ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ബെഡ്‌ഫോര്‍ഡില്‍ ശനിയും ഞായറും

ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ബെഡ്‌ഫോര്‍ഡില്‍ ശനിയും ഞായറും
March 22 06:22 2018 Print This Article

അപ്പച്ചന്‍ കണ്ണഞ്ചിറ

ബെഡ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബെഡ്‌ഫോര്‍ഡില്‍ ഫാ.ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല ധ്യാനം 24,25 തീയതികളില്‍ (ശനി,ഞായര്‍) നടത്തപ്പെടും. ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയാണ് ഈ ദ്വിദിന ധ്യാനം സംഘടിപ്പിക്കുന്നത്.

ഉപവിയിലും, പ്രാര്‍ത്ഥനയിലും ആയിരിക്കുന്ന വലിയ നോമ്പ് കാലത്തില്‍ തിരുവചനം ധ്യാനിച്ചു കൊണ്ട് അനുതാപത്തിന്റെയും എളിമയുടെയും നിറവിലാകുവാനും യേശു നല്‍കുന്ന പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉത്ഥാന അനുഭവത്തിലേക്ക് വളരുവാനും ഷൈജു അച്ചന്റെ നോമ്പുകാല ധ്യാന ചിന്തകള്‍ ഏറെ സഹായകരമാവും.

കരുണയുടെ വാതില്‍ സദാ തുറന്നിരിക്കുന്ന സ്‌നേഹപിതാവായ യേശുവിങ്കലേക്കു നമ്മുടെ ഹൃദയവും മനസ്സും ചേര്‍ത്തു വെച്ച് തിരുവചനം ശ്രവിക്കുവാനും, അതിലൂടെ ദൈവകൃപ പ്രാപിക്കുവാനും ഫാ.സാജു മുല്ലശ്ശേരി ഏവരെയും സസ്‌നേഹം ക്ഷണിക്കുകയും അനുഗ്രഹീതമായ വിശുദ്ധവാരം ആശംശിക്കുകയും ചെയ്യുന്നു.

കിഡ്‌സ് ഫോര്‍ കിങ്ഡം സെഹിയോന്‍ യു കെ ടീം കുട്ടികള്‍ക്കായി ശുശ്രുഷകള്‍ ഒരുക്കുന്നതാണ്. വിശുദ്ധ കുര്‍ബ്ബാനയും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

വര്‍ഗ്ഗീസ് ജോസഫ്: 07712476521, യൂജിന്‍ തോമസ്: 07727693556, ഷെറീനാ തോമസ്: 07894048957

ധ്യാന സമയം:-

മാര്‍ച്ച് 24 ശനിയാഴ്ച: രാവിലെ 9:30 മുതല്‍ വൈകുന്നേരം 17:00 വരെ
മാര്‍ച്ച് 25 ഞായറാഴ്ച: ഉച്ചക്ക് 14:00 മുതല്‍ വൈകുന്നേരം 19:00 വരെ.

പള്ളിയുടെ വിലാസം:

Our Lady Of Catholic Church,Kempston,MK42 8QB

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles