ബെയ്ജിംഗ്: രക്ഷപ്പെടാന്‍ ശ്രമിച്ച മയക്കുമരുന്നിന് അടിമയായ യുവാവിനെ സിനിമാ സ്റ്റൈലില്‍ പിടിക്കാന്‍ പോലീസുകാരന്റെ ശ്രമം. അതിവേഗത്തില്‍ പാഞ്ഞുവന്ന കാറിന്റെ ബോണറ്റിലേക്ക് ചാടിവീണാണ് ഇയാള്‍ പ്രതിയെ തടയാന്‍ ശ്രമിച്ചത്. ശ്രമത്തില്‍ കാറിടിച്ച് അന്തരീക്ഷത്തില്‍ നാലു തവണ വട്ടം കറങ്ങിയതിനു ശേഷമാണ് ഇയാള്‍ നിലം തൊട്ടത്. ചൈനയിലെ പൂജിയാങ് എന്ന പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് പോലീസുകാരന്റെ പരാക്രമങ്ങളുള്ളത്.
ലണ്ടന്‍: ബ്രിട്ടനിലെ ഗാരേജ് ഫോര്‍കോര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും ചെലവ് കുറഞ്ഞവ ഏതൊക്കെയെന്ന വിവരങ്ങള്‍ പുറത്ത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും വിലക്കുറവ് നല്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സെയിന്‍സ്ബറിയാണ് മുന്‍പന്തിയില്‍. ഭക്ഷ്യവസ്തുക്കളും പാനീയങ്ങളുമുള്‍പ്പെടെ 9 ഇനങ്ങളടങ്ങിയ ഒരു ബാസ്കറ്റിന് മറ്റു സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ 7 പൗണ്ട് കുറവാണ് സെയിന്‍സ്ബറി ലോക്കല്‍ ഈടാക്കുന്നത്. ആറ് പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.
ഇടുക്കി ജില്ലാ സംഗമം നടത്തിയ രണ്ടാമത് ഓള് യുകെ ബാഡ്മിന്റണ്‍ ടുര്‍ണമെന്റ് നോട്ടിംഗ്ഹാമില്‍ ബില്ബോറോ സ്പോര്‍ട്സ് സെന്ററില്‍ നടന്നു. ശനിയാഴ്ച രാവിലെ പത്തു മണിക്ക് രജിസ്്രേടഷന് ആരംഭിച്ചു. പതിനൊന്നു മണിക്ക് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യു മാഞ്ചസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയ മുപ്പത്തിരണ്ട് ടീമുകള്‍ നാലു കോര്‍ട്ടുകളിലായി നടന്ന മത്സരം കായിക പ്രേമികള്‍ക്ക് ഒരു വിസ്മയവിരുന്നാണ് സമ്മാനിച്ചത്, രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ മല്‍ത്സരങ്ങള്‍ വൈകിട്ട് ഏഴു മണി വരെ നീണ്ടൂ.
വെസ്റ്റ്ബൈഫ്ളീറ്റ് സീറോമലബാര്കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് മാസം 24,25,26 (വെള്ളി,ശനി, ഞായര്‍) തീയതികളില്‍ താഴെ പറയുന്ന സമയങ്ങളില്‍ വെസ്റ്റ് ബൈഫ്ളീറ്റ് പള്ളിയില്‍വെച്ച് നടത്തപ്പെടുന്നു. അറിയപ്പെടുന്ന സുവിശേഷ പ്രഘോഷകന് ആയ ഫാദര്‍ ഷൈജു നടുവത്താനിയില്‍ (സെഹിയോന്‍, അട്ടപ്പാടി) ആയിരിക്കും ധ്യാനത്തിന് നേതൃത്വം നല്‍കുക. ഉയിര്‍പ്പുതിരുനാളിന് ഒരുക്കമായി നടക്കുന്ന ഈ ധ്യാനത്തില്‍ കുടുംബസമേതം ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹങ്ങള്പ്രാപിക്കുവാന് വോക്കിങ്ങിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാദര്‍ റോയ് മുത്തുമാക്കലും പള്ളി കമ്മിറ്റി അംഗങ്ങളും അറിയിച്ചു. കുട്ടികള്‍ക്കായി പ്രത്യേക സെഷന് 25 ന് ഉണ്ടായിരിക്കും. കുമ്പസാരത്തിനുള്ള സൗകര്യം ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍വിവരങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് ആവശ്യങ്ങള്‍ക്കും ബന്ധപ്പെടുക 07888669589, 07859888530, 07939262702.
ഗ്രീന്‍ ബുക്സിനെതിരെ അബ്ദുസ്സമദ് സമദാനിയുടെ വക്കീല്‍ നോട്ടീസ്.തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഗ്രീന്‍ബുക്സ് അധികൃതര്‍ പുസ്തകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് സമാദാനി ഗ്രീന്‍ബുക്സിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
കൊച്ചി: നടിയെ ആക്രമിച്ചശേഷം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി െകെമാറിയ ഫോണും മെമ്മറി കാര്‍ഡും അടക്കമുള്ളവ കോടതിയില്‍ ഏല്‍പ്പിച്ച പ്രതികളുടെ അഭിഭാഷകന് കേസില്‍നിന്നു പിന്മാറി. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്, ഫോണ്‍, പാസ്പോര്‍ട്ട് എന്നിവയാണ് പള്‍സര്‍ സുനി അഭിഭാഷകനായ ഇ.സി. പൗലോസിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇവ കോടതിയില്‍ ഹാജരാക്കിയതോടെ അഭിഭാഷകന് കേസില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടു.
യുവനടി ഓടുന്ന വാഹനത്തില്‍ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നതായി നടന് ദിലീപ്. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങളെല്ലാം. ഈ സംഭവത്തിലെ കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണ്. മാധ്യമങ്ങളല്ല, പ്രേക്ഷകരാണ് തന്നെ വളര്‍ത്തി വലുതാക്കിയതെന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രമായ ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ഓഡിയോ പുറത്തിറക്കുന്ന ചടങ്ങിലാണ് ദിലീപ് വികാരഭരിതനായി പ്രതികരിച്ചത്.
കൂത്താട്ടുകുളം: എറണാകുളം ജില്ലയിലുള്ള കൂത്താട്ടുകുളത്ത് സ്കൂള്‍ കുട്ടികളുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. ജീപ്പ് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. പതിമൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണ്. യുകെജി വിദ്യാര്‍ത്ഥികളായ ആന്‍ മരിയ, നയന ജീപ്പ് ഡ്രൈവറായ ജോസ് എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം മേരിഗിരി
ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാന ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് മൂലം വിമാനസര്‍വീസുകള്‍ താറുമാറായി. ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ന് 40 സര്‍വീസുകളാണ് റദ്ദാക്കിയത്. ക്യാബിന് ക്രൂവില്‍ ഒരു വിഭാഗം നടത്തുന്ന സമരവും ഫ്രഞ്ച് എയര്‍ ട്രാഫിക് ജീവനക്കാര്‍ നടത്തുന്ന സമരവുമാണ് സര്‍വീസുകളെ ബാധിച്ചത്. ഫ്രാന്‍സിലെ ബ്രെസ്റ്റ്, ബോര്‍ദോ സെന്ററുകളിലെ എയര്‍ ട്രാഫിക് ജീവനക്കാര്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയാണ് സമരം നടത്തുന്നത്.
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ല. ധനമന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരനല്ലെന്നും രാജി വെക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് സഭയില്‍ വെച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് സാധുവല്ലെന്ന വാദവും തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി അന്വേഷണം നടത്തിയത്.