‘ബി ആര്‍ ഷെട്ടി പറയുന്നു ആ കാരണത്തിൽ ഒന്ന് നരേന്ദ്ര മോദിയുടെ വാക്കുകൾ; എന്ത് വിശ്വാസത്തിലാണ് മോഹൻലാൽ ചിത്രം ‘രണ്ടാമൂഴ’ത്തിന് ആയിരം കോടി മുടക്കുന്നത്…?

‘ബി ആര്‍ ഷെട്ടി പറയുന്നു ആ കാരണത്തിൽ ഒന്ന് നരേന്ദ്ര മോദിയുടെ വാക്കുകൾ; എന്ത് വിശ്വാസത്തിലാണ് മോഹൻലാൽ ചിത്രം ‘രണ്ടാമൂഴ’ത്തിന് ആയിരം കോടി മുടക്കുന്നത്…?
October 18 10:27 2017 Print This Article

സിനിമാ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുകയും ചര്‍ച്ചയായി മാറുകയും ചെയ്ത ചിത്രമാണ് ‘രണ്ടാമൂഴം’. എംടി വാസുദേവന്‍ നായരുടെ ഇതിഹാസ നോവല്‍ സിനിമയാകുന്നെന്ന വാര്‍ത്തകള്‍ ഏറെ കാലമായി കേള്‍ക്കുന്നുണ്ടെങ്കിലും ഈ വര്‍ഷമാദ്യം അതിന് തീരുമാനമായി. എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനാകുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. എന്നാല്‍ പ്രേക്ഷകര്‍ക്ക് പുതുമയായത് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്ന പേരാണ്. രാജമൗലിയെപോലുള്ള വലിയ സംവിധായകന്‍ പോലും വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് ബാഹുബലിയുമായി എത്തിയത്. അതിലും ബ്രഹ്മാണ്ഡ പ്രോജക്ടായ രണ്ടാമൂഴം എന്ത് വിശ്വാസത്തിലാണ് ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത ശ്രീകുമാര്‍ മോനോനെ ഏല്‍പ്പിച്ചതെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നു.

ഈ ചോദ്യം ഏറ്റവും കൂടുതല്‍ നേരിടുന്ന വ്യക്തിയാണ് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി. രണ്ടാമൂഴം ഹിന്ദിയും, ഇംഗ്ലീഷുമുള്‍പ്പെടെ ഒരു ഡസനോളം ഭാഷകളില്‍ എത്തിക്കാന്‍ ആയിരം കോടിയാണ് ഷെട്ടി അനുവദിച്ചിരിക്കുന്ന ബഡ്ജറ്റ്. എന്തുറപ്പിലാണ് ആയിരം കോടി മുടക്കുന്നതെന്ന് ചോദിക്കുന്നവരോട് ഷെട്ടിക്ക് കൃത്യമായ മറുപടിയുണ്ട്. ‘മഹാഭാരതം വളരെ ബൃഹത്തായ ഒരു ഇതിഹാസമാണ്. അതാണ് സ്‌ക്രീനില്‍ കാണിക്കേണ്ടത്. സ്വാഭാവികമായും വലിയ ബജറ്റ് ആവശ്യമാണ്. 750 കോടിയോളം രൂപയാണ് ശ്രീകുമാര്‍ മേനോന്‍ ചോദിച്ചത്. ആയിരം കോടി ചെലവിട്ടോളൂ എന്ന് ഞാന്‍ പറഞ്ഞു. അത് കുറ്റമറ്റ സിനിമയാവണമെന്നു മാത്രമാണ് ആവശ്യം’ എന്ന് ഒരു അഭിമുഖത്തില്‍ ഷെട്ടി പറഞ്ഞു.

Related image

ഇങ്ങനെയൊരു ചിത്രം നിര്‍മ്മിക്കാന്‍ ഷെട്ടിയെ പ്രേരിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളുമാണ്. ‘ഭാരതത്തിന്റെ ചരിത്രവും പാരമ്പര്യവും പുതുതലമുറയിലേയ്‌ക്കെത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കണമെന്നാണ് നരേന്ദ്ര മോദിയുടെ ആഹ്വാനം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്‍കൊണ്ടു തന്നെയാണ് ഇതിന്റെ നിര്‍മ്മാണത്തിലേയ്‌ക്കെത്തിയത്. പിന്നെ മോഹന്‍ലാലിനെ എനിക്ക് നേരത്തേ അറിയാം. രാജ്യം കണ്ട മികച്ച അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അതിനേക്കാളുപരി വളരെ സിംപിളായ നല്ല മനുഷ്യനാണ്. അദ്ദേഹത്തിലുള്ള വിശ്വാസം കൂടിയാണ് ഈ സിനിമ ഏറ്റെടുക്കാന്‍ കാരണം’ എന്നും ഷെട്ടി പറയുന്നു.

2018 ജനുവരിയില്‍ ചിത്രം ആരംഭിക്കും. 2019 ജനുവരിയില്‍ തീയറ്ററുകളിലെത്തും. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചില വിദേശ ഭാഷകളിലും സിനിമയെത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. ഹോളിവുഡ്, ബോളിവുഡ് ടെക്‌നീഷ്യന്മാരും താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നും ഷെട്ടി അറിയിച്ചു. രണ്ടാമൂഴത്തിന് മുന്‍പ് ഒടിയന്‍ എന്ന തന്റെ ആദ്യ ചിത്രം ഒരുക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയന്‍ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles