മുബൈയില്‍ പട്ടാപ്പകല്‍ ഡിവൈഡറില്‍ വെച്ച് കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; അവസാനം അറസ്റ്റ്

by News Desk 5 | June 10, 2018 6:54 am

മുംബൈ: മുംബൈയിലെ മറൈന്‍ ഡ്രൈവ് മേഖലയിലെ നരിമാന്‍ പോയന്റിലെ ഡിവൈഡറില്‍ വെച്ച് കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. പട്ടാപ്പകല്‍ ഡിവൈഡറില്‍ വെച്ച് ഒരു സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതോടെ പ്രദേശത്ത് വന്‍ ജനത്തിരക്കുണ്ടാവുകയും ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തിയപ്പോള്‍ സ്ത്രീയുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിക്ക് മാനസികമായ തകരാറുണ്ടെന്നും ഇവരെ മഹിളാ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ചുംബിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇവര്‍ ഗോവ സ്വദേശിയാണ്.

ചോദ്യം ചെയ്യലില്‍ ആദ്യം മറുപടികള്‍ കൃത്യമായി പറഞ്ഞെങ്കിലും പിന്നീട് അവര്‍ പരസ്പര വിരുദ്ധമായി സംസാരിക്കാന്‍ തുടങ്ങിയതായി പോലീസ് പറയുന്നു. യുവതിയുടെ കാമുകനാണ് ഓടി രക്ഷപ്പെട്ട വ്യക്തിയെന്നാണ് കരുതുന്നത്. ഇയാളെക്കുറിച്ച് യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

Endnotes:
  1. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  2. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  3. അമീറിന് വധശിക്ഷ വിധിക്കാന്‍ കാരണം കൊലപാതകത്തിലെ ക്രൂരത; പ്രതി ലൈംഗിക വൈകൃതങ്ങളുടെ കലവറയെന്നും നിരീക്ഷണം: http://malayalamuk.com/ameer-the-cruel-culprit/
  4. കഥാകാരന്റെ കനല്‍വഴികള്‍ : കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 20 ദൈവഭൂതങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-20/
  5. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 30 ലുധിയാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക്: http://malayalamuk.com/autobiography-of-karoor-soman-part-30/
  6. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കരുത്: സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി യുഎസിലെ ഡോക്ടര്‍മാര്‍: http://malayalamuk.com/advice-from-us-doctors/

Source URL: http://malayalamuk.com/public-sex-in-mumbai-women-arrested/