പതിനൊന്നാമത് റാന്നി സംഗമം വിപുലമായി ആഘോഷിച്ചു .

പതിനൊന്നാമത് റാന്നി  സംഗമം വിപുലമായി ആഘോഷിച്ചു .
July 05 14:05 2019 Print This Article

റാന്നിയിൽ നിന്നും യു കെയിലേക്കു കുടിയേറിയ റാന്നി നിവാസികളുടെ പതിനൊന്നാമത് സംഗമം വുസ്റ്ററിലെ ത്വകിസ്‌ബെറിയിലുള്ള ക്രോഫ്റ് ഫാമിൽ വെച്ചാണ് വിപുലമായി നടത്തപ്പെട്ടു മുന്ന് ദിവസത്തെ ക്യാമ്പായി ആണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത് . കൂടാതെ പ്രസ്തുത ചടങ്ങിൽ റാന്നിയിൽ നിന്നും യു കെയിലെത്തി വിവിധ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച റാന്നി നിവാസികളെ ആദരിക്കുകയും ചെയ്കയുണ്ടായി . റാന്നിയിൽ നിന്നുമെത്തി കൗൺസിലർ ആയി മാറിയ ക്രോയിഡോണിൽ മലയാളി സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച ഫിലിപ്പ് തോമസ് , റാന്നിയിൽ നിന്നും എത്തി ബ്രിസ്റ്റോളിൽ ബ്രാഡ്ലി സ്റ്റോക് നഗരത്തിന്റെ മേയർ ആയി മാറിയ ടോം ആദിത്യ ഇരുരിക്കൽ, ബ്രിട്ടനിലെത്തി വൈദിക വൃത്തിയിൽ സേവനം അനുഷ്ഠിക്കുന്ന റാന്നി നിവാസി ഫാദർ സജി എബ്രഹാം കൊച്ചെത്തു , കൂടാതെ ബ്രിട്ടീഷ് രാഞ്ജിയുടെ പ്രത്യേക പാചക വിദഗ്ധനായി മുന്ന് തവണ തെരെഞ്ഞെടുക്കപ്പെട്ട റാന്നി നിവാസി ജോബി കുറ്റിയിൽ , നടനും കവിയും ഗാനരചയിതാവുമായ കുരികയോസ് യൂണിറ്റാണ് എന്നിവരെ ആണ് ചടങ്ങിൽ ആദരിച്ചത് .

റാന്നി മലയാളി അസോസിയേഷൻ മുൻ പ്രെസിഡന്റുമാരായിരുന്ന എബ്രഹാം മുരിക്കോലിപ്പുഴ , ജിജി കിഴെക്കെമുറി , ജയകുമാർ നായർ എന്നിവർ പൊന്നാട അണിയിക്കുന്നതിനു നേതൃത്വം നൽകി .കൂടാതെ യുക്മ നാഷണൽ ട്രെഷറർ ആയി തെരെഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ സെക്രട്ടറി കൂടിയായ അനീഷ് ജോണിനെയും റാന്നി മലയാളി അസോസിയേഷൻ വാർഷിക സമ്മേളനത്തിൽ ആദരിച്ചു . അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നതിലൂടെ സാമുഹിക സേവനത്തിൽ ഊന്നൽ നൽകി മുൻപോട്ടു പോകുന്നത് കൊണ്ടാണ് അഭിനന്ദനങ്ങൾ അർഹിക്കുന്നത് എന്ന് അജിത് ഉണ്ണിട്ടൻ പ്രസംഗത്തിൽ പരാമർശിച്ചു ജൂലൈ 21 വെള്ളിയാഴ്ച ആരംഭിച്ച പരിപാടിയിൽ നിരവധി ആളുകൾ യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ചേരുകയുണ്ടായി . 22 ശനിയാഴ്ച നടന്ന പൊതു സമ്മേളനം മേയർ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു , കൂടാതെ റാന്നിയിൽ നിന്നും പരിപാടിയിൽ പങ്കെടുത്ത ഐ ത്തല മുൻ പഞ്ചായത്തു മെമെബർ വത്സമ്മ എബ്രഹാം , കാഞ്ഞിരത്താമല എം എസ് സി എൽ പി എസ് മുൻ ഹെഡ് മിസ്ട്രസ് സാറാമ്മ വി എസ് എന്നിവർ ആശംസ അറിയിച്ചു സംസാരിക്കുകയും ചെയ്തു പരിപാടിയിൽ റാന്നി അസോസിയേഷൻ പ്രെസിഡെൻ വിനോജ് സൈമൺ സ്വാഗതം ആശംസിച്ചു സെക്രട്ടറി അനീഷ് ജോൺ റിപ്പോർട് വായിക്കുകയും ട്രെഷറർ അജിത് യൂണിറ്റാണ് നന്ദി പറയുകയും ചെയ്തു

