BREAKING NEWS… മാഞ്ചസ്റ്ററിൽ നിന്ന് കേരളത്തിലേയ്ക്ക് ഉള്ള ഫ്ളൈറ്റുകളിലെ യാത്രക്കാരെ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു. നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി. 0

സമ്മർ അവധിക്ക് കേരളത്തിലേയ്ക്ക് പോകാനിരുന്ന നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി. മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയ നിരവധി മലയാളി കുടുംബങ്ങളെ എയർലൈനുകൾ തിരിച്ചയച്ചു. എമിറേറ്റ്സിലും ഇത്തിഹാദിലും പോകാൻ ടിക്കറ്റ് എടുത്തിരുന്നവർക്കാണ് യാത്ര മുടങ്ങിയത്.

Read More

പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ. 0

പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ മുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാ പ്രവർത്തനം ആരംഭിച്ചു. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ നിലവിൽ പങ്കെടുക്കുന്നുണ്ട്. 23 ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ തയ്യാറെടുപ്പുകൾ നടന്നുവരുന്നു. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ ആണ് ചില മേഖലകൾ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

Read More

സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന്  എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം. പ്രിയപ്പെട്ട വായനക്കാർക്ക് മലയാളം യുകെ ന്യൂസിൻറെ സ്വാതന്ത്ര്യ ദിനാശംസകൾ. 0

സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന്  എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം.. ആധുനിക ഭാരതത്തിൻറെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ജനകോടികൾ പ്രണാമമർപ്പിക്കും.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെയും മതേതരത്വത്തിൻറെയും മന്ത്രങ്ങൾ ഇനിയും ഉയർത്തുവാൻ രാജ്യം പ്രതിഞ്ജയെടുക്കും.

Read More

കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 15 വസൂരിയും രാത്രിയിലെ കള്ളനും 0

അദ്ധ്യായം – 15 വസൂരിയും രാത്രിയിലെ കളളനും നേഴ്‌സിംഗ് പഠനത്തിന് പോകാന്‍ ഓമന തയ്യാറായി. ഒരു പകല്‍ ഞാനവളെ കാണാന്‍ തങ്കമ്മയുടെ വീട്ടിലേക്ക് തിരിച്ചു. മുറിക്കുളളിലെ മണിനാദം കേട്ട് ഓമന കതക് തുറന്നു. മുന്നില്‍ എന്നെ കണ്ട് കണ്ണുകള്‍ അത്ഭുതത്താല്‍ പ്രകാശിച്ചു.

Read More

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു 0

കേരളം മുഴുവന്‍ തകര്‍ത്തു പെയ്യുന്ന മഴയും അതിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും നിയന്ത്രണാതീതമായി തുറന്നുവിട്ടിരിക്കുന്ന ഡാമുകളുമായി ഭീതിയുടെ നിഴലില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന നമ്മുടെ സഹോദരന്മാര്‍ക്ക് സഹായം എത്തിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. നമ്മളെ നമ്മളാക്കിയ നമ്മുടെ സഹോദരന്മാരെ സഹായിക്കുന്നതിനുവേണ്ടി മുഴുവന്‍ ലിമ അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നു ലിവര്‍പൂള്‍ മലയാളി അസോസിയേഷനു വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.

Read More

പ്രകൃതിക്ഷോഭത്തിലും ഉരുള്‍പെട്ടലിലും കഷ്ടത അനുഭവിക്കുന്ന വര്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ ഇടുക്കി ജില്ലാസംഗമം അപേക്ഷിക്കുന്നു 0

കേരളത്തില്‍ സംഭവിച്ച പ്രകൃതിക്ഷോഭത്തിലും ഉരുള്‍പെട്ടലിലും കഷ്ടത അനുഭവിക്കുന്ന വര്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ ഇടുക്കി ജില്ലാ സംഗമം നിങ്ങളോട് അപേഷിക്കുന്നു. അതുപോലെ സ്വന്തമെന്നു കരുതിയ വീടും സ്ഥലവും കണ്‍മുമ്പില്‍ തകര്‍ന്ന കാഴ്ചകള്‍ കാണേണ്ടിവന്ന ഒരുപാട് ജീവിതങ്ങള്‍ ഇപ്പോള്‍ ദുരിതാശ്വാസക്യാമ്പില്‍ കഷ്ടത അനുഭവിക്കുന്നു. ഈ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ഇടുക്കി ജില്ലാ സംഗമത്തോടെപ്പം എല്ലാവരും കൈകോര്‍ക്കണം എന്ന് താഴ്മയേടെ അപേഷിക്കുന്നു. നിങ്ങളാല്‍ കഴിയുന്ന ഒരു തുക ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് താങ്ങുംതണലും ആകട്ടെ നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ ഒരു ചെറിയ തുക തന്ന് സഹായിക്കണം.

Read More

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും;നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളുടെയും കരച്ചില്‍ നമുക്ക് കാണാതിരിക്കാന്‍ കഴിയുമോ? 0

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഓണം ചാരിറ്റിയില്‍കൂടി കിട്ടുന്ന തുകയില്‍ നിന്നും 50000 രൂപ വീതം (അപതിനായിരം) മുന്‍പ് പറഞ്ഞിരുന്ന മൂന്നു കുടുംബങ്ങള്‍ക്ക് നല്‍കാനും. ബാക്കി ലഭിക്കുന്ന മുഴുവന്‍ തുകയും മുഖൃമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യാനും ഇന്നലെ കൂടിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യോഗം തിരുമാനിച്ചു. കേരളം മുഴുവന്‍ യുദ്ധസമാനമായ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ നമുക്ക് വെറും കാഴ്ചക്കാരായി കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല. നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളുമാണ് ഈ ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്നത്. ഇവിടെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജീവിക്കുന്ന നമുക്ക് ഇതു എങ്ങനെ കണ്ടുനില്‍ക്കാന്‍ കഴിയും? അവരുടെ ചോരയും വിയര്‍പ്പുമൊക്കെയല്ലേ നമ്മെളെയൊക്കെ ഇവിടെ എത്തിച്ചത്? നമുക്ക് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ഉയര്‍ത്തെഴുന്നേറ്റ ജപ്പാനെപോലെ ഉയര്‍ത്തെഴുന്നെല്‍ക്കണം ഇവിടെ വിഭാഗീയതക്ക് പ്രസക്തിയില്ല .

Read More

പാര്‍ലമെന്റിലേക്ക് കാര്‍ ഇടിച്ചു കയറ്റിയത് ഭീകരാക്രമണശ്രമം; നട ന്നത് വെസ്റ്റ്മിന്‍സ്റ്ററിനു നേരെ 17 മാസത്തിനിടെയുണ്ടാകുന്ന ആറാമത് ആക്രമണം 0

പാര്‍ലമെന്റിനു സമീപം കാര്‍ ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം പരാജയപ്പെട്ട ഭീകരാക്രമണ ശ്രമമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ്മിന്‍സ്റ്ററിനു നേരെ 17 മാസങ്ങള്‍ക്കിടെയുണ്ടാകുന്ന ആറാമത് ആക്രമണ ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. 2017 മാര്‍ച്ചില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ വെച്ച് ഖാലിദ് മസൂദ് എന്ന ഭീകരന്‍ ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയും പിന്നീട് കത്തി ഉപയോഗിച്ച് നിരവധി പേരെ ആക്രമിക്കുകയും ചെയ്ത സ്ഥലത്തിന് തൊട്ടടുത്താണ് ഇന്നലെ കാര്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റത്. ബ്രിട്ടനില്‍ ഐസിസ് ഉത്തരവാദിത്തമേറ്റെടുത്ത ആദ്യ ആക്രമണം കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷം നടന്നത്. പിന്നീട് നാല് ആക്രമണങ്ങള്‍ കൂടി ബ്രിട്ടനില്‍ നടന്നു.

Read More

ഹാര്‍ട്ട് അറ്റാക്ക് സാധ്യത പ്രവചിക്കാന്‍ ഡിഎന്‍എ സാങ്കേതികത; ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍ 0

ഹാര്‍ട്ട് അറ്റാക്ക് സാധ്യത പ്രവചിക്കാന്‍ കഴിയുന്ന ഡിഎന്‍എ സാങ്കേതികത മികച്ചതെന്ന് ശാസ്ത്രജ്ഞന്‍മാര്‍. നാല് ലക്ഷത്തോളം യുകെ പൗരന്‍മാരില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാംപിളുകളില്‍ നിന്ന് ഹാര്‍ട്ട് അറ്റാക്കിന് സാധ്യതയുള്ളവരുടെ ജനിതക പ്രത്യേകതകള്‍ വേര്‍തിരിച്ചെടുത്തത് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാരാണ്. അഞ്ചുലക്ഷം ബ്രിട്ടീഷുകാര്‍ തങ്ങളുടെ സമകാലികരേക്കാള്‍ മൂന്നിരട്ടി ഹൃദയാഘാത സാധ്യതയുണ്ടെന്ന് ഈ പഠനത്തില്‍ വ്യക്തമായി. ഇവരുടെ ജീവന്‍ രക്ഷിക്കാനുള്ള രാജ്യവ്യാപകമായ സ്‌ക്രീനിംഗിന് ഈ കണ്ടുപിടിത്തം വഴിതെളിച്ചിരിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. ശേഖരിച്ച ഡിഎന്‍എ സാംപിളുകളില്‍ നിന്ന് ഒരു യുകെ ബയോബാങ്കിന് രൂപം നല്‍കിയിരിക്കുകയാണ് ഇവര്‍.

Read More

കോംപറ്റീഷന്‍ ലോ ലംഘിച്ചു; റോയല്‍ മെയിലിന് 50 മില്യന്‍ പൗണ്ട് പിഴയിട്ട് ഓഫ്‌കോം 0

റോയല്‍ മെയിലിന് 50 മില്യന്‍ പൗണ്ട് പിഴയിട്ട് ഓഫ്‌കോം. കോംപറ്റീഷന്‍ ലോയില്‍ ഗുരുതരമായ ലംഘനം നടത്തിയതിനാണ് പിഴയീടാക്കുന്നത്. സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിസിലിനു മേല്‍ ഒരു മേല്‍ക്കോയ്മാ മനോഭാവമാണ് റോയല്‍ മെയില്‍ പുലര്‍ത്തുന്നതെന്ന് ഓഫ്‌കോം വിലയിരുത്തുന്നു. വിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെഗുലേറ്റര്‍ അന്വേഷണം നടത്തിയത്. റോയല്‍ മെയിലിന്റെ ഹോള്‍സെയില്‍ കസ്റ്റമറാണ് വിസില്‍. 2014ല്‍ ഹോള്‍സെയില്‍ കസ്റ്റമേഴ്‌സ് കോണ്‍ട്രാക്ടില്‍ വരുത്തിയ മാറ്റങ്ങളേക്കുറിച്ചാണ് വിസില്‍ പരാതി നല്‍കിയത്. നിരക്കുവര്‍ദ്ധനയുള്‍പ്പെടെയുള്ള കാര്യങ്ങൡലായിരുന്നു പരാതി.

Read More