സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു; യുവാവിന്റെ ആരോഗ്യനിലയിലും പുരോഗതി, ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങി

by News Desk 6 | June 8, 2019 4:43 am

നിപ വൈറസ് ബാധിതനായ യുവാവിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഇന്നലെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്

സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിപ ഭീഷണി ഒഴിയുന്നതായ വിലയിരുത്തലുകൾ. നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇടക്ക് ചെറിയ പനി ഉണ്ടാകുന്നുണ്ടെങ്കിലും നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. മാതാവുമായി യുവാവ് സംസാരിക്കുകയും ചെയ്തു. ചികിൽസയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ യോഗം ചേര്‍ന്ന് തുടര്‍ചികിത്സ നടപടികള്‍ ചര്‍ച്ച ചെയ്തു. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 318 പേരില്‍ 52 പേര്‍ ഇപ്പോഴും തീവ്രനിരീക്ഷണത്തിലാണ്. ബാക്കി 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി തുടരുകയാണ്. ഐസലേഷേൻ വാർഡിലെ കിടക്കകളുടെ എണ്ണം എട്ടിൽ നിന്ന് മുപ്പത്തിരണ്ടായി ഉയർത്തിയിട്ടുണ്ട്.

പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10000 ത്രീ ലെയര്‍ മാസ്‌കുകള്‍ കൂടി എത്തിച്ചു. 450 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. സൈബര്‍ മോണിറ്ററിങ് ടീം നിപയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികളും ശക്തമാക്കിയിട്ടുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്.

Endnotes:
  1. കടുത്ത ഒറ്റപ്പെടലിലും ഭീതിയിലും ഒരു നഗരം . പ്രേതനഗരം പോലെ ആളൊഴി‍ഞ്ഞ വീഥികൾ .ചൈനയിലെ വുഹാൻ നഗരത്തിലെ കാഴ്ചകൾ ഞെട്ടിക്കുന്നത്: http://malayalamuk.com/a-city-of-extreme-isolation-and-fear/
  2. നിപ്പ കൊണ്ടുവന്നത് പഴംതീനി വവ്വാലുകൾ തന്നെ; 12 സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം: http://malayalamuk.com/nipah-virus-harsh-vardhan-ernakulum-district-kerala-lok-sabha-nipah-virus/
  3. നിപ വൈറസ് സാധ്യത; വീണ്ടും അതീവ ജാഗ്രത നിർദ്ദേശം നല്‍കി കേന്ദ്ര ആരോഗ്യവകുപ്പ്: http://malayalamuk.com/nipah-virus-in-india/
  4. സൂക്ഷിക്കുക കേരളത്തിൽ മുറി വൈദ്യന്മാർ ഇറങ്ങിയിട്ടുണ്ട്. കൊറോണാ വൈറസിനെ തടയുമെന്നുള്ള രീതിയിൽ അബദ്ധങ്ങൾ പ്രചരിക്കുന്നു.: http://malayalamuk.com/myths-about-corona-virus-doctor-explain/
  5. നിപ ബാധ :യുവാവുമായി സമ്പര്‍ക്കമുണ്ടായ 50 പേര്‍ നിരീക്ഷണത്തില്‍, പ്രതിരോധിച്ച് പരിചയമുള്ള ഡോക്ടറുമാരുടെ അഞ്ചാംഗ സംഘം കൊച്ചിയിലേക്ക്; ഭയപ്പെടേണ്ട, കരുതലോടെ പ്രതിരോധം….: http://malayalamuk.com/nipah-virus-kochi/
  6. ഭീതി നിറച്ച് കൊറോണ വൈറസ് ; ബർമിംഗ്ഹാമിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതലുകൾ എടുക്കാതെയുള്ള പരിചരണം ആശങ്കയ്ക്ക് കാരണമാകുന്നു: http://malayalamuk.com/a-man-has-been-hospitalized-in-birmingham-for-symptoms/

Source URL: http://malayalamuk.com/relief-for-authorities-as-six-patients-under-watch-for-nipah-virus-in-kerala/