നയം വ്യക്തമാക്കി വ്ലാഡിമിര്‍ പുടിന്‍; യുഎസുമായുള്ള ആണവക്കരാറിൽ നിന്നും പിന്‍മാറുമെന്ന മുന്നറിയിപ്പുമായി റഷ്യ

by News Desk 6 | June 7, 2019 6:44 am

അമേരിക്കയുമായുള്ള ആണവായുധ കരാറില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമി‌ര്‍ പുടിന്‍. 2021 ല്‍ കാലാവധി തീരുന്ന ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കുന്നതില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍ കുറ്റപ്പെടുത്തി.

ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 2010ലാണ് അന്നത്തെ അമേരിക്കന്‍ പ്രസി‍ഡന്റ് ബാരക് ഒബാമയും റഷ്യന്‍ പ്രസ‍ി‍ഡന്റ് ദിമിത്രി മെദ്‌വദേവും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. സ്ട്രാറ്റജിക് ആംസ് റി‍ഡക്ഷന്‍ ട്രീറ്റി എന്ന സ്റ്റാര്‍ട്ട് കരാറിന്റെ കാലാവധി തീരാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോളാണ് ഇതില്‍ നിന്ന് പിന്‍മാറേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തുവരുന്നത്. കരാര്‍ തുടരാമെന്ന് റഷ്യ പലതവണ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അമേരിക്ക ഒട്ടും താല്‍പര്യം കാണിക്കുന്നില്ലെന്ന് സെന്റ്. പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.

ആണവായുധ നിയന്ത്രണ വിഷയത്തിലെ അമേരിക്കയുടെ ഈ നടപടിയ്ക്ക് ലോകം വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി. റഷ്യ 30 ശതമാനവും അമേരിക്ക 25 ശതമാനവും ആണവായുധങ്ങള്‍ കുറയ്ക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ബാലിസ്റ്റിക് മിസൈല്‍വേധ സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് ഇരുരാജ്യങ്ങളെയും സ്റ്റാര്‍ട്ട് കരാര്‍ വിലക്കിയിരുന്നു.

റഷ്യയുമായി 32 വര്‍ഷം പഴക്കമുള്ള മധ്യദൂര ആണവശക്തി കരാറില്‍ നിന്ന് നേരത്തെ അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയിരുന്നു. അതിനിടെ 2016ലെ അമേരിക്കന്‍ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണങ്ങള്‍ വീണ്ടും തള്ളിക്കളഞ്ഞ വ്ലാഡിമിര്‍ പുടിന്‍, മറ്റുരാജ്യങ്ങളുടെ തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നത് തങ്ങളുടെ നയമല്ലെന്നും വ്യക്തമാക്കി.

Endnotes:
  1. പ്രതിരോധിക്കാനാവാത്ത ആണവായുധം പുറത്തിറക്കി റഷ്യ; ആണവായുധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുടിന്‍ പുറത്തുവിട്ടു: http://malayalamuk.com/russias-putin-unveils-invincible-nuclear-weapons/
  2. ബ്രിട്ടനെ വെല്ലുവിളിക്കുന്ന വ്‌ളാഡിമിര്‍ പുടിന്‍ അമര്‍ത്യനോ? പുടിന്റെ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ചിത്രങ്ങള്‍ പ്രചാരത്തില്‍: http://malayalamuk.com/is-russian-president-vladimir-putin-an-immortal/
  3. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പുടിന്‍; ശരിവയ്ക്കുന്ന വാദമുഖങ്ങളുമായി ട്രംപും: http://malayalamuk.com/us-election/
  4. വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; എതിര്‍ സ്ഥാനാര്‍ത്ഥിക്ക് കോടതി വിലക്ക്; നേടിയത് 76 ശതമാനത്തിലേറെ വോട്ടുകള്‍: http://malayalamuk.com/vladimir-putin-elected-again-as-russian-prasident/
  5. മൂന്നാം ലോകമഹായുദ്ധത്തിന് പ്രാരംഭം കുറിക്കാന്‍ റഷ്യന്‍ സൈന്യം തയ്യാറെടുക്കുന്നു? നാറ്റോ സൈന്യത്തെ ആക്രമിക്കാന്‍ സാധ്യതയെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്: http://malayalamuk.com/russia-readying-for-opening-attack-of-world-war-3/
  6. Breaking News… യുദ്ധസാധ്യത തള്ളിക്കളയാതെ ബോറിസ് ജോൺസൺ. ബ്രിട്ടീഷ് – റഷ്യ ബന്ധം വഷളാവുന്നു. എൻഎച്ച്എസും എനർജി ഗ്രിഡും വാട്ടർ സപ്ളൈയും ബാങ്കിംഗ് സിസ്റ്റവും സൈബർ അറ്റാക്കിലൂടെ ഏതു നിമിഷവും തകർക്കപ്പെടാം.: http://malayalamuk.com/british-russian-relation-worsens-cyber-attack-imminent/

Source URL: http://malayalamuk.com/russias-putin-warns-nuclear-arms-control-system-risks-breaking-down/