ഒരേസമയം രണ്ടു ജീവൻ രക്ഷിക്കുക മാത്രമാണ് അന്ന് മനസിലുണ്ടായിരുന്നത്. പ്രളയത്തിൽ പെട്ട് ആലുവ ചെങ്ങമനാട്ടു കെട്ടിട്ടിന്റെ മുകളിൽ അഭയം തേടിയ ഗർഭിണിയെ രക്ഷിച്ച നാവവികസേനയിലെ മലയാളി കമാൻഡർവിജയ് വർമയ്ക്ക് ആ നിമിഷങ്ങൾ മറക്കാൻ കഴിയുന്നില്ല. വിജയ് വർമയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിനേഴിനു രാവിലെ കളത്തിങ്ങൽ സാജിദ ജബീലിനെ ഹെലികോപ്ടറിൽ രക്ഷിച്ച് നേവൽബേസിലെ ആശുപത്രിയിലെത്തിച്ചിരുന്നു. അന്ന് ഉച്ചയോടെ സാജിദ ആൺകുഞ്ഞിന് ജന്മം നൽകി.
പ്രളയ രക്ഷാപ്രവർത്തനത്തിലായിരുന്നു വിജയ് വർമയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സമ്മാനങ്ങളുമായി നേവൽബേലിസെ ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദർശിച്ചു.

സാജിദ കുടുങ്ങിപ്പോയ കെട്ടിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടിരുന്നു.. ചുറ്റുപാടും വെള്ളവും മരങ്ങളും മാത്രം. ഡോ. മഹേഷിനെ ആദ്യം താഴെയിറക്കി. ഉടൻ ആശുപത്രിയിലേക്കു മാറ്റണമെന്നു ഡോക്ടർ ആവശ്യപ്പെട്ടു. പൂർണ ഗർഭിണിയെ ഹെലികോപ്ടറിലേക്കേ് ഉയർത്തുന്നതിൽ അൽപം അപകട സാധ്യതയുണ്ടായിരുന്നു. എങ്കിലും രണ്ടുജീവൻ രക്ഷിക്കേണ്ട സാഹചര്യമായതിനാൽ മറ്റൊനുന്നും ആലോചിച്ചില്ല.

സാജിദ ധൈര്യപൂർവം തയ്യാറാകുകകയും നിർദേശങ്ങളെല്ലാംഅക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. അന്ന് ഹെലികോപ്ടർ പകർത്തിയ വിജയ് വർമ പറയഞ്ഞു. മൂന്നാമത്തെ പ്രസവമായിരുന്നതിനാൽ സുഖപ്രസവമായിരിക്കുമെന്നുറപ്പായിരുന്നുവെന്ന് സാജിദയെ പരിചരിച്ച ഡോ. തമന്ന പറയുന്നു.