ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ല; രോഗികളുമായി സംസാരിക്കാന്‍ ദ്വിഭാഷിയുടെ സേവനം വേണ്ടിവന്ന ഇറ്റാലിയന്‍ എന്‍എച്ച്എസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 0

ആറു വര്‍ഷം യുകെയില്‍ താമസിച്ചിട്ടും ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയാത്ത എന്‍എച്ച്എസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഇറ്റാലിയന്‍ ഡോക്ടറായ അലെസാന്‍ഡ്രോ ടെപ്പയ്ക്കാണ് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. രോഗികളുമായി സംസാരിക്കാന്‍ ദ്വിഭാഷിയുടെ സേവനം ഇയാള്‍ക്ക് ആവശ്യമായേക്കുമായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ഭാഷയറിയാത്തതിനാല്‍ രോഗികള്‍ക്കുണ്ടാകാനിടയുള്ള അപകട സാധ്യത കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍. 2012ല്‍ മാഞ്ചസ്റ്ററില്‍ എത്തിയ ഇയാള്‍ ഷെഫീല്‍ഡിലെ ഹാലംഷയര്‍ ഹോസ്പിറ്റലിലായിരുന്നു ജോലി ചെയ്തിരുന്നത്. ഡോര്‍സെറ്റിലെ റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റലിലും ഇയാള്‍ ജോലി ചെയ്തിരുന്നു.

Read More

കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം പത്ത് – തകഴി, കാക്കനാടന്‍ സ്മരണകള്‍ 0

അദ്ധ്യായം – 10 തകഴി, കാക്കനാടന്‍ സ്മരണകള്‍ നെടുവീര്‍പ്പുകളുമായി രാത്രിയുടെ യാമങ്ങളില്‍ ഉറങ്ങാതെ കിടന്നപ്പോള്‍ ഹൈസ്‌കൂളില്‍ പഠിച്ച കാലത്ത് മറ്റു കുട്ടികള്‍ക്കൊപ്പം പോയികണ്ട തേക്കടി, മലമ്പുഴ, കന്യാകുമാരിയെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമയും കിഴക്ക് കടലിനു മുകളില്‍ രക്തവര്‍ണ്ണം

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് 2399.58 അടി. കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയരുന്നതിനാൽ ട്രയൽ റണ്ണിനായി തുറന്ന ഷട്ടറുകൾ അടയ്ക്കില്ല. ഇടുക്കിയിൽ റെഡ് അലർട്ട്. 0

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നു. ഡാമിലെ ജലനിരപ്പ് 2399.58 അടിയിലെത്തി. ഇടുക്കി ഡാമിലേക്ക് ക്രമാതീതമായി വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍  ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Read More

നെടുമ്പാശേരി എയർപോർട്ടിൽ വിമാനങ്ങൾ ഇറങ്ങുന്നത് നിരോധിച്ചു. അടിയന്തിര തീരുമാനം ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്ന സാഹചര്യത്തിൽ. 0

ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നുവിട്ട സാഹചര്യത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം  ഭാഗിമായി അടച്ചു. വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്താരാഷ്ട്ര  സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വിമാനം പുറപ്പെടുന്നതിന് തടസമില്ല. ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. നിരോധനത്തെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ എവിടെയിറക്കുമെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിടുമെന്നാണ് സൂചന.

Read More

സേവനം യുകെയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 164-ാമത് ജയന്തി ആഘോഷം വര്‍ണ്ണാഭമായ ഘോഷയാത്രയോടെ എയില്‍സ്ബറിയില്‍ സെപ്റ്റംബര്‍ 16-ന് 0

ജാതിയും, മതവുമില്ലാത്ത മനുഷ്യനെന്ന ജാതിയെ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തുടങ്ങിയാല്‍ ലോകം എത്ര സമാധാനപൂര്‍ണ്ണമാകും എന്ന ശാന്തിമന്ത്രം വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ 164-ാമത് ജയന്തി ആഘോഷങ്ങള്‍ ബ്രിട്ടനില്‍ സമുചിതമായി ആഘോഷിക്കാനൊരുങ്ങി സേവനദൗത്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ സംഘടനയായ സേവനം യുകെ. വര്‍ണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെ എയില്‍സ്ബറിയില്‍ സെപ്റ്റംബര്‍ 16-ന് കൊണ്ടാടും.

Read More

ബിർമിങ്ഹാമിലെ തോമാശ്ളീഹായുടെ മിഷനറിമാർക്ക് ജപമാലരാജ്ഞിയുടെയും വിശുദ്ധ കൊച്ചുത്രേസ്യപുണ്യവതിയുടെയും നാമധേയത്തിലുള്ള ഇടവക ദേവാലയം 0

കർത്താവ് വിശുദ്ധ സ്ഥലത്തിനുവേണ്ടി ജനത്തെതിരഞ്ഞെടുക്കുകയല്ല, ജനത്തിനുവേണ്ടി സ്ഥലംതിരഞ്ഞെടുക്കുകയാണ് ചെയ്‌തത്‌. അതിനാൽ ജനത്തിൻറെകഷ്ടതകളിലും ഐശ്വര്യത്തിലും ആ സ്ഥലവുംപങ്കുചേർന്നു. (2 മക്കബായർ 5: 19,20 ) ആദിമനൂറ്റാണ്ടിൽ ക്രിസ്തുവിൻ്റെ  സുവിശേഷവുമായിജറുസലേമിൽ നിന്ന് അനേകായിരം മൈലുകൾ താണ്ടികേരളമണ്ണിലെത്തി അവിടെ വചനത്തിൻറെ വിത്ത് വിതച്ച്രക്തസാക്ഷിയായി തോമാശ്ളീഹാ.  തോമാശ്ളീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ച ഒരുകൂട്ടം ദൈവമക്കൾ സെൻറ്ബെനെഡിക്‌ട് മിഷൻ ഇടവക എന്ന പേരിൽ ഒരു വിശ്വാസസമൂഹമായി ബിർമിങ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഹൃദയഭാഗത്ത്‍   രൂപമെടുത്തപ്പോൾ അവർക്കായി കർത്താവ് കണ്ടെത്തിയത് ജപമാല  രാഞ്ജിയുടെയും  വിശുദ്ധകൊച്ചുത്രേസ്യ പുണ്യവതിയുടെയും  പേരിലുള്ള മനോഹരമായ ഒരു ദേവാലയമാണ്. (The Catholic Parish of Our Lady of the Rosary and St Therese of Lisieux, Saltley). ഏതാനും വർഷങ്ങൾക്കു മുൻപ് ഐറിഷ് പാരമ്പര്യമുള്ള ഒരുക്രൈസ്തവ സമൂഹത്തിൻറെ മധ്യത്തിൽ ദൈവജനത്താൽ നിറഞ്ഞ് ഈ ദേവാലയം സ്ഥിതിചെയ്തിരുന്നെങ്കിൽ ഇന്നീപ്രദേശത്ത് ക്രിസ്ത്യാനികൾ ന്യുനപക്ഷമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെഈ ദേവാലയം ഏറ്റെടുക്കാനൊരുങ്ങുന്ന മലയാളി വിശ്വാസസമൂഹത്തെ ഇപ്പോഴത്തെ ഇടവക വികാരി റെവ. ഫാ.ബെർണാർഡ് കെല്ലി വിളിക്കുന്നത് തോ ശ്ളീഹായുടെ മിഷനറിമാർ എന്നാണ്. ഈ മാറ്റത്തിൻറെ പിന്നിൽ കർത്താവിൻറെ വലിയ കരം ഈ വന്ദ്യവയോധികനായവൈദികൻ കാണുന്നു. തിരുകുടുംബം പാർത്തിരുന്ന നസ്രത്തിൽ നിന്ന് കൊണ്ടുവന്ന ശിലകൊണ്ട് അടിസ്ഥാനമിട്ട് നിമ്മിച്ചിരിക്കുന്ന ഈ പുണ്യദേവാലയത്തിനെ അതിന്റെ പഴയ  പ്രൗഢിയിൽ തിരിച്ചെത്തിക്കാൻ, വിജനമായ ഈ വാലയം എപ്പോഴും  ദൈവസ്തുതികളുയരുന്ന, ദൈവജനത്തിൻ്റെ അപേക്ഷകളാലും പ്രാർത്ഥനകളാലുംസ്തോത്രങ്ങളാലും മുഖരിതമായ വിശുദ്ധസഥലമാക്കി മാറ്റാൻ വിശ്വാസ സമൂഹത്തിന് സാധിക്കുമെന്ന് ഫാ. കെല്ലി വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ വർഷങ്ങളോളുംപരിപാലിച്ച ഈ ഇടവക ദേവാലയത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ ഉള്ളിൽ വേർപാടിൻറെ നൊമ്പരമുണ്ടെങ്കിലും അതിനേക്കാളുപരി ഫാ. കെല്ലിയിൽ നിറഞ്ഞിരിക്കുന്നത് വലിയ പ്രതീക്ഷകളും കർത്താവിൻറെ പദ്ധതിയിലുള്ള ആത്മവിശ്വാസവുമാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ മിഷൻ ഇടവകകൾക്കും സ്വന്തം ദേവാലയം എന്ന മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ രൂപത മുഴുവൻ ഒന്നുചേർന്ന് ശ്രമിക്കുമ്പോൾ, ആശ്രമങ്ങൾ കർത്താവാനുഗ്രഹിക്കുബോൾ അതിൻ്റെ ഭാഗമായി സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ ബർമിംഗ്ഹാം അതിരൂപതയിൽ നിന്ന് ദേവാലയം ലഭിക്കുമെന്ന് കരുതപ്പെടുന്നു.  കർത്താവ് തങ്ങൾക്കായി തിരഞ്ഞെടുത്ത ദേവാലയത്തിൽ എത്രയും പെട്ടെന്ന് ശുശ്രൂഷകൾ ആരംഭിക്കാനുള്ള പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിലാണ് വികാരി ഫാ. ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിലുള്ള ബിർമിങ്ഹാമിലെ വിശ്വാസിസമൂഹം.  

Read More

ഈ വാരാന്ത്യം മഴയില്‍ മുങ്ങും; ഹീറ്റ് വേവിന് അന്ത്യംകുറിച്ചു കൊണ്ട് തണ്ടര്‍‌സ്റ്റോം എത്തുന്നു; ഇംഗ്ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ യെല്ലോ വാര്‍ണിംഗ് 0

ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് ഈ വാരാന്ത്യത്തില്‍ തണ്ടര്‍‌സ്റ്റോം എത്തുന്നു. മഴയ്‌ക്കൊപ്പം രാത്രിയില്‍ താപനില കൂടുതല്‍ താഴുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3 മണി വരെ ഈസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും യെല്ലോ വാര്‍ണിംഗ് നല്‍കിയിരിക്കുകയായിരുന്നു. കനത്ത മഴയും ഇടിമിന്നലും പലയിടങ്ങളിലും ഉണ്ടായി. 20 മുതല്‍ 30 മില്ലീമീറ്റര്‍ വരെ മഴ പലയിടങ്ങളിലും ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ കാലാവസ്ഥ ഞായറാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.

Read More

സ്ത്രീകളിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ കണ്ടെത്താന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് എളുപ്പം സാധിക്കുമെന്ന് പഠനം; സ്ത്രീ ശരീരത്തിലെ രോഗലക്ഷണങ്ങള്‍ മനസിലാക്കുന്നതില്‍ പുരുഷ ഡോക്ടര്‍മാര്‍ പരാജയമെന്നും വിദഗ്ദ്ധര്‍ 0

ലണ്ടന്‍: സ്ത്രീകളിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ കണ്ടെത്താന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് എളുപ്പം സാധിക്കുമെന്ന് പഠനം. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ച സ്ത്രീകളുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീ ശരീരത്തിലെ രോഗലക്ഷണങ്ങള്‍ കൃത്യതയോടെ മനസിലാക്കുന്നതില്‍ പരാജയപ്പെടുന്നതായി ബോധ്യപ്പെട്ടുവെന്ന് ഗവേഷണസംഘം വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയാതിരിക്കുന്നതോടെ പുരുഷ ഡോക്ടര്‍മാര്‍ക്ക് ചികിത്സയും നിര്‍ദേശിക്കാന്‍ കഴിയാതെ വരുന്നു.

Read More

സേഫ്ഗാര്‍ഡ് താരിഫില്‍ 47 പൗണ്ട് വര്‍ദ്ധിപ്പിച്ചു; ഓഫ്‌ജെം നടപടി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഉയര്‍ത്തും 0

എനര്‍ജി കമ്പനികള്‍ നിരക്കു വര്‍ദ്ധന നടപ്പാക്കിയതിനു പിന്നാലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി ഓഫ്‌ജെം നടപടി. വേരിയബിള്‍ താരിഫുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് കമ്പനികള്‍ക്ക് ഈടാക്കാനാകുന്ന തുകയുടെ പരിധിയില്‍ 47 പൗണ്ടിന്റെ വര്‍ദ്ധന വരുത്തി. എനര്‍ജി ഹോള്‍സെയില്‍ വിലയിലുണ്ടായ വര്‍ദ്ധനയാണ് ഈ നിരക്ക് ഉയര്‍ത്താന്‍ റെഗുലേറ്ററെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതോടെ സേഫ്ഗാര്‍ഡ് താരിഫ് തുക ഒക്ടോബറോടെ 1136 പൗണ്ടാകുമെന്ന് ഓഫ്‌ജെം പറഞ്ഞു. എണ്ണവിലയിലുണ്ടാകുന്ന വര്‍ദ്ധന മൂലമാണ് ഈ ക്യാപ് ഉയര്‍ത്തുന്നതെന്നും ഓരോ യൂണിറ്റ് എനര്‍ജിക്കും പരമാവധി വില നിശ്ചയിക്കാനാണ് ഇത് കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം.

Read More

മാഞ്ചസ്റ്ററിൽ വൻ അഗ്നിബാധ. സിറ്റി സെൻററിൽ പുകപടലങ്ങൾ നിറഞ്ഞു. എമർജൻസി സർവീസുകൾ രംഗത്ത്. 0

മാഞ്ചസ്റ്ററിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. സിറ്റി സെൻററിൽ പുകപടലങ്ങൾ നിറഞ്ഞു. എമർജൻസി സർവീസുകൾ രംഗത്ത് എത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സിറ്റി സെന്ററിനടുത്തുള്ള ആർഡ്വിക്കിലെ ഇംപീരിയൽ നിറ്റ് വെയറിൽ ആണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകുന്നേരം എഴുമണിയോടെയാണ് സംഭവം. മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യുവിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്ത് ഉണ്ട്.

Read More