ജയിലിൽ നിന്നും പുറത്തേക്ക്, ഇനി ആ പഴയ ‘സെയിൽസ്മാൻ’ ബിസിനസിലേയ്ക്ക്; കേസുകൾ സംബന്ധിച്ചു ബാങ്കുകളുമായി അന്തിമ ധാരണ….

ജയിലിൽ നിന്നും പുറത്തേക്ക്,  ഇനി ആ പഴയ ‘സെയിൽസ്മാൻ’ ബിസിനസിലേയ്ക്ക്;  കേസുകൾ സംബന്ധിച്ചു ബാങ്കുകളുമായി അന്തിമ ധാരണ….
July 12 12:52 2018 Print This Article

ജയിലിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ഖലിജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ പ്രധാനമായും അറ്റ്ലസ് രാമചന്ദ്രൻ ഊന്നിപ്പറഞ്ഞത് ബിസിനസിൽ സജീവമാകുന്നതിനെ കുറിച്ചായിരുന്നു. ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാനുളള ഊർജ്ജം ഈ എഴുപത്തഞ്ചാം വയസിലും തനിക്കുണ്ടെന്ന് അറ്റല്സ് രാമചന്ദ്രൻ ആ അഭിമുഖത്തിൽ പറഞ്ഞുവെച്ചു. ചാരത്തിൽ നിന്ന് ഉയിരങ്ങളിലേയ്ക്ക് പറക്കാൻ ഒരുങ്ങുകയാണ് രമാചന്ദ്രൻ. കേസുകൾ സംബന്ധിച്ചു ബാങ്കുകളുമായി അന്തിമ ധാരണയിലെത്തിയ അദ്ദേഹം ബിസിനസിൽ സജീവമാകാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ബാങ്ക് പ്രതിനിധികളുമായി അറ്റ്ലസ് രാമചന്ദ്രൻ കൂടിക്കാഴ്ച നടത്തി. ബിസിനസിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം ബാങ്കുകളിൽ അടയ്ക്കാനും എല്ലാ മാസവും അവലോകന യോഗങ്ങൾ നടത്താനുമാണു തീരുമാനം. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത അറ്റ്ലസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. പത്തുരൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോൾ 154.70 രൂപയുണ്ട്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles