റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജി വെച്ച് തന്നോട് മാപ്പ് പറയാനെത്തിയ മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍

by News Desk 6 | January 12, 2018 8:35 am

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. മാധ്യമപ്രവര്‍ത്തകനായ ദീപു അബി വര്‍ഗീസിനൊപ്പമുള്ള സെല്‍ഫിയുള്‍പ്പെടെ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂര്‍ പ്രതികരിച്ചത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് തന്നെ ഉപദ്രവിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമായിരുന്നു ദീപുവിന് ലഭിച്ചത്. ഇതിനു ശേഷമാണ് ഇദ്ദേഹം രാജി വെച്ചത്. തന്റെ പെരുമാറ്റത്തിന് മാപ്പു പറയാനായാണ് ദീപു എത്തിയതെന്നും ഇത് തന്നെ സ്പര്‍ശിച്ചെന്നും തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ മാന്യതയെ അഭിനന്ദിക്കുന്നു. മാധ്യമപ്രവര്‍ത്തനം എന്ന പേരില്‍ ചെയ്തു കൂട്ടാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ആദര്‍ശവാന്‍മാരായ നിരവധി യുവ മാധ്യമപ്രവര്‍ത്തകരെ ഇതില്‍ നിന്ന് പിന്നോട്ടടിപ്പിക്കും. മാധ്യമ ഉടമകളായ ചില അവതാരകര്‍ക്ക് മനസാക്ഷിക്കുത്ത് ഇല്ലെന്നും അര്‍ണാബ് ഗോസ്വാമിയുടെ പേര് പറയാതെ ശശി തരൂര്‍ പറഞ്ഞു.

ധാര്‍മ്മികതയും മാന്യതയുമാണ് അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങളെന്നും പണത്തിന് വേണ്ടി അവ ഉപേക്ഷിക്കുക എന്നത് ഭൂരിഭാഗം പേര്‍ക്കും പ്രയാസമാണെന്നും തരൂര്‍ പറഞ്ഞു. ‘ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല’ (#UDontHave2Lie4ALiving) എന്ന ഹാഷ് ടാഗോടെയാണ് തരൂരിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Endnotes:
  1. സുനന്ദ പുഷ്‌കറിന്റേത് ആസൂത്രിത കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അര്‍ണാബിന്റെ റിപബ്ലിക് ടിവി; സംഭാഷണങ്ങള്‍ ഉടന്‍ പുറത്തുവിടും: http://malayalamuk.com/sunatha-pushkar-issue/
  2. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി ശശി തരൂര്‍; എല്ലാം മൂന്നാംകിട മാധ്യമ സൃഷ്ടി: http://malayalamuk.com/channels-attraction-seeking-attempt-shashi-tharoor-reacts-to-allegations/
  3. സുനന്ദ പുഷ്കറുടെ മരണം : അപൂര്‍വ്വമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശശി തരൂര്‍ വിധേയനായി, അഗ്നിശുദ്ധി വരുത്താനുറച്ച് കോണ്‍ഗ്രസിന്‍റെ ഹൈടെക് ലീഡര്‍: http://malayalamuk.com/sunanda-pushkar-murder-case-shasi-tharoor/
  4. അര്‍ണാബ് ഗോസ്വാമിക്ക് മറുപടി കൊടുത്ത എം.ബി.രാജേഷിനെ അഭിനന്ദിച്ച് വി.ടി.ബല്‍റാം: http://malayalamuk.com/vt-balram-apreciates-mb-rajes/
  5. ശശി തരൂര്‍ ബിജെപിയിലേക്ക്!! തരൂരിന് പറയാനുള്ളത്: http://malayalamuk.com/shasi-tharoor/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 21 ഇറച്ചിക്കറിയും പോലീസും: http://malayalamuk.com/auto-biography-of-karoor-soman-part-21/

Source URL: http://malayalamuk.com/republic-journo-resigns-after-allegations-of-being-a-congress/