രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി
February 09 10:40 2016 Print This Article

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. വിഎം സുധീരന്‍ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഉച്ചതിരിഞ്ഞ് 2.45ന് പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ഗാന്ധി തിരുവനന്തചപുരത്ത് എത്തിയത്. വിഎം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനം അദ്ദേഹം ശംഖുമുഖം കടപ്പുറത്ത് ഉദ്ഘാടനം ചെയ്യും. 5.15 നാണ് സമ്മേളനം. തുടര്‍ന്ന് മസ്‌കറ്റ് ഹോട്ടലില്‍ രാത്രി 8.30ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.
നാളെ രാവിലെ 10ന് ഇന്ദിരാഭവനില്‍ നടക്കുന്ന കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗമാണ് രാഹുല്‍ പങ്കെടുക്കുന്ന മറ്റൊരു പ്രധാനപരിപാടി. 11.30 ന് ഡിസിസി അധ്യക്ഷന്‍മാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച. ഇതിന് ശേഷം കൊച്ചിയിലേക്ക് പോകുന്ന രാഹുല്‍ മൂന്ന് മണിക്ക് കിന്‍ഫ്രാ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സന്ദര്‍ശിക്കും. നാല് മണിക്ക് അങ്കമാലിയില്‍ എന്‍എസ്യു ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ദില്ലിയിലേക്ക് മടങ്ങും.
കേരളാ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണാകയമായ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തിയത്. സോളാര്‍ ബാര്‍ ഇടപാടുകളെ തുടര്‍ന്ന് ആടിയുലഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസില്‍ രാഹുലുമായി നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചകള്‍ക്ക് പ്രാധാന്യം കൂടുതലാണ്. നേതൃമാറ്റം എന്ന അജണ്ട മുന്നോട്ട് വെക്കാന്‍ സന്ദര്‍ശനത്തെ ഉപയോഗിക്കണം എന്ന അഭിപ്രായം പോലും ഒരുവിഭാഗത്തിനുണ്ട്.

സോളാര്‍ബാര്‍ കോഴകേസുകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പരസ്യമായ പൊട്ടിത്തെറികളിലേക്ക് എത്തിച്ചിരുന്നില്ല. ഹൈക്കമാന്റിന്റെ കര്‍ശന ഇടപെടല്‍ മൂലമാണ് സംസ്ഥാനതലത്തില്‍ ഉണ്ടാകാമായിരുന്ന വലിയ കലാപത്തെ അകറ്റി നിര്‍ത്താനായത്. എന്നാല്‍ രാഹുല്‍ നേരിട്ടെത്തി നേതാക്കളെ കാണുന്ന സാഹചര്യം ഗൗരവമേറിയതാണ്. സംസ്ഥാനനേതാക്കളുമായി ഇന്ന് വൈകിട്ട് രാഹുല്‍ നടത്തുന്ന കൂടിക്കാഴ്ചയാണ് ഏറെ നിര്‍ണായകം.

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത നിലപാടുമായി നില്‍ക്കുന്ന വിഭാഗങ്ങള്‍ സംസ്ഥാനത്തെ കുഴപ്പങ്ങള്‍ രാഹുലിനെ നേരിട്ടറിയിക്കണമെന്ന അഭിപ്രായക്കാരണ്. നേതൃമാറ്റമില്ലെങ്കില്‍ ഭരണത്തുടര്‍ച്ചക്ക് സാധിക്കില്ലെന്ന വാദം ഐഗ്രൂപ്പിലുള്ളവരും സുധീരന്റെ അനുയായികളും രാഹുലിനെ അറിയിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയുണ്ടായാല്‍ രാഹുല്‍ തുടര്‍ന്ന് സ്വീകരിക്കുന്ന നിലപാടുകള്‍ക്കനുസരിച്ചാകും ഉമ്മന്‍ചാണ്ടിയുടെ സാധ്യതകള്‍ തീരുമാനിക്കപ്പെടുക. ഏതായാലും രാഹുലെത്തുന്നത് കോണ്‍ഗ്രസില്‍ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് രാഷ്ടീയ കേരളം ഉറ്റുനോക്കുന്നത്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles