ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ട് പിഎസ്ജിയെ തകര്‍ത്ത് റയല്‍; റെക്കോഡ് നേട്ടം കൊയ്തു റൊണാൾഡോയും

ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ട് പിഎസ്ജിയെ തകര്‍ത്ത് റയല്‍;  റെക്കോഡ് നേട്ടം കൊയ്തു റൊണാൾഡോയും
February 15 05:33 2018 Print This Article

ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടിലെ വമ്പന്‍ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിന് ജയം. ഫ്രഞ്ച് കരുത്തന്മാരായ പിഎസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ആദ്യം ഗോള്‍ വഴങ്ങിയ റയല്‍ മൂന്നു ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു.

സ്പാനിഷ് ലീഗില്‍ കിരീടമോഹം ഏറക്കുറെ കൈവിട്ട സിനദിന്‍ സിദാനും സംഘത്തിനും വലിയ ആശ്വാസമാണ് സാന്റിയാഗോ ബര്‍ണബ്യൂവിലെ ജയം. അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ ഒരൊറ്റ ക്ലബിനുവേണ്ടി നൂറ് ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും റൊണാള്‍ഡോ ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ടഗോള്‍ കരുത്തിലാണ് സ്പാനിഷ് വമ്പന്‍മാര്‍ ജയം ഉറപ്പിച്ചത്. മാര്‍സലോ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ റാബിയറ്റാണ് പിഎസ്ജിയുടെ ഗോള്‍ മടക്കിയത്. നെയ്മര്‍ റയലിലേക്ക് എത്തുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പിഎസ്ജിയും റയലും കൊമ്പുകോര്‍ത്തത്.

മറ്റൊരു മത്സരത്തില്‍ ശക്തരായ ലിവര്‍പൂള്‍ എഫ് സി പോര്‍ട്ടോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. സാഡിയോ മാനോയുടെ ഹാട്രിക്കാണ് ഇംഗ്ലീഷ് ക്ലബ്ബിന് ആധിപത്യം നല്‍കിയത്. ആദ്യ പകുതിയില്‍ മൊഹമ്മ സലെയും 69ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയും കൂടി ഗോള്‍വല ചലിപ്പിച്ചതോടെ പോര്‍ച്ചുഗീസ് ക്ലബ്ബിന്റെ പതനം പൂര്‍ണ്ണമായി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles