മോഡിക്ക് തമിഴ്‌നാട്ടില്‍ കരിങ്കൊടിപ്പേടി; യാത്ര ഹെലികോപ്ടറിലാക്കി; കറുത്ത ബലൂണുകളുമായി തമിഴ് പ്രതിഷേധം

by News Desk 5 | April 12, 2018 11:04 am

ചെന്നൈ: ചെന്നൈ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വന്‍ പ്രതിഷേധവുമായി തമിഴ് ജനത. റോഡ് മാര്‍ഗ്ഗമുള്ള യാത്രയില്‍ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മോഡിയുടെ യാത്ര ഹെലികോപ്ടറിലാക്കി. ഇതേത്തുടര്‍ന്ന് കറുത്ത ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയിരിക്കുന്നത്.

ചെന്നൈ എയര്‍പോര്‍ട്ടിനു സമീപത്തും മറ്റു റോഡുകളിലും കരിങ്കൊടിയുമായി നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. വിമാനത്താവളത്തിനു പുറത്തുള്ള വലിയ ഹോര്‍ഡിങ്ങില്‍ കയറിയ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു. സോഷ്യല്‍ മീഡിയയിലും പ്രധാനമന്ത്രിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഗോബാക്ക് മോദിയെന്ന ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നിരിക്കുന്നത്.

#GoBackModi[1] Now Trending Worldwide ! Power Of Tamilans 🔥 எங்களின் கோபம் ! pic.twitter.com/cpSHAyeK7j[2]

— Tamilanin Cinema (@TamilaninCinema) April 12, 2018[3]

മോഡിയെ കരിങ്കൊടി കാട്ടുമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനാണ് പ്രഖ്യാപിച്ചത്. സ്റ്റാലിന്റെയും കരുണാനിധിയുടെയും വീട്ടിലും കരിങ്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള ഡിഫന്‍സ് എക്സ്പോയിലും അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് മോഡി എത്തുന്നത്.

The black balloon is a challenge to the Modi invasion..🎱🎱⚫ #GoBackModi[1] pic.twitter.com/W3T5EcTdJN[4]

— lunätic (@shanzzz24) April 12, 2018[5]

Modi flex painted black, black balloons, flags, outfits. We stand with Tamizhan
🏴🏴🏴#GoBackModi[1] 🏴🏴🏴 pic.twitter.com/Z0XdYSFCeQ[6]

— Revathy (@RevathyNS) April 12, 2018[7]

Endnotes:
 1. #GoBackModi: https://twitter.com/hashtag/GoBackModi?src=hash&ref_src=twsrc%5Etfw
 2. pic.twitter.com/cpSHAyeK7j: https://t.co/cpSHAyeK7j
 3. April 12, 2018: https://twitter.com/TamilaninCinema/status/984327395304968192?ref_src=twsrc%5Etfw
 4. pic.twitter.com/W3T5EcTdJN: https://t.co/W3T5EcTdJN
 5. April 12, 2018: https://twitter.com/shanzzz24/status/984331126020849664?ref_src=twsrc%5Etfw
 6. pic.twitter.com/Z0XdYSFCeQ: https://t.co/Z0XdYSFCeQ
 7. April 12, 2018: https://twitter.com/RevathyNS/status/984329998084530176?ref_src=twsrc%5Etfw
 8. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
 9. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
 10. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 11 റാഞ്ചിയിലേക്കുള്ള ട്രെയിന്‍ യാത്ര: http://malayalamuk.com/auto-biography-of-karoor-soman-part-11/
 11. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 24 മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-24/
 12. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 23 പഞ്ചാബിലെ കന്യാസ്ത്രീകള്‍: http://malayalamuk.com/autobiography-of-karoor-soman-2/
 13. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ. അദ്ധ്യായം 32 ആരാണ് മനുഷ്യന് താങ്ങും തണലുമാകേണ്ടത്: http://malayalamuk.com/autobiography-of-karoor-soman-part-32/

Source URL: http://malayalamuk.com/protests-across-chennai-pm-visits-gobackmodi-trends-twitter/