ഇത്തരം കുടി ചേരലുകൾ നാടിൻറെ നന്മക്കുതകുന്നവയായി തീരണം എന്ന് മറുപടി പ്രസംഗത്തിൽ ഫാദർ സജി അഭ്യർത്ഥിച്ചു . യു കെയിൽ താമസിക്കുന്ന മലയാളികൾ വിവിധ പ്രവർത്തനങ്ങളിലൂടെ യു കെയുടെ പൊതു സമൂഹത്തിൽ സൃഷ്ടിക്കേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റി ഉൽഘാടന പ്രാസംഗികൻ മേയർ ടോം ആദിത്യ ചുണ്ടി കാട്ടി . ദേശിയ ഗാനത്തോടെ പരിപാടികൾ പര്യവസാനിച്ചു പിന്നീട് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി . കുരുവിള തോമസിനെ പ്രെസിഡെന്റായും സുധിൻ മഡോളിൽ ഭാസ്കറിനെ സെക്രട്ടറിയായും ഐക്യകണ്ഡേന യോഗം തെരെഞ്ഞെടുത്തു . ട്രെഷറർ ആയി സുനീഷ് ജെയിംസ് കുന്നിരിക്കലിനെയും തെരെഞ്ഞെടുത്തു കൂടാതെ കമ്മറ്റി അംഗംങ്ങളായി അജിത് ഉണ്ണിട്ടൻ , വിനോജ് സൈമൺ , അനീഷ് ജോൺ , ജയകുമാർ നായർ ,അനിൽ നെല്ലിക്കൽ ബിനു മതംപറമ്പിൽ , രാജീവ് എബ്രഹാം , രാജി കുരിയൻ , മനോ പുത്തൻപുരക്കൽ ,മജു തോമസ് , ,ജിജി തോമസ് , രഞ്ജി ഉണ്ണി ട്ടൻ , പ്രേമിനോ എബ്രഹാം ഫിലിപ്പുകുട്ടി പുല്ലമ്പള്ളിൽ , ജോമോൻ ഇളംപുരയിടേതു ,കുരിയാക്കോസ് ഉണ്ണിട്ടൻ എന്നിവരെയും തെരെഞ്ഞെടുക്കുകയുണ്ടായി . യുക്മയുടെ വള്ളം കളിയിൽ മത്സരിക്കുവാൻ പൊതുയോഗത്തിൽ തീരുമാനിക്കുകയുണ്ടായി കൂടാതെ മുൻ വര്ഷം പോലെ തന്നേ അടുത്ത വർഷവും മുന്ന് ദിവസത്തെ ക്യാമ്പായി തന്നേ കൂടുവാൻ തീരുമാനിച്ചു . 2020 സെപ്റ്റംബർ മാസം 11 , 12 , 13 തീയതികളിൽ ക്യാമ്പ് കുടുവാനും തീരുമാനിച്ചു

ബ്രിട്ടനിലെത്തിയ മുഴുവൻ റാന്നി നിവാസികളും ക്യമ്പിലെത്തി അടുത്ത വർഷത്തെ സംഗമം വാൻ വിജയമാക്കി തീർക്കണം എന്ന് പ്രസിഡന്റ് ജോ സെക്രട്ടറി , സുധിൻ, ട്രെഷറർ സുനീഷ് എന്നിവർ അഭ്യർത്ഥിച്ചു . സുനോജ് സൈമൺ , ബില്ലു എബ്രഹാം, ജോജി ഇളംപുരയിടത്തിൽ , ജോമോൻ ജോസ് , എബി മോൻ , സോജൻ ജോൺ , മനോജ് സൈമൺ ,ബിന്നി മുരിക്കോലിപ്പുഴ , എന്നിവർ പരിപാടികൾക്ക് നേത്യുത്വം നൽകി .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles