ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെ തിക്കിലുംതിരക്കിലും പെട്ട് 35 മരണം; പത്തുലക്ഷത്തിലേറെ പേര്‍ സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്ന് റിപ്പോർട്ട്

by News Desk 6 | January 7, 2020 10:50 am

ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. തിക്കിലും തിരക്കിലുംപെട്ട് 48 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ദേശീയ ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനായിരങ്ങളാണ് സുലൈമാനിയുടെ വിലാപയാത്രയിലും സംസ്‌കാരചടങ്ങിലും പങ്കെടുക്കാനായി ഖാസിം സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ എത്തിയിരിക്കുന്നത്. ഇതിനിടെയായിരുന്നു അപകടം.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര്‍ സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്ട്ട്.

അമേരിക്കയുടെ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനിയും മറ്റു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് വരുമ്പോള്‍ സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേരേ യുഎസ് സൈന്യം മിസൈലാക്രമണം നടത്തുകയായിരുന്നു.

Endnotes:
  1. 80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന്‍; 15 മിസൈലുകള്‍ പ്രയോഗിച്ചു, ഇറാന്ന്റെ നീക്കം ഈ വജ്രായുധങ്ങള്‍ ഉപയോഗിച്ച്: http://malayalamuk.com/irans-soleimani-reportedly-killed-in-baghdad-airstrike/
  2. ഇറാൻ തിരിച്ചടിയിൽ, ലോകം മുൾമുനയിൽ…! അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരെന്ന് ട്രംപിന്റെ മുന്നറിയിപ്പും: http://malayalamuk.com/america-confirms-iran-attack/
  3. ബ്രിട്ടീഷ് പാർലമെന്റിൽ വിഷയമായി ഇറാൻ – യുഎസ് പോരാട്ടം ; ബ്രിട്ടീഷ് സൈനികരുടെ കൊലപാതകത്തിൽ സുലൈമാനിക്കും പങ്കുണ്ടെന്ന് ജോൺസൻ. അമേരിക്കയ്ക്കെതിരെ തിരിച്ചടിച്ച് ഇറാൻ , ഇറാൻ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട് മൂന്നു ബ്രിട്ടീഷുകാർ.: http://malayalamuk.com/iran-attack-pm-says-soleimani-had-british-blood-on-his-hands/
  4. ബ്രീട്ടീഷ് കപ്പലുകൾ തടയാന്‍ ഇറാന്റെ ശ്രമം, റിപ്പോർട്ട് ; ഹോര്‍മൂസ് കടലിടുക്കില്‍ സംഘർഷാവസ്ഥ…: http://malayalamuk.com/iranian-revolutionary-guard-speedboat-moves-in-the-persian-gulf-while-an-oil-tanker-is-seen-in/
  5. കുവൈറ്റിൽ അണിനിരന്ന് 3000 യുഎസ് സൈനികര്‍; ഇറാനുമായുള്ള സംഘര്‍ഷം കനക്കുന്നു, ആശങ്കയോടെ ലോകം….: http://malayalamuk.com/first-wave-of-us-troops-deployed-to-kuwait-in-response/
  6. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ ഇന്ത്യക്കാരും; സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യമന്ത്രാലയം: http://malayalamuk.com/the-british-flagged-oil-tanker-stena-impero-at-an-unknown-location-on-may-5/

Source URL: http://malayalamuk.com/rampage-in-kasim-sulemanis-funeral-many-people-died/