ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബാബാ രാംദേവിന്റെ പിന്തുണ തേടി അമിത് ഷാ; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു

by News Desk 1 | June 4, 2018 7:46 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്തുണ തേടി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ യോഗാഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തി. ‘സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍’ പ്രചാരണത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

‘രാംദേവിന്റെ പിന്തുണ തേടിയാണു വന്നത്. അദ്ദേഹത്തിലൂടെ കോടിക്കണക്കിനു ആരാധകരുടെ പിന്തുണയാണു ബിജെപിക്കു സ്വന്തമാകുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിനു കൈമാറി. പറഞ്ഞതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു’ അമിത് ഷാ മാധ്യമങ്ങളോടു പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അമിത് ഷാ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

2014ല്‍ പിന്തുണച്ചിരുന്ന 50 പ്രമുഖ വ്യക്തികളെയാണ് ബിജെപി നേരില്‍ കണ്ടു പിന്തുണ തേടുന്നതും നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതും. മുന്‍ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സുഹാഗ്, ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കശ്യപ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് എന്നിവരുമായും ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

Endnotes:
  1. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ ? ഈ ആറ് മണ്ഡലങ്ങളില്‍ ഒന്ന് ബിജെപിയെ തുണയ്ക്കും, സാധ്യതകള്‍ ഇങ്ങനെ….!: http://malayalamuk.com/lok-sabha-election-kerala-bjp-open-an-account/
  2. അമിത് ഷാ വീണ്ടും ബിജെപി ദേശീയ പ്രസിഡണ്ട്; രണ്ടാമൂഴത്തില്‍ മുന്നില്‍ വെല്ലുവിളികളേറെ: http://malayalamuk.com/amith-sha/
  3. അമിത് ഷാ കേരളത്തില്‍ എത്തുന്നു; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തും ; നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചന: http://malayalamuk.com/amit-sha-visits-kerala-today/
  4. രാംദേവ് അപകടത്തിൽ മരിച്ചുവെന്ന വ്യാജസന്ദേശം നിറയുന്ന നവമാധ്യമങ്ങൾ; പക്ഷെ ചിത്രങ്ങള്‍ വ്യാജമല്ല.. സത്യാവസ്ഥ ഇതാണ് : http://malayalamuk.com/fake-news-about-ramdev-accident/
  5. ജനരക്ഷാ യാത്ര സമാപിച്ചു; കൊലപാതകങ്ങള്‍ നിര്‍ത്തി വികസന കാര്യത്തില്‍ മത്സരിക്കാന്‍ പിണറായി തയ്യാറാകണമെന്ന് അമിത് ഷാ: http://malayalamuk.com/jana-raksha-yathra/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 30 ലുധിയാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക്: http://malayalamuk.com/autobiography-of-karoor-soman-part-30/

Source URL: http://malayalamuk.com/ramdev-amit-sha-meeting/