ജമാല്‍ ഖഷോഗിയുടെ കൊലപാതകം; സൗദി-അമേരിക്ക ബന്ധം വഷളാകുന്നു.!! സൗദിയുടെ വാദങ്ങള്‍ തള്ളി ബ്രിട്ടനും….. 0

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും. നിരവധി തവണ നിഷേധിച്ച ശേഷം ജമാല്‍ ഖഷോഗിയുടെ കൊലപ്പെച്ചതാണെന്ന വിവരം കഴിഞ്ഞദിവസമാണ് സൗദി സ്ഥിരീകരിച്ചത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബലപ്രയോഗത്തിനിടെയായിരുന്നു ഖഷോഗിയുടെ മരണമെന്നുമായിരുന്നു സൗദിയുടെ വിശദീകരണം. കൊലപാതകവുമായി കിരീടാവകാശി

Read More

പൊതുമേഖലാ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവ് നിബന്ധനകളുടെ അടിസ്ഥാനത്തില്‍; ജോലിയിലെ പെര്‍ഫോമന്‍സ് ഉള്‍പ്പെടെ ബാധകമാകും 0

പൊതുമേഖലാ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നത് നിബന്ധനകളുടെ അടിസ്ഥാനത്തില്‍. ജീവനക്കാരുടെ പ്രകടനം, അവരുടെ താമസസ്ഥലം തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കുമെന്ന് ട്രഷറി അറിയിച്ചു. ബജറ്റിനു മുന്നോടിയായാണ് ട്രഷറി ഇക്കാര്യം മിനിസ്റ്റര്‍മാരെ അറിയിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ശമ്പള വര്‍ദ്ധനവിലെ ഒരു ശതമാനം ക്യാപ് എടുത്തു കളഞ്ഞ ശേഷമാണ് ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അയവുള്ള സമീപനമാണ് വേണ്ടതെന്ന് ചാന്‍സലര് ഫിലിപ്പ് ഹാമണ്ട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിലപാടില്‍ ക്യാബിനറ്റിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്നും സൂചനയുണ്ട്. ഹോം സെക്രട്ടറി സാജിദ് ജാവിദും ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണും തങ്ങളുടെ വകുപ്പുകളില്‍ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

Read More

വചനത്തെ അവഗണിക്കുന്നവര്‍ നിത്യ ജീവന് തങ്ങളെത്തന്നെ അയോഗ്യരാക്കുന്നു;മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 0

ബെര്‍മിംഗ്ഹാം: ഈശോമിശിഹയാകുന്ന വചനത്തെ അവഗണിക്കുന്നവര്‍ തങ്ങളുടെ നിത്യജീവനെത്തന്നെയാണ് അവഗണിക്കുന്നതെന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന ‘രണ്ടാമത് അഭിഷേകാഗ്‌നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്റെ’ ആദ്യ ദിനം കവന്‍ട്രി റീജിയണില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വചന ശുശ്രുഷയ്ക്കു നേതൃത്വം നല്‍കി. ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആത്മാഭിഷേക ശുശ്രുഷകളില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിച്ചു.

Read More

കോളേജ് അധ്യാപകന്‍ സ്‌കൂള്‍ അധ്യാപകനായി മാറുന്ന പ്രീഡിഗ്രി ബോര്‍ഡും യു ജി സി യും പിന്നെ ടി എം ജേക്കബ്ബും. ഉഴവൂര്‍ കോളേജ് വിശേഷങ്ങള്‍ – 6 0

എയ്ഡഡ് കോളേജുകളില്‍ രണ്ട് അധ്യാപക സംഘടനകളാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷചായ്‌വുള്ള എ.കെ.പി.സി.റ്റി.എയും വലതുപക്ഷ ചായ്‌വുള്ള പി.സി.റ്റി.എയും. 1972ലെ ഡയറക്ട് പെയ്മെന്‍റ്  സമരത്തിന് എ.കെ.പി.സിറ്റി.എ ആണ് നേതൃത്വം കൊടുത്തത്. ആ സമരം വിജയിച്ചിരുന്നതിനാല്‍ കോളേജ് അധ്യാപകര്‍ക്കെല്ലാം സര്‍ക്കാരില്‍ നിന്ന് നേരിട്ട് ശമ്പളം കിട്ടുവാന്‍ തുടങ്ങി. ദുരിതവഴികളില്‍ നിന്ന് അധ്യാപകന് ആത്മാഭിമാനവും സ്വാതന്ത്ര്യവും ലഭിക്കുന്നത് നേരിട്ട് ശമ്പളം കിട്ടാന്‍ തുടങ്ങിയതിലൂടെയാണ്. എ.കെ.പി.സി.റ്റി.എ പിളര്‍ന്നാണ് പി.സി.റ്റി.എ ഉണ്ടായത്. കാരൂര്‍ കഥകളില്‍ പ്രൈവറ്റ് മാനേജ്‌മെന്റിലെ അധ്യാപകര്‍ നേരിടേണ്ടിവരുന്ന ദുഖ ദുരിതങ്ങളുടെ വര്‍ണ്ണനയുണ്ട്. ഉഴവൂര്‍ കോളേജില്‍ ഭൂരിഭാഗ അധ്യാപകരും എ.കെ.പി.സി.റ്റി.എ അംഗങ്ങളായിരുന്നു.

Read More

‘കുട്ടികളുടെ വര്‍ഷം’ സമാപനം ഡിസംബര്‍ 1ന് ബര്‍മ്മിംഗ്ഹാമില്‍; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യാതിഥി 0

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതി’യിലെ ആദ്യവര്‍ഷമായി ആചരിച്ചുവരികയായിരുന്ന ‘കുട്ടികളുടെ വര്‍ഷ’ത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ 1-ാം തിയതി ബര്‍മ്മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കും.

Read More

ഹാക്കര്‍മാര്‍ വ്യാജ വാഹന നികുതി സേവന വാഗ്ദാനങ്ങളുമായി രംഗത്തുള്ളതായി റിപ്പോര്‍ട്ട്; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഡി.വി.എല്‍.എ 0

ഹാക്കര്‍മാര്‍ വാഹന സംബന്ധിയായ വ്യാജ വിവരങ്ങള്‍ മെയിലുകള്‍ അയക്കുന്നത് വഴി വലിയ തട്ടിപ്പിന് ശ്രമിക്കുന്നതായി ഡ്രൈവേഴ്‌സ് ആന്റ് ലൈസന്‍സിംഗ് ഏജന്‍സിയുടെ (ഡി.വി.എല്‍.എ) മുന്നറിയിപ്പ്. യു.കെ സര്‍ക്കാരിന് കീഴില്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമായ സേവനങ്ങള്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ പണം തട്ടുന്ന ഇടനിലക്കാരും സജീവമാണെന്ന് ഡി.വി.എല്‍.എ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവന്നതോടെ ഒരു വാഹന ഉടമയാണ് ഡി.വി.എല്‍.എയെ പരാതിയുമായി സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡി.വി.എല്‍.എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.

Read More

മതം, ധാര്‍മികത, ആത്മീയത – രാജേഷ്‌ ജോസഫ്‌ എഴുതിയ ലേഖനം. 0

പ്രപഞ്ച സൃഷ്ടിയുടെ ആരംഭം മുതല്‍ ധാര്‍മികതയുടെ സംരക്ഷണ കവചങ്ങളാണ് മതങ്ങള്‍. മനുഷ്യനോളം നീളുന്ന ചരിത്രമുണ്ട് ഓരോ മതങ്ങള്‍ക്കും. കാലപ്രവാഹത്തില്‍ മനുഷ്യ ജീവിതങ്ങളിലേക്ക് മതങ്ങള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരിക്കുന്നു. നന്മതിന്മകളെ വിവേചിച്ച ധാര്‍മികതയുടെ അളവുകോലായി ഏദന്‍തോട്ടത്തില്‍ തുടങ്ങി, പ്രവാചകന്‍മാരും പുരാണങ്ങളും രാജഭരണവും ആരാധനാലയങ്ങളും നവയുഗത്തിലെ പ്രഭാഷണങ്ങളും എല്ലാം നമ്മുടെയൊക്കെ ജീവനെയും ജീവിതങ്ങളെയും ധാര്‍മിക പാതയില്‍ വഴിനടത്താന്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.

Read More

പോലീസ് പിന്തുടർന്ന കാറിടിച്ച് മലയാളി ബാലന് സാരമായ പരിക്ക്; സംഭവം സ്വതന്ത്ര ഏജൻസി അന്വേഷിക്കുന്നു… 0

ഇപ്‌സ്‌വിച് (ലണ്ടൻ):  ഹൈസ്കൂൾ വിദ്യാർത്ഥിയായ മലയാളി ബാലനെ മോഷ്ടിച്ചുകൊണ്ട് പോകുകയായിരുന്ന കാറിടിച്ച് ഗുരുതര പരിക്കുപറ്റി. പതിനൊന്നു വയസുള്ള ഇപ്‌സ്‌വിച് സ്വദേശിയായ വിദ്യാർത്ഥിയെയാണ് പോലീസ് പിന്തുടർന്ന് വന്ന വാഹനം ഇടിച്ചത്. അപകടത്തിൽ പെട്ട വിദ്യാർത്ഥിയുടെ രണ്ട് കാലുകൾക്ക് ഒടിവും മുഖത്തും  പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടര

Read More

ഇംഗ്ലീഷ് കുറച്ചു സിംപിൾ ആക്കാൻ പറ്റുമോ ? അയ്യപ്പന്‍ ഈസ് നൈഷ്ഠികന്‍, പിണറായി ഈസ് നാസ്തികന്‍: പിസി ജോര്‍ജിന്റെ ‘മംഗ്ലീഷ്’ മറുപടി വൈറല്‍ 0

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എയുടെ പ്രതികരണം വൈറല്‍. റിപ്പബ്ലിക്ക് ടിവി ചാനലിനോടാണ് ഈ വിഷയത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുടെ വിശ്വാസത്തില്‍ കൈകടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ പിസി സ്ത്രീ പ്രവേശനം നിലവിലെ അചാരങ്ങളുടെ

Read More

എടാ ഇത് ഗോസ്വാമിയുടെ വണ്ടിയാ, ആർഎസ്എസിന്റെ ചാനലാ.. ; തല്ലിത്തകർത്തവയിൽ അർണബ് ഗോസ്വാമിയുടെ വാഹനവുംപ്പെട്ടപ്പോൾ, വീഡിയോ വൈറൽ 0

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടന്ന അക്രമികൾ തല്ലിത്തകർത്തവയിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ വാഹനവും ഉണ്ടായിരുന്നു. റിപ്പോര്‍ട്ടര്‍ക്കെതിരെ അക്രമികള്‍ മര്‍ദനവും കയ്യേറ്റവും നടത്തി. ഇതിനെതിരെ അര്‍ണബും ചാനലും മന്ത്രി ഷൈലജയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികരണം തേടിയത് വലിയ വാര്‍ത്ത

Read More