ന്യൂമോണിയ ബാധിച്ച് റോണാള്‍ഡോ ഗുരുതരാവസ്ഥയിൽ ഐസിയുവില്‍: ആശങ്കയോടെ ഫുട്‌ബോൾ ലോകം…

ന്യൂമോണിയ ബാധിച്ച് റോണാള്‍ഡോ ഗുരുതരാവസ്ഥയിൽ ഐസിയുവില്‍: ആശങ്കയോടെ ഫുട്‌ബോൾ ലോകം…
August 13 07:56 2018 Print This Article

നാല് ലോകകപ്പുകൾ നേടിയത് 15 ഗോളുകൾ. ജർമ്മനിയുടെ ഇതിഹാസതാരം ജെറാൾഡ് മുളളറുടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ യുവതാരം വിശേഷണങ്ങൾ എറെയുണ്ടായിരുന്നു മെസിയുഗത്തിനു മുൻപ് ഫുട്ബോൾ ലോകം അടക്കിവാണ ബ്രസീലീയൻ ഇതാഹസം റൊണോൾഡോയ്ക്ക്. ലോകകപ്പിവെ ഫുട്ബോൾ വേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലാണ് റൊണാൾഡോ. മൂന്നു തവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുളള പുരസ്കാരം തേടിയെത്തിയിട്ടുണ്ട് ഈ പ്രതിഭാശാലിയെ.

എന്നാൽ ബ്രസീലിൽ നിന്ന് കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ബ്രസീലിന്റെ എക്കാലത്തേയും വലിയ ഇതിഹാസങ്ങളിലൊരാളായ റൊണാള്‍ഡോ ഗുരുതരാവസ്ഥയിലെന്നായിരുന്നു റിപ്പോർട്ടുകൾ. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായിരുന്ന റൊണാള്‍ഡോ സ്പാനിഷ് ദ്വീപ് ഇബീസയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് ഇതിഹാസതാരമെന്ന് പ്രാദേശിക മാധ്യമം ഡയറിയോ ഡി ഇബീസ റിപ്പോര്‍ട്ടു ചെയ്തു.

അവധിക്കാലം ചെലവഴിക്കാനായി ഇബീസിയയില്‍ എത്തിയ 41 കാരനായ താരത്തിന് ന്യൂമോണിയ പിടികൂടുകയായിരുന്നു.  താരത്തിന്റെ സ്വകാര്യത കണക്കിലെടുത്താണ് കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാത്തത്. ബ്രസീലിന്റെ എക്കാലത്തേയും മികച്ച സ്ട്രൈക്കര്‍മാരിലൊരാളാണ് റൊണാള്‍ഡോ .1994, 2002 എന്നീ ലോകകപ്പുകള്‍ ബ്രസീല്‍ ഉയര്‍ത്തുമ്പോള്‍ മികച്ച താരം റൊണാൾഡോയായിരുന്നു. റയലിനെ കൂടാതെ ബാഴ്‌സലോണ, ഇന്റര്‍മിലാന്‍ എസീ മിലാന്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും റൊണാള്‍ഡോ ബൂട്ടണിഞ്ഞിട്ടുണ്ട്..

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles