രാജ്യത്തെ അമ്പരപ്പിച്ച് സ്വര്‍ണ ‘നിധി; രാജസ്ഥാനില്‍ ഭൂമിക്കടിയിൽ 11.48 കോടി ടണ്‍ സ്വര്‍ണ നിക്ഷേപം

by News Desk 6 | February 12, 2018 3:47 pm

രാജസ്ഥാനില്‍ ഭൂമിക്ക് മുകളില്‍ സ്വര്‍ണത്തിന്റെ തരി കണ്ട് കുഴിച്ച് നോക്കിയപ്പോള്‍ തിരിച്ചറിഞ്ഞത് വന്‍ സ്വര്‍ണനിക്ഷേപം. 11.48 കോടി ടണ്‍ സ്വര്‍ണനിക്ഷേപമാണ് ജയ്പൂരിലെ ബന്‍സ്വാര, ഉദയ്പൂര്‍ എന്നീ നഗരങ്ങളില്‍ തിരിച്ചറിഞ്ഞത്.

ഭൂമിക്ക് മുകളില്‍ സ്വര്‍ണതരി കണ്ടെത്തിയതോടെ ഈ പ്രദേശത്ത് സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂചിപ്പിച്ചിരുന്നു. സ്വര്‍ണം മാത്രമല്ല, ചെമ്പ്, ഈയം, സിങ്ക് എന്നിവയുടെ ശേഖരവുമുണ്ടാകാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഖനനം ചെയ്‌തെടുക്കാനുള്ള സംവിധാനം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൈവശമില്ല.

ഇതിനായുള്ള ഡ്രില്ലിങ്ങ് സംവിധാനം ഒരുങ്ങിയാല്‍ ഖനനം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ സ്വര്‍ണവും ചെമ്പും ഖനനം ചെയ്യാനാണ് തീരുമാനം. ശിക്കാര്‍ ജില്ലയിലും സ്വര്‍ണനിക്ഷേപത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ആന്ധ്രപ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഇന്ത്യയില്‍ സ്വര്‍ണഖനനമുള്ളത്.

Endnotes:
  1. കേരളം ബഡ്ജറ്റ് 2018 പുരോഗമിക്കുന്നു ! സാമൂഹ്യസുരക്ഷയിലും തീരദേശപാക്കേജിലും ഊന്നി ഐസക് പറഞ്ഞ 100 കാര്യങ്ങള്‍ ഇങ്ങനെ……: http://malayalamuk.com/state-budget-2018/
  2. റഷ്യയില്‍ നിന്നും 900 ടണ്‍ വരുന്ന സ്വര്‍ണത്തിന്റയും വെള്ളിയുടെയും വന്‍ ശേഖരം കണ്ടെത്തി: http://malayalamuk.com/gold-found-in-russia/
  3. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  4. അഞ്ച് ദിവസത്തെ ബാഹുബലി കളക്ഷന്‍ 625 കോടി; ബോളിവുഡില്‍ നിന്ന് വാരിയത് 128 കോടി. ലോകമെങ്ങും ബാഹുബലി തരംഗം: http://malayalamuk.com/bahubali-2-collection/
  5. റബ്ബര്‍ വിലസ്ഥിരതയ്ക്ക് അഞ്ഞൂറു കോടിയും ഭരണനേട്ടങ്ങളുടെ വിവരണങ്ങളുമായി മുഖ്യമന്ത്രിയുടെ ബജറ്റ് അവതരണം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം: http://malayalamuk.com/kerala-budget-2016-17/
  6. യുകെ മലയാളികള്‍ക്ക് കേരളത്തില്‍ ചില്ലറ വില്‍പ്പന മേഖലയില്‍ ഇനി മുതല്‍ മുടക്കാം; വിപണി തുറന്ന് നല്‍കി കേന്ദ്ര സര്‍ക്കാര്‍: http://malayalamuk.com/foreign-investment-allowed-in-retail-sector/

Source URL: http://malayalamuk.com/rajasthan-sitting-over-11-82-crore-tonne-gold-deposits-claims-gsi/