50000 രൂപയ്ക്ക് മുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ ഇനി മുതല്‍ നിരീക്ഷണത്തിലാകും 0

ന്യൂഡല്‍ഹി: വ്യക്തികള്‍ തങ്ങളുടെ വരുമാനത്തെക്കാള്‍ കവിഞ്ഞുള്ള വാങ്ങല്‍ നടപടികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവരുന്നു. ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണമോ ആഡംബര വസ്തുക്കളോ വാങ്ങിയാല്‍ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റിന് നിങ്ങളുടെ വരുമാനം സംബന്ധിച്ച് രേഖകള്‍ നല്‍കേണ്ടി വരും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ക്രമീകരണങ്ങള്‍ വരുന്നതായിട്ടാണ് സൂചന.

Read More

സ്‌കൂള്‍ നേരത്തെ വിടാന്‍ ആറാം ക്ലാസുകാരി ഒന്നാം ക്ലാസുകാരനെ കുത്തി 0

ലഖ്നൗ: സ്‌കൂള്‍ നേരത്തെ വിടാന്‍ ആറാം ക്ലാസുകാരി ഒന്നാം ക്ലാസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം. സ്‌കൂള്‍ ശൗചാലയത്തില്‍ വെച്ചാണ് ഒന്നാം ക്ലാസുകാരന് കുത്തേറ്റത്. കുത്തിയ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതെ സമയം സംഭവം പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്തു.

Read More

അമ്മയ്‌ക്കൊപ്പം രാഷ്ട്രീയ ജീവിതം; ഉറക്കം എംഎല്‍എമാരുടെ മടിയില്‍ 0

ഡല്‍ഹി നിയമസഭയിലെ ഇത്തവണത്തെ ശീതകാല സമ്മേളനത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ ഒരു കുഞ്ഞതിഥി കൂടിയുണ്ടാകും. എഎപി എംഎല്‍എ സരിത സിങ്ങിന്റെ രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് അദ്വൈത് അഭിനവ് റായ്. തിരക്കേറിയ സമ്മേളന വേദികളിലും ചര്‍ച്ചാ സദസ്സുകളിലുമൊക്കെ അമ്മയ്‌ക്കൊപ്പം സ്ഥിര അഥിതിയായി അദ്വൈതും എത്താറുണ്ട്. അമ്മ തിരക്കിലാകുന്ന അവസരത്തില്‍ മറ്റു എംഎല്‍എ മാരുടെ മടിയില്‍ ശാന്തനായുറങ്ങാനും അദ്വൈതിന് യാതൊരു എതിര്‍പ്പുമില്ല.

Read More

സെല്‍ഫി തെളിവായി സ്വീകരിച്ച് കോടതി; രണ്ട് വര്‍ഷത്തിനു ശേഷം ഘാതകന്‍ അറസ്റ്റില്‍ 0

രണ്ട് വര്‍ഷമായി തുമ്പില്ലാതെ കിടന്നിരുന്ന കൊലപാതകത്തിന് തെളിവായി സെല്‍ഫി. റോസ് ആന്റണിയെന്ന കനേഡിയന്‍ യുവതിയാണ് പൊലീസ് പിടിയിലായത്. കുറ്റകൃത്യത്തിന് തൊട്ടു മുന്‍പ് കൊലപാതകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പിന്നീട് അവള്‍ക്കു തന്നെ വിനയായത്.

Read More

പി.ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം; എ.എസ്.ഐക്ക് സസ്പെന്‍ഷന്‍ 0

കണ്ണൂര്‍: പോലീസ് സ്റ്റേഷനിലെ ശുചിമുറി വിവാദത്തില്‍ ആരോപണ വിധേയനായ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജിനോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ ആരോപണ വിധേയനായ എഎസ്ഐ കെ.എം മനോജ്കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ശുചിമുറി ഉപയോഗിക്കാനെത്തിയ തന്നെ കയ്യേറ്റം ചെയതു എന്നാണ് ആശിഷ് ആരോപിക്കുന്നതെങ്കിലും ഈ സംഭവത്തില്‍ കേസെടുത്തിട്ടില്ല.

Read More

കേരളത്തില്‍ ബുധനാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക് 0

തിരുവനന്തപുരം: ബുധനാഴ്ച്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. പ്രട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ ടാകസി, ചരക്ക് ലോറി, എന്നിവര്‍ പണിമുടക്കിന്റെ ഭാഗമാകും. സംയുക്ത സംഘടനകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

ലോകത്തിലാദ്യമായി ഏകാന്തതയ്ക്ക് വകുപ്പ് മന്ത്രിയെ നിയമിച്ച് ബ്രിട്ടന്‍ 0

ലോകത്തിലാദ്യമായി ഏകാന്തതയ്ക്ക് വകുപ്പ് മന്ത്രിയെ നിയമിച്ച് ബ്രിട്ടന്‍. ട്രെയ്സി കൗച്ചി ബ്രിട്ടന്റെ പ്രഥമ ഏകാന്തതാ വകുപ്പ് മന്ത്രിയായി ചുമതലയേറ്റിരിക്കുന്നത്. നിലവിലെ കായിക വകുപ്പ് മന്ത്രികൂടിയാണ് ട്രെയിസി കൗച്ച്. ശാരീരിക ബുദ്ധിമുട്ടുകളാലും വാര്‍ദ്ധക്യ സഹജമായി അസുഖങ്ങളാലും ഒറ്റപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാകും പുതിയ വകുപ്പിന്റെ പ്രധാന ചുമതല.

Read More

നാമക്കലിൽ കാറപകടം ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം; തമിഴ്‌നാട് ക്രിക്കറ്റ് ലീഗ് ഡി പ്രഭാകരനാണ് കൊല്ലപ്പെട്ടത് 0

തമിഴ്‌നാട് ക്രിക്കറ്റ് ലീഗ് മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ഡി പ്രഭാകരന്‍. പൊങ്കലിന് അനുബന്ധിച്ച് നാമക്കലില്‍ നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നു ടീം നാമക്കലിലെത്തിയത്. മല്‍സര ശേഷം തിരികെ ഹോട്ടലിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.

Read More

ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഗോപി സുന്ദറിന്റെ മ്യൂസിക് വീഡിയോ കാണാം 0

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു നിരാഹാര സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ മി്യുസിക് വീഡിയോ. ഗോപി സുന്ദര്‍, സിത്താര, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ബുധനാഴ്ച വൈകിട്ടാണ് യൂട്യൂബിലെത്തിയത്. ഒന്നര ലക്ഷത്തിലേറെപ്പേര്‍ ഇതുവരെ കണ്ടു കഴിഞ്ഞ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read More

മകളെ വിവാഹം ചെയ്തു തരാത്തതില്‍ കുപിതനായ യുവാവ് വീട്ടില്‍ കയറി അമ്മയെയും മകളെയും കുത്തി 0

കണ്ണൂര്‍: മകളെ വിവാഹം കഴിച്ചു തരാത്തതില്‍ കുപിതനായ യുവാവ് വീട്ടില്‍കയറി അമ്മയെയും യുവതിയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. പയ്യന്നൂര്‍ രാമന്തളി ചിറ്റടിയിലാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ യുവതിയേയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More