അനാവശ്യമായി ഓപിയോയിഡുകള്‍ നല്‍കിയതിലൂടെ 456 രോഗികള്‍ മരണമടഞ്ഞു. ഹാംപ്ഷയറിലെ ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിനെതിരെ സ്വതന്ത്ര കമ്മീഷന്‍ 0

456 രോഗികള്‍ മരിച്ചത് വേദനാ സംഹാരികള്‍ അനാവശ്യമായി നല്‍കിയതു കാരണമാണെന്ന് റിപ്പോര്‍ട്ട്. ഹാംപ്ഷയറിലെ ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രതിക്കൂട്ടില്‍. വൈദ്യശാസ്ത്രപരമായി ഒരു ന്യായീകരണവുമില്ലാതെയാണ് ശക്തമായ ഓപ്പിയോയ്ഡുകള്‍ രോഗികള്‍ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് അപകടകരമാണെന്ന് നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിക്കപ്പെടുകയായിരുന്നുവെന്ന് മുന്‍ ലിവര്‍പൂള്‍ ബിഷപ്പ് ജെയിംസ് ജോണ്‍സിന്റെ നേതൃത്തിലുള്ള സ്വതന്ത്ര പാനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

ചേരുവ ദോഷകരമെന്ന് സ്ഥിരീകരണം; കുട്ടികള്‍ക്കായുള്ള കഫ്‌സിറപ്പുകള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചു; വാങ്ങിയവര്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം 0

ചേരുവ ദോഷകരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുട്ടികള്‍ക്കുള്ള കഫ്‌സിറപ്പുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിച്ചു. ആസ്ഡ, സൂപ്പര്‍ഡ്രഗ്, ടെസ്‌കോ, മോറിസണ്‍സ്, വില്‍കോ, സെയിന്‍സ്ബറീസ് തുടങ്ങിയവയുടെ സ്വന്തം ബ്രാന്‍ഡ് സിറപ്പുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. ഇവയിലെ ഒരു ചേരുവയില്‍ പൂപ്പലുകളുണ്ടാകാന്‍ സാധ്യതയുള്ളതാണെന്ന് വ്യക്തമായി. ഈ ബ്രാന്‍ഡുകളിലുള്ള സിറപ്പുകള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവ ഉപയോഗിക്കരുതെന്നും വാങ്ങിയ സ്‌റ്റോറുകളില്‍ത്തന്നെ തിരികെ ഏല്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. പൂപ്പല്‍ പലപ്പോഴും ദൃശ്യമാകണമെന്നില്ലെന്നും അതിനാല്‍ത്തന്നെ കുഴപ്പമില്ലെന്ന് തോന്നുന്ന സിറപ്പ് ബോട്ടിലുകള്‍ പോലും അപകടകാരികളാകാമെന്നും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച് നല്‍കിയ മുന്നറിയിപ്പ് പറയുന്നു.

Read More

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാന്‍ കൂടുതല്‍ ഹെഡ്ടീച്ചര്‍മാര്‍ തയ്യാറാകണം; നിര്‍ദേശവുമായി കള്‍ച്ചര്‍ സെക്രട്ടറി 0

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ ഹെഡ്ടീച്ചര്‍മാര്‍ തയ്യാറാകണമെന്ന് കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. കുട്ടികള്‍ക്ക് സ്‌കൂള്‍ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നാല്‍ അവ പിടിച്ചെടുക്കാന്‍ ഹെഡ്ടീച്ചര്‍മാര്‍ തയ്യാറാകാണം. കുട്ടികളുടെ നേട്ടങ്ങളിലും പ്രകടനങ്ങളിലും മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന മോശമായ സ്വാധീനം ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ബുള്ളിയിംഗ് അടക്കമുള്ള കുഴപ്പങ്ങളിലേക്ക് കുട്ടികളെ സോഷ്യല്‍ മീഡിയ നയിക്കുമെന്നും ഹാന്‍കോക്ക് വ്യക്തമാക്കി.

Read More

വിലയേറിയ സണ്‍സ്‌ക്രീമുകള്‍ എന്‍.എച്ച്.എസ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവയെന്ന് റിപ്പോര്‍ട്ടുകള്‍; അള്‍ട്രാവയലറ്റ് എ സ്റ്റാര്‍ റേറ്റിംഗില്‍ മികച്ചത് സൂപ്പര്‍മാര്‍ക്കറ്റുകളുടെ സ്വന്തം ബ്രാന്റുകള്‍ 0

വിലയേറിയ സണ്‍സ്‌ക്രീമുകള്‍ എന്‍.എച്ച്.എസ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തവയെന്ന് റിപ്പോര്‍ട്ട്. ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിലയിലും സുരക്ഷയിലും മികച്ചു നില്‍ക്കുന്നത് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്വന്തം ബ്രാന്റുകളാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗാനിയര്‍, നിവിയ തുടങ്ങിയ ഭീമന്‍ കമ്പനികളുടെ സണ്‍സ്‌ക്രീമുകള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സണ്‍ബേണ്‍ പ്രൊട്ടക്ഷന്‍ നല്‍കാന്‍ ഉതകുന്നവയല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവ ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിട്ടുള്ള തരത്തിലുള്ള യു.വി. സംരക്ഷണം നല്‍കാന്‍ പ്രാപ്തിയുള്ളവയല്ല.

Read More

കടുപ്പേമേറിയ പരീക്ഷകള്‍ പാസാകാന്‍ കുട്ടികള്‍ നിരോധിത സ്മാര്‍ട്ട് മരുന്നുകള്‍ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍; പരീക്ഷകളുണ്ടാക്കുന്ന അധിക സമ്മര്‍ദ്ദം ഇത്തരം പ്രവണതകള്‍ വര്‍ദ്ധിപ്പിക്കുന്നുതായി വിദഗ്ദ്ധര്‍ 0

കടുപ്പമേറിയ പരീക്ഷകള്‍ പാസാവാന്‍ വിദ്യാര്‍ത്ഥികള്‍ നിരോധിത സ്മാര്‍ട്ട് മരുന്നുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഐടിവി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. 14 വയസുകാരിലാണ് ആ പ്രവണത ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. കടുപ്പമേറിയ ജിസിഎസ്ഇ പരീക്ഷ നല്‍കുന്ന സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ഇവരില്‍ മിക്കവരും നിരോധിത മരുന്നുകള്‍ തേടി പോകുന്നത്. ഐടിവി നടത്തിയ മോണിംഗ് ഷോയില്‍ ഒരു വിദ്യാര്‍ത്ഥിനി താന്‍ പരീക്ഷ പാസാവാന്‍ ഇത്തരം മരുന്ന് ഉപയോഗിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. മരുന്ന് ഉപയോഗിച്ചപ്പോള്‍ മാനസിക പിരിമുറുക്കത്തില്‍ അയവു വന്നതായി വിദ്യാര്‍ത്ഥിനി പറയുന്നു. പരീക്ഷ നല്‍കിയ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെയാണ് മരുന്നെടുക്കാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.

Read More

ആയിരക്കണക്കിന് രോഗികളുടെ ആശുപത്രി രേഖകള്‍ ചോര്‍ത്തിയ നഴ്‌സിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; വിവരങ്ങള്‍ ചോര്‍ത്തിയത് 2 വര്‍ഷത്തോളം 0

ആയിരക്കണക്കിന് രോഗികളുടെ രോഗവിവരങ്ങള്‍ ചോര്‍ത്തിയ നഴ്‌സിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. എലൈയ്‌ന ലൂയിസ് എന്ന വാര്‍ഡ് നഴ്‌സിനാണ് ജോലി നഷ്ട്ടപ്പെട്ടത്. രാത്രി ഷിഫ്റ്റുകളില്‍ സ്ഥിരമായി ജോലി ചെയ്തിരുന്നു വ്യക്തിയായിരുന്നു ലൂയിസ്. ഹോസ്പിറ്റല്‍ രേഖകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന രോഗികളുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെ നഴ്‌സ് പരിശോധിച്ചതായി തെളിഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍ ഒരു നഴ്‌സിന് ആവശ്യമുള്ള വിവരങ്ങളെക്കൂടാതെ രോഗികളെ സംബന്ധിച്ച അധിക വിവരങ്ങള്‍ ഇവര്‍ പരിശോധിക്കുകയായിരുന്നു. ചോര്‍ത്തിയ വിവരങ്ങള്‍ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. ഡാറ്റ ചോര്‍ന്ന സംഭവം പുറത്തായതോടെ ഹെല്‍ത്ത് ചീഫ് രോഗികളോട് പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. നഴ്‌സ് വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ ഇതര ലക്ഷ്യങ്ങളൊന്നുമില്ലെന്നാണ് കരുതുന്നത്.

Read More

മലിനീകരണം കുറയ്ക്കാന്‍ നടപടി; വിവിധ മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 50 മൈല്‍ ആയി കുറച്ചു 0

അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വിവിധ മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് കുറച്ചു. മോട്ടോര്‍വേകളിലെ ചില സ്‌ട്രെച്ചുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വേഗപരിധി കുറച്ചത്. ഈ പ്രദേശങ്ങളില്‍ ഇനി മുതല്‍ 50 മൈല്‍ വേഗതയില്‍ മാത്രമേ വാഹനങ്ങള്‍ ഓടിക്കാനാകൂ. എം4ല്‍ ന്യൂപോര്‍ട്ടിലെ ജംഗ്ഷന്‍ 25, ജംഗ്ഷന്‍ 26 എന്നിവയ്ക്കിടയിലും പോര്‍ട്ട് ടാല്‍ബോട്ടില്‍ ജംഗ്ഷന്‍ 41നും 42നുമിടയിലും വേഗപരിധി 50 മൈല്‍ ആക്കിയത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ച് ലൊക്കേഷനുകളില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ വായു മലിനീകരണം 18 ശതമാനത്തോളം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

ബാങ്കാണെങ്കിലും കളി കോച്ച് ഡ്രൈവറോട് വേണ്ട! തന്റെ അക്കൗണ്ട് അന്യായമായി ക്ലോസ് ചെയ്ത ബാങ്കിനോട് ഡ്രൈവറുടെ പ്രതിഷേധം ഇങ്ങനെ 0

അന്യായമായി തന്റെ അക്കൗണ്ട് ക്ലോസ് ചെയ്ത് നാറ്റ് വെസ്റ്റ് ബാങ്കിന്റെ ക്രോളി ബ്രാഞ്ചില്‍ കോച്ച് ഡ്രൈവര്‍ പ്രതിഷേധിച്ചത് വളരെ വ്യത്യസ്തമായാണ്. മുംതാസ് റസൂല്‍ എന്നയാള്‍ ബ്രാഞ്ചിന്റെ വാതിലില്‍ ആര്‍ക്കും കയറാനും ഇറങ്ങാനും കഴിയാത്ത വിധത്തില്‍ തന്റെ ബസ് പാര്‍ക്ക് ചെയ്താണ് ‘സമാധാനപരമായി പ്രതിഷേധിച്ചത്. തന്റെ അക്കൗണ്ടിനെക്കുറിച്ച് വ്യക്തമാ വിവരം നല്‍കാന്‍ ബാങ്ക് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. യുണൈറ്റഡ് കോച്ചസ് ആന്‍ഡ് മിനിബസസ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ റസൂല്‍ അഞ്ചു ദിവസമായി ഇതേക്കുറിച്ച് അന്വേഷിച്ചിട്ടും പ്രതികരണം ലഭിക്കാതെ വന്നപ്പോളാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

Read More

ബ്രിട്ടീഷ് ജനഹിതം അട്ടിമറിക്കാന്‍ പാര്‍ലമെന്റിനെ അനുവദിക്കില്ല; ബ്രെക്‌സിറ്റില്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് 0

ബ്രെക്‌സിറ്റില്‍ ബ്രിട്ടീഷ് ജനതയുടെ ഹിതം അട്ടിമറിക്കാന്‍ പാര്‍ലമെന്റിനെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ യൂണിയന്‍ വിത്‌ഡ്രോവല്‍ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ലോര്‍ഡ്‌സിന്റെ പരിഗണനയിലുള്ള ബില്ല് പ്രധാനപ്പെട്ട ഒന്നാണെന്ന് നോര്‍ത്ത് ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ഈ നിയമം നടപ്പിലാക്കുമെന്ന കാര്യം ഉറപ്പാക്കും. അതേസമയം ഇക്കാര്യത്തില്‍ പാര്‍ലമെന്റിനുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

Read More

BREAKING NEWS… ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. 0

ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് ടീമിന് വിജയത്തുടക്കം. ആർപ്പുവിളിക്കുന്ന ഇംഗ്ലീഷ് ആരാധകർക്ക് മുന്നിൽ മനോഹരമായ കളി കാഴ്ചവച്ച ഇംഗ്ലീഷ് ടീം ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. കളിയുടെ എല്ലാ മേഖലകളിലും മികവു കാട്ടിയ ഇംഗ്ലണ്ട് പരിചയ സമ്പത്ത് കുറഞ്ഞ യുവനിരയുമായാണ് കളത്തിലിറങ്ങിയത്. റഷ്യയിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ  ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ്  ടീമിനെ നയിക്കുന്നത്. 24 കാരനായ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും നേടിയത്. പതിനൊന്നാം മിനിട്ടിൽ ടീമിന്റെ ആദ്യ ഗോൾ പിറന്നു. കോർണർ കിക്ക് ആണ് ഗോളിനു വഴി തെളിച്ചത്. എന്നാൽ മുപ്പത്തഞ്ചാമത്തെ മിനിട്ടിൽ ടുണീഷ്യൻ  കളിക്കാരനെ പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽട്ടി നല്കിയത് ടുണീഷ്യയുടെ സാസി നെറ്റിലാക്കി സമനില പിടിച്ചു.

Read More