പ്രണവ് രാജ് 

ന്യൂഡല്‍ഹി : നാണമില്ലേ മിസ്റ്റര്‍ രാഹുല്‍ഗാന്ധി നിങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് നേതാവ് എന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കാന്‍ ?. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇത്രയധികം തകര്‍ന്നടിഞ്ഞിട്ടും ഇന്ത്യന്‍ ജനതയ്ക്കൊപ്പം തെരുവിലിറങ്ങി ഒന്ന് പ്രതിക്ഷേധിക്കാന്‍ പോലുമുള്ള നട്ടെല്ല് ഇല്ലെങ്കില്‍ പിന്നെ താങ്കള്‍ എങ്ങനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും?. എന്തിനാണ് വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന താങ്കളുടെ ഈ പാര്‍ട്ടി ഇനിയും ഇന്ത്യയില്‍ ?.

ഇന്ത്യന്‍ നിയമവാഴ്ച തകര്‍ന്നടിഞ്ഞിരിക്കുന്നുവെന്ന് രാജ്യത്തെ നിയമപാലകര്‍ തെരുവിലറങ്ങി വിളിച്ചു പറയുന്നു . കോടതികളില്‍ നടക്കുന്ന വിചാരണകളും , കോടതി വിധികളും മറ്റ് പലരുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് കോടികള്‍ വാങ്ങിയാണ് നടപ്പിലാക്കുന്നതെന്ന് നിയമപാലകര്‍ തന്നെ ഏറ്റ് പറയുന്നു . സത്യത്തിനുവേണ്ടി നിലയുറപ്പിച്ച ജെസ്റ്റിസ് ലോയെപ്പോലെയുള്ള ജഡ്ജിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നു. സാധാരണക്കാരന്റെ അവസാനത്തെ പ്രതീക്ഷയായ കോടതി വിധികളും വിറ്റഴിക്കപ്പെട്ടെന്ന് രാജ്യത്തെ ജനം ഒന്നടങ്കം വിളിച്ച് പറഞ്ഞിട്ടും അതിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ താങ്കളുടെ മുത്തശിപാര്‍ട്ടിയായ കോണ്‍ഗ്രസിന് എന്താണ് കഴിയാത്തത്?.

രാജ്യത്തിന്റെ നട്ടെല്ലായ ജനാധിപത്യം നടപ്പിലാകണ്ടത് സുതാര്യവും സന്ധവുമായ തെരഞ്ഞെടുപ്പ് പ്രക്രീയകളിലൂടെ ആയിരിക്കണം . ഇന്ന് ലോകം മുഴുവനും തള്ളികളഞ്ഞ ,  ആര്‍ക്കും അനായാസം തിരിമറി നടത്തി വിജയിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ എന്ന സംവിധാനം ഉപയോഗപ്പെടുത്തി വര്‍ഗീയ ശക്തികള്‍ ഇന്ത്യയില്‍ ഏകാധിപത്യം നടപ്പിലാക്കിയിട്ടും താങ്കള്‍ ഒന്നും കണ്ടില്ല എന്ന് നടിക്കുകയല്ലേ ?. രാജ്യത്ത് ഉപയോഗിച്ച ആയിരക്കണക്കിന് മെഷീനുകളില്‍ കു‌ടി , ലക്ഷക്കണക്കിന്‌ വോട്ടുകള്‍ തിരിമാറി നടത്തിയതായി തെളിഞ്ഞിട്ടും അതിനെതിരെ ഒന്ന് കോടതി കയറുവാനോ , ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പുകള്‍ നടത്തി ഇന്ത്യന്‍ ജനാധിപത്യം തിരകെ കൊണ്ടുവരുവാനോ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനോ താങ്കളുടെ പാര്‍ട്ടി തയ്യാറായോ?.

രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും , കലാ – സാംസ്ക്കാരിക രംഗത്തുള്ള പ്രമുഖരും അപകടകരമായ ഈ സാഹചര്യത്തിനെതിരെ എല്ലാ പിണക്കങ്ങളും മാറ്റി വച്ച് മുന്നോട്ട് വന്നിട്ടും തങ്ങളും തങ്ങളുടെ പാര്‍ട്ടിയും ഇനിയും ഉറക്കം നടിക്കുന്നത് എന്തിന് ?. അഴിമതിയിലും , കാലുവാരലിലും , കുത്തഴിഞ്ഞ ജീവിതത്തിലും അഭിരമിച്ച് കഴിയുന്ന താങ്കളുടെ പാര്‍ട്ടിയിലെ നേതാക്കളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത താങ്കള്‍ക്ക് എങ്ങനെ ഒരു രാജ്യത്തെ നയിക്കാന്‍ കഴിയും ?

