അ​ബൂ​ദാ​ബി: ദുബായില്‍ ആദ്യമായി സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യ​വ​സാ​യ പ്ര​മു​ഖ​ൻ എം.​എ. യൂ​സു​ഫ​ലി​യു​ടെ വ​സ​തി സ​ന്ദ​ർ​ശി​ച്ചു. ശനിയാഴ്ച്ചയാണ് അദ്ദേഹം യൂസഫലിയുടെ അബൂദാബിയിലെ വീട്ടിലെത്തിയത്. വെളളിയാഴ്‍ച്ചത്തെ പൊതുപരിപാടിക്ക് ശേഷം ശനിയാഴ്ച്ച അദ്ദേഹം ആദ്യം പോയത് യൂസഫലിയുടെ വീട്ടിലേക്കായിരുന്നു.

യൂസഫലിയും കുടുംബാംഗങ്ങളും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. യൂ​സു​ഫ​ലി​യു​ടെ പ​ത്നി സാ​ബി​റ, മ​ക​ൾ ഷി​ഫ, മ​രു​മ​ക്ക​ളാ​യ ഡോ. ​ഷം​സീ​ർ വ​യ​ലി​ൽ, അ​ദീ​ബ് അ​ഹ​മ്മ​ദ്, ഷാ​രോ​ൺ, സ​ഹോ​ദ​ര​ൻ എം.​എ. അ​ഷ്‌​റ​ഫ് അ​ലി എ​ന്നി​വ​രും രാഹുലിനെ സ്വീകരിക്കാനുണ്ടായിരുന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ ഇ​ന്ത്യ​യു​ടെ വ്യ​വ​സാ​യം, കാ​ർ​ഷി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ കു​റി​ച്ച്​ ഇ​രു​വ​രും ചര്‍ച്ച നടത്തി.

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാവിലെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളേന്തിയും ആര്‍പ്പ് വിളിച്ചും രാജകീയമായ സ്വീകരണമാണ് യുഇഎ ജനത നല്‍കിയത്. പതിനായിരങ്ങളാണ് രാഹുൽ ഗാന്ധിയെ കാണാൻ ദുബായ് ഇന്റർ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാൻ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു. രാഷ്ട്രീയ താത്പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. രാജ്യത്തിനെ നേരിടുന്ന പ്രശ്നങ്ങളിൽ പ്രവാസികൾ ഒന്നിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.