സെബല്ലയെ ലാന്‍ഡ്‌ഫോണിലൂടെ ബന്ധപ്പെടുമായിരുന്നതായി പൊലീസ് പറഞ്ഞു.

Read More

ആശുപത്രിയിൽ നിന്നും നിറവയറുമായി യുവതി പോയത് എങ്ങോട്ട് ? മൊബൈൽ ടവർ കാണിക്കുന്നത് തമിഴ്നാട്ടിൽ; എസ്എടി ആശുപത്രിയില്‍ നിന്നും പൂര്‍ണ ഗര്‍ഭിണി ഷംനയുടെ തിരോധാനം കാരണം അന്വേഷിച്ചു പോലീസ്…. 0

അഡ്മിറ്റാകാന്‍ ആശുപത്രിയിലെ ഗൈനക്കോളജി ഒപിയില്‍ നിന്ന് ഡോക്ടര്‍ നേരത്തെ തിയ്യതി കുറിച്ചുനല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്എടിയില്‍ എത്തിയത്. ഒപിയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. രക്തപരിശോധന നടത്തി. ശേഷം ബന്ധുക്കളുടെ അടുത്ത് വന്നു. ഡോക്ടറില്‍ നിന്ന് അടുത്തദിവസം വരേണ്ട തിയ്യതി എഴുതിവാങ്ങിയ ശേഷം വരാമെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിക്ക് അകത്തേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ല.

Read More