രാഹുല്‍ഗാന്ധിയുടെ ഇഫ്താര്‍ പാര്‍ട്ടിയിലേക്ക് പ്രണബ് മുഖര്‍ജിയ്ക്ക് ക്ഷണമില്ല, കേജരിവാളും ഒഴിവാക്കിയവരുടെ ലിസ്റ്റില്‍

by News Desk 1 | June 11, 2018 1:33 pm

ന്യുഡല്‍ഹി: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ നിന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി. ജൂണ്‍ 13നാണ് ഇഫ്താര്‍ വിരുന്ന്. പ്രണബ് മുഖര്‍ജിക്ക് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ക്ഷണമില്ല. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മ ശക്തമാകുന്ന കാലഘട്ടത്തില്‍ കെജ്‌രിവാളിനെ ഒഴിവാക്കിയതും ശ്രദ്ധേയമായി.

ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ ജൂണ്‍ 13നാണ് രാഹുലിന്റെ ഇഫ്താര്‍ വിരുന്ന്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയും ഇഫ്താറിലേക്ക് ക്ഷണിച്ചിട്ടില്ല. ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ നേതാക്കള്‍ നടത്തുക്ക ഇഫ്താര്‍ വിരുന്നുകള്‍ക്ക് രാഷ്ട്രീയ മാനം കൂടിയുണ്ട്. പുതിയ രാഷ്ട്രീയ സഖ്യങ്ങളുടെ സൂചനകള്‍ പോലും ഇത്തരം ഇഫ്താര്‍ വിരുന്നുകള്‍ രാജ്യതലസ്ഥാനത്ത് നിന്ന് നല്‍കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രമുഖരെ ഒഴിവാക്കിക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്.

കഴിഞ്ഞ വ്യാഴാഴ്ച ആര്‍.എസ്.എസിന്റെ നാഗ്പുരിലെ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുത്തത്. ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഡേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച പ്രണബ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ മറികടന്നാണ് ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പ്രണബ് പങ്കെടുത്തത്.

 

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. ആണൊരുത്തന്റെ മുന്നില്‍ മുട്ടുമടക്കി സോഷ്യല്‍ മീഡിയയിലെ 56 ഇഞ്ചിന്റെ സൂര്യതേജസ്സും , ജനം തെരഞ്ഞെടുക്കാത്ത ഗവര്‍ണ്ണറും , ധാര്‍ഷ്ട്യം നിറഞ്ഞ ഐ എ എസ്സുകാരും , കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും , കോര്‍പ്പറേറ്റ് പണം കൊണ്ട് തടിച്ചു കൊഴുത്ത…: http://malayalamuk.com/aap-against-modi-lg-raahul/
  3. ട്രംപ് ഭരണകൂടത്തിനു കീഴില്‍ വൈറ്റ്ഹൗസിലെ ഇഫ്താര്‍ ഇല്ല; മുടങ്ങിയത് ദശാബ്ദങ്ങള്‍ നീണ്ടുനിന്ന പതിവ്: http://malayalamuk.com/donald-trump-ends-decades-long-white-house-tradition-of-celebrating-ramadan-with-iftar-dinner/
  4. കമലഹാസ്സന്റെ പാര്‍ട്ടി ആം ആദ്മി പാര്‍ട്ടി തന്നെ ആണോ ? അതുകൊണ്ടല്ലേ കേജരിവാള്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തിയായി ക്ഷണിക്കപ്പെട്ടത് .: http://malayalamuk.com/aap-and-makkal-neethi-mayyam/
  5. കഥാകാരന്റെ കനല്‍വഴികള്‍ – കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം ഒന്ന്: http://malayalamuk.com/kadhakarante-kanal-vazhikal-part1/
  6. യുകെയില്‍ മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിക്കുന്നു ; മലയാളി നഴ്സുമാര്‍ ഈ സംശുദ്ധ രാഷ്ട്രീയത്തെ നെഞ്ചിലേറ്റുന്നു ; ലക്ഷ്യം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുക: http://malayalamuk.com/aam-aadmi-uk/

Source URL: http://malayalamuk.com/rahuls-iftar-party/