ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

ചൈന : കുഞ്ഞിന് ഒരു മാസം പ്രായം തികയുന്നത് ആഘോഷിക്കാൻ സംഘടിപ്പിച്ച പാർട്ടിക്കിടയിൽ മുത്തശ്ശൻ മദ്യം കുടിപ്പിച്ച്  നവജാതശിശു മരിച്ചു. നവജാതശിശുവിനെ അനുഗ്രഹിക്കുവാൻ പരമ്പരാഗതമായി ചൈനയിൽ നടത്തപ്പെടുന്ന ആഘോഷത്തിനായി ശിശുവിന്റെ മാതാപിതാക്കളും മറ്റു കുടുംബസുഹൃത്തുക്കളും
ബീജിംഗിലെ മുത്തശ്ശന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഇതിനിടെ  സുഹൃത്തുക്കളിൽ ഒരാളുടെ നിർബന്ധത്തിനു വഴങ്ങി മുത്തശ്ശൻ താൻ കുടിക്കുന്നത്തിന് മുൻപായി കുട്ടിക്ക് മദ്യം നൽകുകയായിരുന്നു.

കുഞ്ഞിന് ശ്വാസമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും അവിടെ എത്തിക്കുന്നതിനുമുമ്പ് കുഞ്ഞ് മരിച്ചു. വളരെ ചെറിയ അളവിൽ മദ്യം കുട്ടികളെ വിഷലിപ്തമാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മദ്യം നാഡീവ്യവസ്ഥയെ ബാധിക്കുന്നു, ഇത് രക്തത്തിലെ ഗ്ലൂക്കോസ് കുറയുവാനും  കോമയ്ക്കോ മരണത്തിനോ ഇടയാക്കുന്നു, കുട്ടികളുടെ ശരീരങ്ങൾ മുതിർന്നവരേക്കാൾ വേഗത്തിൽ മദ്യം ആഗിരണം ചെയ്യുന്നുവെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.