ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിച്ച സീറോമലബാർ സഭാ വൈദികനും ധ്യാനഗുരുവുമായ ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭ രംഗത്ത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ഫാദര്‍ ഡൊമിങ്ക് വളാമലിനെ കത്തോലിക്കാ രാജ്യമായ അയര്‍ലന്റിലെ ആര്‍ച്ച് ബിഷപ്പ് വിലക്കിയത്.

ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ കുട്ടികളിലുണ്ടാകുന്ന പ്രവണത വർധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വാളമനാൽ പ്രസംഗിച്ചിരുന്നത്.മുൻപ് ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കെതിരേ അപവാദ പരാമർശം നടത്തിയ മലയാളി വൈദീകനും ഇടുക്കിയിൽ ധ്യാന കേന്ദ്രം നടത്തുന്ന ഫാ. ഡൊമിനിക് വളമനാൽ ഓസ്ട്രേലിയയിൽ നടത്തിവരുന്ന ധ്യാന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവാസി മലയളികളിൽ നിന്നും വിമർശനംഉയർന്നിരുന്നു . വൈദീകന്റെ വരവുമായി ബന്ധപ്പെട്ട് ഭിന്ന അഭിപ്രായങ്ങൾ പ്രവാസി മലയാളികളിൽ ഉയർന്നു കഴിഞ്ഞു.ഹെയിറ്റ് സ്പീക്കർ എന്ന് ചൂണ്ടിക്കാട്ടി ഇതിനകം മലയാളികൾ ഈ വൈദീകനെതിരേ ഓസ്ട്രേലിയൻ സർക്കാരിൽ അന്ന് പരാതികൾ നല്കിയിട്ടുണ്ട്.ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളേയും ഭിന്ന ലിംഗക്കാരേയും ഈ വൈദീകൻ മുമ്പ് പ്രസംഗത്തിൽ ആക്ഷേപിച്ചിരുന്നു. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.

പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്‌. ദൈവ ശാപമാണ്‌. സ്വയം ഭോഗം, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ്‌ മന്ദബുദ്ധികൾ ആയി ജനിക്കുന്നത്.ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്‌. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്‌. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും എന്നും വൈദീകൻ പറഞ്ഞിരുന്നു.

ഇതോടെ 4000ത്തോളം സീറോ മലബാര്‍ വിശ്വാസികള്‍ ഉള്ള അയർലണ്ടിൽ ഈ വൈദീകനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. വൈദീകന്റെ പ്രസംഗം ചൂണ്ടിക്കാട്ടിയ അയർലണ്ടിലെ ഡബ്ലിനിലെ ആർച്ച് ബിഷപ്പായ ഡയാർമുയ്ഡ് മാർട്ടിൻ വാളമനാലിനെതിരെ രംഗത്തെത്തി.

വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയർലണ്ടിലെ ഇന്ത്യൻകുടിയേറ്റക്കാർ പിന്തുണച്ചിട്ടുണ്ട്. ഇത്തരത്തിൽ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഏതാണ്ട് 1500 പേരാണ് പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നത്.