വര്‍ഗീയത അതിന്റെ എല്ലാ മുഖങ്ങളെയും തുറന്ന് കാട്ടി കൊടും കൊലപാതകങ്ങളിലൂടെ പുറത്ത് വരുമ്പോഴും താങ്കള്‍ ഉറങ്ങുകയല്ലേ ? രാജ്യത്തെ ന്യുനപക്ഷ ജനതയ്ക്ക്  ഭരണഘടന അനുവദിച്ചു കൊടുത്ത എല്ലാ അവകാശങ്ങളെയും കാറ്റില്‍ പറത്തി ഒരു ഏകാധിപതിയുടെ മൌനാനുവാദത്തോടെ രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെവരെ പിച്ചി ചീന്തുമ്പോള്‍ നിങ്ങള്‍ എവിടെയാണ് ? മണ്ടന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കൊണ്ട്  രാജ്യം സാമ്പത്തികമായി തകര്‍ന്നടിഞ്ഞുവെന്ന് സാമ്പത്തിക ശാസ്ത്രഞന്മാര്‍ പറയുകയും , രാജ്യത്തെ 90 ശതമാനം സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെയെങ്കിലും താങ്കളുടെ പാര്‍ട്ടി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ ? എന്തിന് ഇതൊക്കെ തുറന്ന് കാട്ടി ഇന്ത്യന്‍ ജനതയെ തെരുവിലറക്കി ഒന്ന് പ്രതിക്ഷേധിക്കാനെങ്കിലും താങ്കള്‍ക്ക് കഴിഞ്ഞോ ?

എന്നും വര്‍ഗീയതയ്ക്കെതിരെയാണ് താങ്കളും , താങ്കളുടെ  കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും എന്ന് പറയാന്‍  ഇനിയും അവകാശമുണ്ടോ ? വര്‍ഗീയ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ബി ജെ പിയുടെ എല്ലാ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അകമഴിഞ്ഞ സഹായമല്ലേ താങ്കള്‍ നല്‍കി പോരുന്നത് ? . താങ്കളുടെ മുക്കിന് കീഴിലുള്ള മഹാഭുരിപക്ഷം ജനതയും വോട്ടു നല്‍കി തിരഞ്ഞെടുത്ത ഡെല്‍ഹി എന്ന സംസ്ഥാനത്തിലെ കെജരിവാളിന്റെ ആം ആദ്മി ഗവണ്മെന്റിനെ ഇല്ലാതാക്കാന്‍ ഒരു ഏകാധിപതിയും കൂട്ടരും ഒന്നിച്ച് ശ്രമിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കി കു‌ടെ നില്‍ക്കുന്ന ഏക പാര്‍ട്ടി താങ്കളുടെ കോണ്‍ഗ്രസ്സ് മാത്രമല്ലേ ?

താങ്കള്‍ സ്വയം കുഴിച്ച കുഴിയില്‍ വീണ് ഇല്ലായിക്കൊണ്ടിരിക്കുന്നു എന്ന് ഉറപ്പിച്ച് പറയാം . ജനത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന ഒരു നല്ല നേതാവിനൊപ്പം , ആശയങ്ങളില്‍ ഉറച്ച് നിന്ന് ജനമനസ്സിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു പ്രസ്ഥാനമായി തങ്ങളുടെ പാര്‍ട്ടി ഇന്ന് മാറിയിരിക്കുന്നു . പഞ്ചാബ് എന്ന സംസ്ഥാനത്ത് മാത്രമായി അവശേഷിക്കുന്ന തങ്ങളുടെ ഈ  പാര്‍ട്ടിയും , ഗവണ്മെന്റും അടുത്ത തെരഞ്ഞെടുപ്പോടെ ഇന്ത്യയില്‍ തകര്‍ന്നടിഞ്ഞ് ഇല്ലാതാകുമ്പോള്‍ ഇത്രയും വലിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ വര്‍ഗീയ ശക്തികളുടെ മുന്നില്‍ അടിയറവച്ച് ഇല്ലാതാക്കിയതിന്റെ ദുഷ്പേര് താങ്കള്‍ക്ക് മാത്രമായിരിക്കും മിസ്റ്റര്‍ രാഹുല്‍ഗാന്ധി.