പ്രതീക്ഷകൾക്ക് പാടെ മങ്ങൽ ഏറ്റു…! വിമാന അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തിയ മൃതദേഹം സലയുടേതായാകരുതെ, മനമുരുകി പ്രാർത്ഥിക്കുകയാണ് ഫുട്‌ബോൾ ലോകം

പ്രതീക്ഷകൾക്ക് പാടെ മങ്ങൽ ഏറ്റു…!  വിമാന അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തിയ മൃതദേഹം സലയുടേതായാകരുതെ,  മനമുരുകി പ്രാർത്ഥിക്കുകയാണ് ഫുട്‌ബോൾ ലോകം
February 06 06:30 2019 Print This Article

കുസൃതി നിറഞ്ഞ കണ്ണുകളും ചടുല ചലനങ്ങളുമായി എമിലിയാനോ സല തിരിച്ചെത്തുമെന്ന പ്രതീക്ഷകൾക്ക് പാടെ മങ്ങൽ ഏറ്റു കഴിഞ്ഞു. കാർഡിഫ് സിറ്റിയുടെ അർജന്റീനിയൻ സ്ട്രൈക്കർ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തിയ മൃതദേഹം സലയുടേതായാകരുതെ എന്ന് മനമുരുകി പ്രാർത്ഥിക്കുകയാണ് ലോകം. ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചത്.

മൃതദേഹം കണ്ടെത്തിയ കാര്യം സലയുടേയും അദ്ദേഹം സഞ്ചരിച്ച ചെറു വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണിന്റേയും കുടുംബത്തെയും അധികൃതർ അറിയിക്കുകയും ചെയ്തു. എന്നാൽ മൃതദേഹം ആരുടേതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ, സല ജീവനോടെയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫുട്ബോൾ ലോകത്തിന്റെ ഒന്നടങ്കം പിന്തുണച്ചതോടെ അദ്ദേഹത്തിന്റെ കുടുംബമാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. ഇതനുസരിച്ച് സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സ് നയിച്ച സംഘമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

സ്വന്തം സഹോദരന്റെ തിരോധാനത്തിൽ മനമുരുകുന്ന സഹോദരി റോമിനയാണ് കണ്ണീർ കാഴ്ച. സല ഒരു പോരാളിയാണ് അവൻ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു കരച്ചിൽ തുടച്ചു കൊണ്ട് റൊമിന പറയുന്നു. റോമിന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സലയുടെ ആരാധകരുടെ ഹൃദയം തകർക്കുന്നത്. സല തിരിച്ചു വരുന്നതു കാത്ത് സലയുടെ പ്രിയപ്പെട്ട നായ നാല യജമാനനെ കാത്തിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കണ്ണീർ നനവ് പടർത്തുന്നതും.

ദ ലയൺ കിങ്ങ് എന്ന ചിത്രത്തിലെ നാല എന്ന കഥാപാത്രത്തെ അനുസ്മരിച്ചു കൊണ്ടാണ് സല തന്റെ പ്രിയ നായയെ നാല എന്ന് നാമകരണം ചെയ്തത്. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles