കുട്ടനാടിന്റെ വിസ്മയ ചക്രവര്‍ത്തി റോയ് കുട്ടനാട് യുകെയിലെ വേദികളില്‍ മാന്ത്രിക തരംഗമായ് മാറുന്നു

കുട്ടനാടിന്റെ വിസ്മയ ചക്രവര്‍ത്തി റോയ് കുട്ടനാട് യുകെയിലെ വേദികളില്‍ മാന്ത്രിക തരംഗമായ് മാറുന്നു

ബിജു മൂന്നാനപ്പള്ളി

ദൈവത്തിന്റെ സ്വന്തം നാട്ടില്‍, പ്രകൃതി സൗന്ദര്യം കൊണ്ട് വിസ്മയം തീര്‍ത്ത കുട്ടനാട്ടില്‍ നിന്നും യുകെയിലെത്തി ഇന്ദ്രജാലത്തിന്റെ വിസ്മയപ്പൂമഴ സൃഷ്ടിക്കുകയാണ് യുവമാന്ത്രികന്‍ റോയ് കുട്ടനാട്. വര്‍ഷങ്ങളുടെ പരിശീലന വൈദഗ്ദ്ധ്യവും വ്യത്യസ്തതയുടെ മാന്ത്രിക വിദ്യകളുമായി റോയ് കുട്ടനാട് മാന്ത്രിക രംഗത്ത് ശ്രദ്ധേയനായി മാറുന്നു.

ഡേവിഡ് കോപ്പര്‍ഫിന്‍സും പോള്‍ ഡാനിയേലും അടക്കമുള്ള ലോക മാന്ത്രിക രാജാക്കന്മാരും മലയാളത്തിന്റെ മാന്ത്രിക പ്രതിഭാ സാമ്രാജുകളും മുതുകാടും അടങ്ങുന്ന മാന്ത്രിക രത്നങ്ങളേയും ഗുരുതുല്യരായി കണ്ട് വിസ്മയത്തിന്റെ സ്വന്തം വഴിത്താര തുറക്കുകയാണ് ഈ യുവ മജീഷ്യന്‍ റോയ് കുട്ടനാട്.

ലോകമെമ്പാടുമുള്ള ആസ്വാദകര്‍ക്കുവേണ്ടി വര്‍ഷങ്ങളോളം നിരവധി വേദികള്‍ കീഴടക്കി. ദുബായ് എന്ന വിസ്മയ സാമ്രാജ്യത്തിന്റെ മുക്തകണ്ഠമായ അംഗീകാരം ഏറ്റുവാങ്ങിയാണ് റോയി കുട്ടനാട് ലണ്ടന്‍ നഗരിയുടെ മാന്ത്രികനായി മാറിയിരിക്കുന്നത്.

യഥാര്‍ത്ഥ മുഖം മറച്ച് മുഖപടവുമായി രംഗത്തെത്തി വിസ്മയങ്ങള്‍ക്ക് തുടക്കംകുറിച്ച് അത്ഭുത പെരുമഴ പെയ്യിക്കുമ്പോള്‍ ആസ്വാദക ലക്ഷങ്ങള്‍ക്ക് മാന്ത്രിക ലഹരിയാവുകയാണ് കുട്ടനാടിന്റെയും മലയാളത്തിന്റെ സ്വന്തം മാന്ത്രികന്‍ റോയ് കുട്ടനാട്.

ഏതൊരു മലയാളി യുവാവിനേയും പോലെ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള മണ്ണിനോട് താല്‍ക്കാലികമായി വിടപറഞ്ഞ് ദുബായിലേക്ക് പറക്കുമ്പോള്‍ തന്റെ സ്വപ്നമായിരുന്ന മാജിക് എന്ന കലയേയും തനിക്ക് നഷ്ടമായി എന്നാണ് റോയ് ജോണ്‍ കരുതിയത്. പക്ഷേ തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു ദൈവം ദുബായിയില്‍ റോയിക്ക് വേണ്ടി കരുതിവെച്ചിരുന്നത്.

roy3

മാജിക് എന്ന കലയെ സ്നേഹിക്കുന്നതും തന്നെ അറിയുന്നതുമായ ഒരുപറ്റം സുഹൃത്തുക്കളെ വളരെ പെട്ടെന്നു തന്നെ റോയിക്ക് ലഭിച്ചു. അവരുടെ പ്രോത്സാഹനം റോയിയെ മാജിക്കിലേക്ക് കൂടുതല്‍ അടുപ്പിച്ചു. തുടര്‍ന്നു അമേരിക്കന്‍ മജീഷ്യന്‍ അക്കാദമിയില്‍ നിന്നും കൂടുതല്‍ വിദ്യകളും അഭ്യസിച്ച റോയ് ഒരു തികഞ്ഞ മജീഷ്യന്‍ ആകുകയും ‘റോയി കുട്ടനാട്’ എന്ന നാമം സ്വീകരിക്കുകയും ചെയ്യുകയുണ്ടായി. വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രകളായിരുന്നു പിന്നീടുള്ള ഈ മജീഷ്യന്റെ ജീവിതം. ഈ കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും തന്റെ കഴിവ് പ്രകടിപ്പിക്കുവാനും ആദരവ് നേടുവാനും റോയി കുട്ടനാടിനു സാധിച്ചു.

മറ്റെല്ലാ കലാരൂപങ്ങള്‍ക്കും ലഭിക്കുന്ന ആദരവും അംഗീകാരവും മാജിക് എന്ന കലാരൂപത്തിനും ലഭിക്കണമെന്നു മാത്രമാണ് ഇപ്പോള്‍ യുകെയില്‍ കേംബ്രിഡ്ജില്‍ സ്ഥിരതാമസമാക്കിയ ഈ എളിയ കലാകാരന്റെ ആഗ്രഹം. ഭാര്യയും മകനും അടങ്ങിയ കുടുംബത്തിന്റെയും ഒരു പറ്റം നല്ല സുഹൃത്തുക്കളുടെയും നിസ്തുലമായ പ്രോത്സാഹനം ഈ കലാകാരനെ കൂടുതല്‍ ഉന്നതിയിലേക്ക് നടക്കാന്‍ സഹായിക്കുന്നു. മാജിക്കില്‍ തന്‍റെ സന്തത സഹചാരിയായിരുന്ന മൂത്ത മകന്‍ റോണിയുടെ അപകടമരണം റോയിയെ കുറച്ച് കാലം മാജിക് വേദികളില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചിരുന്നു. കൂട്ടുകാര്‍ക്കൊപ്പം നീന്തലില്‍ പങ്കെടുക്കവേ ഉണ്ടായ അപകടത്തിലൂടെ മകന്‍ റോണിയെ വിധി തട്ടിയെടുത്ത സംഭവം റോയിയെ മാനസികമായി തളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാജിക് വഴികളിലേക്ക് തിരികെയെത്തിയ റോയ് ഭാവിയില്‍ തന്റെ പിന്‍തുടര്‍ച്ചകാരനാകുവാന്‍ വേണ്ടി ഇളയ മകനെ വേണ്ടവിധം പരിശീലിപ്പിച്ചു വരികയാണ്. തന്റെ മകനോടൊപ്പം മറ്റുള്ളവരെയും ഈ വിദ്യ പഠിപ്പിക്കുവാന്‍ ഈ കലാകാരന്‍ സന്നദ്ധനാണ്.

roy2

മാജിക്, വിസ്മയകലയുടെ ആവിഷ്‌കാരം

കുട്ടനാട് എന്ന മനോഹരമായ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന റോയി കുട്ടനാട്, വിസ്മയ കലയോടുള്ള തന്റെ ആത്മാര്‍ത്ഥതയും കഠിന പരിശീലനവും കൊണ്ട് വളരെവേഗം തന്നെ മാന്ത്രികലോകത്തിനു പ്രിയങ്കരനായിത്തീര്‍ന്നു. ഡേവിഡ് കോപ്പര്‍ഫിന്‍സും പോള്‍ഡാനിയേലും പോലുള്ള ലോകമാന്ത്രിക ചക്രവര്‍ത്തിമാരേയും മലയാളക്കരയുടെ അഭിമാനഭാജനങ്ങളായ മുതുകാടിനേയും സാമ്രാജിനേയും മറ്റും ഗുരുതുല്യരായി കാണുന്ന റോയി കുട്ടനാട് നിങ്ങളുടെ ഏവരുടെയും ആത്മാര്‍ത്ഥമായ സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് ഈ മനോഹരമായ വേദിയില്‍ തന്റെ ഇന്ദ്രജാലത്തിന്റെ കണ്‍കെട്ട് ആരംഭിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ 787 ഓളം വേദികള്‍ അടക്കം ലോകമെമ്പാടുമായി ആയിരത്തില്‍ അധികംവേദികളില്‍ പ്രതിഭ തെളിയിച്ച പ്രശസ്ത മജീഷ്യനനാണ് റോയ് കുട്ടനാട്. 2200 ഏറെ പൗണ്ട് മുടക്കി എയര്‍ കാര്‍ഗോ വഴി ദുബായില്‍ നനിന്നുമാണ് റോയ് മാജിക്കിനനായുള്ള ഉപകരണങ്ങള്‍ യുകെയില്‍ എത്തിച്ചത്. ഒരു മനുഷ്യനെ മുറിച്ച് മാറ്റി പിന്നീട് വീണ്ടും യോജിപ്പിക്കുന്ന ഏറ്റവും അപകടം പിടിച്ച മാജിക് ചെയ്യാനനുളള പ്രത്യേക മാജിക് ഉപകരണവും ഫയര്‍ എസ്‌കേപ്പ് ചെയ്യുന്നതിനനുള്ള ഉപകരണങ്ങളും റോയിയുടെ കയ്യില്‍ ഉണ്ട്.

roy1

ഫയര്‍ എസ്‌കേപ്പ് ചെയ്യുന്നതിനന് യുകെയുടെ നിയമ തടസ്സമാണ് ഇപ്പോള്‍ റോയ്ക്ക് പ്രതികൂലമായി നനില്‍ക്കുന്നത്. മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി കാണികള്‍ക്ക് മാജിക്കിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുവാനനും റോയ് തയ്യാറായി കഴിഞ്ഞു. ഓള്‍ കേരളാ മാജിക് അസോസിയേഷന്‍, ഐബിഎം യുഎസ്എ എന്നിവയുടെ അംഗീകാരമുള്ള റോയ് പ്രശസ്ത മജീഷ്യന്‍ മാരായ ആര്‍കെ മലയത്ത്, ഷിബു പ്രഭ എന്നിവരില്‍ നിന്നും മാജിക് അഭ്യസിച്ചു. ഇതില്‍ ആര്‍ കെ മലയത്ത് മുതുകാട് അടക്കം ഒട്ടേറെ മജീഷ്യന്മാരുടെ ഗുരുക്കളാണ്.

നാട്ടിലെ മാജിക് പഠനനങ്ങളെ തുടര്‍ന്ന് ദുബായില്‍ എത്തിയ റോയ് മജീഷ്യന്‍ ടോമി മാഞ്ചൂരാനനില്‍ നനിന്നും മാജിക് അഭ്യസിച്ചു. പിന്നീട്, അബുദാബി, ദുബായ്, ഷാര്‍ജ, ഫ്യുജറ, റാസല്‍ കൈമ, കോര്‍ഫക്കാന്‍ അടക്കം ദുബായിലെ ഏഴ് എമിറേറ്റ്‌സുകളിലുമായി 787 ഓളം വേദികളില്‍ തന്റെ ഇന്ദ്രജാല പ്രകടനം നടത്തി ഏറെ കയ്യടികള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

2007 ല്‍ തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് ഉള്ള എയര്‍ ലങ്ക ഫ്‌ളൈറ്റില്‍ യാത്രാ മധ്യേ അര മണിക്കൂര്‍ നടത്തിയ ഇന്ദ്രജാല പ്രകടനം തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത അനുഭവങ്ങളില്‍ ഒന്നാണെന്ന് മജീഷ്യന്‍ റോയ് കുട്ടനാട് പറയുന്നു. രാജസഥാന്‍, ഡല്‍ഹി ഉള്‍പ്പെടെ പത്തോളം വേദികളില്‍ ഇന്ത്യയിലും വിസ്മയ പ്രകടനനം റോയ് കാഴ്ചവച്ചിട്ടുണ്ട്.

ബര്‍മിങ്ഹാം, ഈസ്റ്റ്ഹാം, കേംബ്രിഡ്ജ്, ലണ്ടന്‍ ഉള്‍പ്പെടെ യുകെയില്‍ പതിനനാറോളം വേദികളില്‍ റോയ് ഇന്ദ്രജാല പ്രകടനനം കാഴ്ച വച്ചിട്ടുണ്ട്. ഡേവിസ് കോപ്പര്‍ ഫിന്‍സും പോള്‍ ഡാനിയേലും അടക്കമുള്ള എല്ലാ മാന്ത്രികരേയും മലയാളത്തിന്റെ മാന്ത്രിക പ്രതിഭകളായ മുതുകാട്, സാംരാജ്, അടക്കമുള്ളവരെയും ഗുരുതുല്യരായി താന്‍ കാണുന്നതായി പറയുന്ന റോയ് ഇപ്പോള്‍ വളരെ തിരക്കുള്ള മാന്ത്രികനാണ്. നാളെ സൌത്താംപ്ടനില്‍ ഒരു സ്വകാര്യ ചടങ്ങില്‍ റോയ് മാന്ത്രിക വിദ്യകള്‍ അവതരിപ്പിക്കുന്നുണ്ട്. ഭാര്യ ലിസി. റോഷന്‍ ആണ് മകന്‍.

റോയിയെ ബന്ധപ്പെടേണ്ട നമ്പര്‍ – 07988444567.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,646

More Latest News

മുംബൈയിൽ മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത്, വംശനാശം നേരിട്ട ഭീമൻ കൊമ്പൻ സൗഫിഷ്

സോഫിഷ് എന്നറിയപ്പെടുന്ന നീണ്ടമൂക്കും ഇരുവശവും ഈർച്ചവാളിനു സമാനമായ പല്ലുകളുമുള്ള മത്സ്യം കൊമ്പൻ സ്രാവാണെന്നു ഗവേഷകർ പറഞ്ഞു. അതീവ വംശനാശന ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്രാവ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ ജീവികളെ പിടിക്കുന്നത് കുറ്റകരമാണ്.

സ്ത്രീ പീഡനം തിരക്കഥാകൃത്തിന് (നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി) തടവുശിക്ഷ; മൂന്നര വർഷം തടവും,40,000രൂപ

കേരളത്തിൽ നിന്നു നാഗാലൻഡിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത അവതരണ ശൈലി കൊണ്ടും ചിത്രീകരണം കൊണ്ടും ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹമ്മദ് ഷാഹിറും ഏറെ ശ്രദ്ധിക്കപ്പെട്ടു

മിഷേല്‍ ഷാജിയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു; റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായകവിവരങ്ങള്‍

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് കാക്കനാട് ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. മരണത്തിലെ ദുരൂഹത തുടരുന്നതിനിടയിൽ ലഭിച്ച ഈ രാസപരിശോധനാ ഫലം വളരെ നിർണ്ണായകമാണ്.

കൊല്ലത്ത് വീണ്ടും പെൺകുട്ടിയുടെ ദുരൂഹ മരണം; പന്ത്രണ്ടു വയസ്സുകാരി തൂങ്ങിമരിച്ച നിലയിൽ

രാവിലെ എട്ടുമണിയോടു കൂടിയാണ് കുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വീണുകിട്ടിയ ഭാഗ്യം എന്ന നിലയിൽ മന്ത്രികുപ്പായവും തുന്നി തോമസ് ചാണ്ടി വിമാനമിറങ്ങി; കച്ചവടക്കാരന്

ആ തനിക്ക് മന്ത്രിയായി വകുപ്പ് നടത്തിക്കൊണ്ടുപോകുക അത്ര വലിയ കാര്യമല്ലെന്നാണ് തോമസ് ചാണ്ടി പറയുന്നത്. ശശീന്ദ്രൻ തെറ്റു ചെയ്തിട്ടില്ല എന്ന തെളിഞ്ഞാൽ ആ സെക്കൻഡിൽ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്നും എന്നാൽ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സംഭവങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തോമസ്ചാണ്ടി പറഞ്ഞു.എന്നാൽ വ്യവസായി പ്ശ്ചാത്തമുള്ള തോമസ്ചാണ്ടി ഇടതുപക്ഷ മന്ത്രിസഭയിൽഅംഗമാകുന്നതിനോട് സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

ഇന്ത്യൻ വിജയഗാഥ തുടരുന്നു.... ധര്‍മ്മശാല ടെസ്റ്റ് ഓസ്‌ട്രേലിയയെതകർത്തത് എട്ട് വിക്കറ്റിന്; രവീന്ദ്ര ജഡേജ

രണ്ടാം ദിവസം ഇന്ത്യക്കായി ലോകേശ് രാഹുല്‍ ചേതേശ്വര്‍ പൂജാര എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രാഹുല്‍ 124 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തപ്പോള്‍ പൂജാര 151 പന്തില്‍ ആറ് ബൗണ്ടറി സഹിതം 57 റണ്‍സെടുത്തു. രഹാന 46ഉം അശ്വിന്‍ 30ഉം റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 11 കരുണ്‍ നായര്‍ (5) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്‌കോര്‍.

നിങ്ങളുടെ മുകളില്‍ അനുഗ്രഹ പെരുമഴ പെയ്യട്ടെ; ഇതുവരെ 1265 പൗണ്ട് ലഭിച്ചു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1265 പൗണ്ട് ലഭിച്ചു. നിങ്ങള്‍ കാണിക്കുന്ന ഈ നല്ലമനസിന് നിങ്ങളുടെ മുകളില്‍ അനുഗ്രഹം പെരുമഴയായി പെയ്യട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ബാങ്കിന്റെ സമ്മറി സ്‌റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍. കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും. കിഡ്‌നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും സഹായത്തിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ട്രെയിൻ ഇന്ത്യയുടെ മഹാരാജ എക്സ്പ്രസ്സ് കേരളത്തിലേക്ക് സവാരി

നാലു ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപവരെയാണ് മഹാരാജ എക്സ്പ്രസ്സിലെ ടിക്കറ്റ് നിരക്ക്. ഭക്ഷണം സൗജന്യമാണ്. ഒരു രാജകൊട്ടാരത്തിന് സമമാണ് ട്രെയിന് ഉള്‍വശം. 88 പേര്‍ക്കാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യാനാവുക. ആഡംബരത്തിന്റെ അവസാന വാക്ക്. 43 കാബിനുകളാണ് ട്രെയിനിലുള്ളത്. ലോകത്തിലെ എല്ലാ രുചികളും പരിചയപ്പെടുത്തുന്ന ഭക്ഷണ ശാല ഈ ട്രെയിനിന്റെ പ്രത്യേകതയാണ്.

ശശീന്ദ്രന്‍ കുടുങ്ങിയത് ഹണിട്രാപ്പില്‍? ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചതായി സൂചന

തിരുവനന്തപുരം: ഓഡിയോ േേടപ്പില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാല്കാരിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. നിരന്തരം ഫോണ്‍ വിളിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചെലവ് കുറയ്ക്കുന്നതിനായി ചില വസ്തുരക്കള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു

ലണ്ടന്‍: സാമ്പത്തികച്ചെലവ് കുറ്ക്കുന്നതിന്റെ ഭാഗമായി ചില മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗികള്‍ക്ക് നല്‍കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു. ട്രാവല്‍ വാക്‌സിനേഷനുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ഉള്ളത്. ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എച്ച്എ,് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിധത്തില്‍ ലാഭിക്കുന്ന പണം പുതിയ തെറാപ്പികള്‍ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് സ്റ്റീവന്‍സ് വ്യക്തമാക്കുന്നത്.

പകുതിയിലേറെ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി ഭക്ഷണം കഴിക്കുന്നത് മാറ്റിവെക്കുന്നു

ലണ്ടന്‍: അമ്മമാര്‍ക്ക് കുട്ടികള്‍ കഴിഞ്ഞേ എന്തുമുള്ളൂ. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാനായി അവര്‍ സ്വയം ഭക്ഷണം കഴിക്കുന്നതു പോലും ഒഴിവാക്കുന്നു. യംഗ് വിമന്‍സ് ട്രസ്റ്റ് നടത്തിയ പഠനത്തിലും ഇതാണ് കണ്ടെത്തിയിരിക്കുന്നത്. 300 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 25 വയസില്‍ താഴെ പ്രായമുള്ള 46 ശതാനം അമ്മമാരും കുട്ടികള്‍ക്ക ഭക്ഷണം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് കണ്ടെത്തിയത്. അതു മൂലം ശരിയായ ഭക്ഷണം ഇവര്‍ കഴിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.

"ഞാൻ അവനായി പ്രാർത്ഥിക്കുന്നു.. ക്ഷമിക്കുന്നു".. ഓസ്ട്രേലിയയിൽ കുത്തേറ്റ ഫാ.ടോമി മാത്യു തിരുവൾത്താരയിൽ വീണ്ടും ബലിയർപ്പിച്ചു.

ഓസ്ട്രേലിയയിലെ ഫോക്നറിലുള്ള സെന്റ് മാത്യൂസ് ചർച്ചിൽ ഇറ്റാലിയൻ കുർബാനയ്ക്കായി ഒരുങ്ങുന്നതിനിടെ കുത്തേറ്റ ഫാ. ടോമി മാത്യു സുഖം പ്രാപിക്കുന്നു. ഞായറാഴ്ച അദ്ദേഹം വിശുദ്ധ ബലി അർപ്പിച്ചു. തിരുവസ്ത്രങ്ങൾ അണിഞ്ഞ് അൾത്താരയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് 72 വയസുള്ള ഒരാൾ ഫാ.ടോമിയുടെ കഴുത്ത് ലക്ഷ്യമാക്കി കുത്തിയത്. മാർച്ച് 19 ഞായറാഴ്ചയാണ് സംഭവം നടന്നത്. പെട്ടെന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചതിനാൽ കത്തി തിരു വസ്ത്രത്തിലൂടെ ആഴ്ന്നിറങ്ങി ഇടതു ഷോൾഡറിൽ മുറിവുണ്ടാക്കി.

വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണം നടത്തിയ ഖാലിദ് മസൂദ് തീവ്രവാദിയാണെന്ന് 2010ല്‍ സ്ഥിരീകരിച്ചതാണെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണം നടത്തിയ ഖാലിദ് മസൂദ് 2010ല്‍ത്തന്നെ തീവ്രവാദിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍. സൗദി അറേബ്യയില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയ ശേഷം തിരിച്ചെത്തിയതു മുതലാണ് എംഐ 5 പോലെയുള്ള ഏജന്‍സികള്‍ മസൂദിനെ ശ്രദ്ധിച്ചു തുടങ്ങിയത്. ബുധനാഴ്ച നടത്തിയ ആക്രമണത്തിനു മുമ്പായി ഇയാള്‍ ഏജന്‍സികളുടെ നിരീക്ഷണ വലയത്തില്‍ നിന്ന് പുറത്തു പോയിരുന്നു.

എ.കെ. ശശീന്ദ്രനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം

തിരുവനന്തപുരം: എ.കെ.ശശീന്ദ്രന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം. മുഖ്യമന്ത്രിയും ഡിജിപിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. ഏത് അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.